തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ ഉലകനായകന്റെ ട്വീറ്റ്. തന്റെ പ്രതികരണം എന്ന പേരില്‍ ആരോ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുകയാണ്. ഈ അവസരത്തില്‍ തന്റെ പേരില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് വിവേകശൂന്യവും സംസ്‌കാരരഹിതവുമാണ്. ഇതെക്കുറിച്ച് ഈ സാഹചര്യത്തില്‍ താന്‍ കൂടുതല്‍ ഒന്നും പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല- തമിഴിൽ താരം ട്വീറ്റ് ചെയ്തു.
എന്റെ വികാരങ്ങൾക്കല്ല ഗൗതമിയുടെയും സുബ്ബുവിന്റേയും സന്തോഷങ്ങൾക്കാണ് പ്രാധാന്യം നല്കുന്നതെന്ന് കമൽ ഹസൻ. കാര്യം എന്തായാലും ഗൗതമിയും സുബ്ബു(ഗൗതമിയുടെ മകൾ)വും സന്തോഷവതികളായിരിക്കുക. അവർക്ക് ജീവിതത്തിലെ എല്ലാ ആശംസകളും എന്ത് ആവശ്യങ്ങൾക്കും അവർക്കൊപ്പം ഏതു സമയത്തും ഞാൻ ഉണ്ടാകും. കമൽഹാസൻ പറഞ്ഞതായി ആണ് റിപ്പോർട്ട് വന്നത്


Post A Comment:
0 comments: