മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും കൂടെ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് മുന്‍ മിസ് വേള്‍ഡ് റണ്ണര്‍ അപ്പും മലയാളിയുമായ പാര്‍വതി ഓമനക്കുട്ടന്‍. പൊതുവെ മലയാള സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുള്ള നായികമാരോട് ആരോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നുകില്‍ മോഹന്‍ലാലിനൊപ്പം അല്ലെങ്കില്‍ മമ്മൂട്ടിക്കൊപ്പം എന്നായിരിക്കും. എന്നാല്‍ തനിക്ക് ഈ വയസായ നടന്മാരുടെ ഒന്നും നായികയായി അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നാണ് സിനിമാതാരം കൂടിയായ പാര്‍വതിയ്ക്ക് പറയാനുള്ളത്.
ഈ വയസന്മാരെയൊന്നും വേണ്ട, പയ്യന്മാരെ നായകന്മാരായി കിട്ടിയാല്‍ മതിയെന്നാണ് പാര്‍വ്വതിയുടെ നിലപാട്. പൊതുവേയുള്ള കീഴ്‌വഴക്കം തെറ്റിച്ച് മുതിര്‍ന്ന താരങ്ങളെ വേണ്ട യുവതാരങ്ങളെ മതി നായകനായി എന്ന് പാര്‍വ്വതി ഓമനക്കുട്ടന്‍ പ്രതികരിച്ചിരിക്കുകയാണ്. മലയാളത്തില്‍ നായികയായാല്‍ ആരാകണം നായകന്‍ – മോഹന്‍ലാലോ മമ്മൂട്ടിയോ എന്നായിരുന്നു ചോദ്യം. ഉടന്‍ ഉത്തരവും വന്നു. രണ്ടുപേരും വേണ്ട, ദുല്‍ഖര്‍ സല്‍മാന്‍ മതിയെന്നായിരുന്നു ഉത്തരം. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഇരുവരുടേയും ഫാന്‍സിനും ഈ ഉത്തരം അത്ര പിടിയ്ക്കില്ലെങ്കിലും മമ്മൂട്ടി എന്ന പിതാവിന് ഈ ഉത്തരം രസിച്ചിരിക്കണം. അതേസമയം വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് എന്തായാലും ഉണ്ടാനുണ്ടാകില്ലെന്നായിരുന്നു മറുപടി. അഥവാ ഉണ്ടാവുകയാണെങ്കില്‍ വരന്‍ മലയാളിയാകാന്‍ സാധ്യതയില്ലെന്നും നടി പറഞ്ഞു


Post A Comment:
0 comments: