തന്റെ കരിയറിനെയും ജീവിതത്തെയും നശിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഉറ്റ സുഹൃത്തിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ബഡായി ബംഗ്ലാവിലെ ആര്യ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആര്യ ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ ഏറ്റവും കൂടുതല്‍ വിശ്വസിച്ച ആളില്‍ നിന്ന് തന്നെ ഇത്തരമൊരു തിരിച്ചടി കിട്ടിയപ്പോള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലെന്നു ആര്യ പറഞ്ഞു. എന്നാല്‍ സുഹൃത്തിന്റെ പേര് ഇതുവരെ ആര്യ വെളിപ്പെടുത്തിയിട്ടില്ല.
എന്റെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത സുഹൃത്തായിരുന്നു അവര്‍. അന്ധമായി ഞാനവരെ വിശ്വസിച്ചു. ഇപ്പോള്‍ ആ വ്യക്തി എന്റെ ജീവിതത്തെയും കരിയറിനെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത്തരക്കാരോട് എങ്ങിനെ പ്രതികരിയ്ക്കണം എന്ന് എനിക്കറിയില്ല. എല്ലാം കണ്ടുകൊണ്ട് മുകളില്‍ ഒരാളുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം ഇത്തരക്കാര്‍ക്ക് മറുപടി നല്‍കും എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു.ഒന്നേ എനിക്ക് താങ്കളോട് പറയാനുള്ളൂ, താങ്കളുടെ തന്ത്രം കൊള്ളാം, പക്ഷെ ജീവിതം എന്റേതാണ്. എനിക്കൊരിക്കലും താങ്കളെ പോലെ ആകാന്‍ കഴിയില്ല. താങ്കള്‍ക്ക് എന്നെ പോലെയും- ആര്യ പറഞ്ഞു


Post A Comment:
0 comments: