ഒരു നടി കാരണം തെലുങ്ക് സിനിമ പൊല്ലാപ്പ് പിടിക്കുന്നു. തെന്നിന്ത്യന്‍ നായിക രജീനയാണ് തുണി നേരാംവണ്ണം ഉടുക്കാത്തതിന്റെ പേരില്‍ ആളുകളുടെ വിമര്‍നങ്ങള്‍ ഏറ്റുവാങ്ങുന്നത്. രജീനയ്ക്ക് തുണി അലര്‍ജിയെന്നാണ് സംവിധായകരുടെ അഭിപ്രായം. ഷൂട്ടിംങ് സെറ്റിലെത്തിയാലും, പൊതു ചടങ്ങുങ്ങളില്‍ പങ്കെടുക്കുബോഴുമെല്ലാം രജീന കുറച്ച് മാത്രം വസ്ത്രം ധരിക്കുന്നതെന്നാണ് ഉയരുന്ന സംസാരം.

ഈയിടെ അന്താരാഷ്ട തെന്നിന്ത്യന്‍ ചലചിത്ര മഹോത്സവത്തില്‍ സംബന്ധിക്കാനെത്തിയ രജീനയുടെ വസ്ത്രധാരണം കണ്ടവര്‍ക്ക് അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല.മാത്രമല്ല ഇതൊരു ചര്‍ച്ചാ വിഷയമാവുകയും ചെയ്തു. ഇത്തരം പൊതുചടങ്ങുകളില്‍ ധരിച്ചുവരുന്ന വസ്ത്രങ്ങള്‍ സെക്‌സിയായി പലരും വിമര്‍ശിക്കാറുണ്ടെന്നും എന്നാല്‍ തനിക്കതില്‍ പരാതിയോ പരിഭവമോ ഇല്ലെന്നും രജീന പറയുന്നു.

എന്റെ രൂപം വ്യത്യസ്ഥമാക്കുകയാണ് ഈ വസ്ത്രധാരണം കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കുന്നു. ഞാനൊരു നടിയാണ്. മറ്റുള്ളവരുടെ കണ്‍മുമ്പില്‍ ഞാന്‍ സുന്ദരിയായി കാണുക എനിക്ക് നിര്‍ബന്ധമാണ്. ഇത് സിനിമാ സംബന്ധമായ ചടങ്ങുകളില്‍ മാത്രമാണ്. മറ്റുചടങ്ങുകളില്‍ ഞാന്‍ മാന്യമായിട്ടേ വസ്ത്രം ധരിക്കാറുള്ളു.

എന്റെ വസ്ത്രങ്ങളെ വിമര്‍ശിക്കുന്നതുപോലെ എന്നെ കുറിച്ചും ഒരുപാടു ഗോസിപ്പുകള്‍ വരാറുണ്ടെന്നും രജീന പറഞ്ഞു. അവസരങ്ങള്‍ ലഭിക്കാതെ ഞാന്‍ വീട്ടിലിരിപ്പാണെന്ന് പോലും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. തന്റെ കൈവശം ഇപ്പോള്‍ നാല് തമിഴ് പടങ്ങളും തെലുങ്കില്‍ മൂന്ന് ചിത്രങ്ങളുമുണ്ടെന്ന് രജീന പറഞ്ഞു
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: