ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ദുല്‍ഖര്‍ നായകനാവുന്ന ചിത്രത്തിന്റെ പേരിട്ടു. ചിത്രത്തിന്റെ പേര് അടുത്തിടെ ഒരു അഭിമുഖത്തിലാണ് ബിജോയ് ഔദ്യോഗികമായി. ബിജോയ് നമ്പ്യാരുടെ കന്നി മലയാള ചിത്രം കൂടിയാണിത്. നവംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന് സോളോ എന്നാണ് പേരിട്ടിരിക്കുന്നത്.
ഇതുവരെ മലയാളത്തില്‍ നിര്‍മ്മിച്ച ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും തന്റെ ചിത്രമെന്ന് സംവിധായകന്‍ പറയുന്നു. ബിജോയുടെ ഹോം ബാനറായ ഗേറ്റ്വേ ഫിലിംസും അബാം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Post A Comment:
0 comments: