രണ്‍വീര്‍ സിങ്, വാണി കപൂര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ബേഫിക്ക്‌റെ. പ്രണയ വിവശരായി നായകനും നായികയും ചുംബിക്കുന്ന രംഗങ്ങളാണ് ബേഫിക്ക്‌റെയുടെ പോസ്റ്ററിനെ ശ്രദ്ധേയമാക്കിയത്.

ഇപ്പോഴിതാ ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കി യഷ് രാജ് ഫിലിംസ് ചിത്രത്തിലെ ആദ്യഗാനം പുറത്തിറക്കിയിരിക്കുന്നു. ‘ഉഡേ ബേഫിക്ക്‌റെ’ എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇരട്ട സംഗീത സംവിധായകരായ വിശാലും ശേഖറും ചേര്‍ന്നാണ്. ബെന്നി ദയാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. സമൂഹത്തിനെ നിയമങ്ങളെയും രീതികളെയും വകവയ്ക്കാതെ ചിത്രത്തിലെ നായകനും നായികയും വിചിത്രമായ കാര്യങ്ങള്‍ ചെയ്യുന്നതാണ് പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘നോ ലിമിറ്റ്‌സ്, നോ റൂള്‍, നോ ഫിയര്‍, ബി കെയര്‍ ഫ്രീ’ എന്നതാണ് ചിത്രത്തിന്റെ ആപ്തവാക്യം തന്നെ. 2008 ല്‍ പുറത്തിറങ്ങിയ റബ്‌നെ ബനാദി ജോഡിക്കു ശേഷം ആദിത്യ ചോപ്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫ്രാന്‍സിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം ഡിസംബറില്‍ പുറത്തിറങ്ങും

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: