ഷാജി കൈലാസിനൊപ്പം വീണ്ടും ഒന്നിക്കുകയാണ് മോഹന്‍ലാല്‍. നരസിംഹം പോലൊരു മാസ് സിനിമയ്ക്ക് വേണ്ടിയാണ് ഷാജി കൈലാസും മോഹന്‍ലാലും ഇത്തവണ ഒരുമിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇക്കാര്യം ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

രണ്‍ജി പണിക്കരോ,നവാഗത തിരക്കഥാകൃത്തോ ആയിരിക്കും ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ രചന നിര്‍വഹിക്കുക.ആശിര്‍വാദ് സിനിമാസിന്റെ പ്രഥമ നിര്‍മ്മാണ സംരംഭമായിരുന്നു നരസിംഹം. 2015ല്‍ നരസിംഹത്തിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് സിനിമ ഡിജിറ്റലൈസ് ചെയ്യുകയും ഗള്‍ഫില്‍ ഉള്‍പ്പെടെ റീ റിലീസ് നടത്തുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷമായി കേരളത്തിന്റെ പല കേന്ദ്രങ്ങളിലും ആരാധകര്‍ മുന്‍കയ്യെടുത്ത് നരസിംഹം സ്‌പെഷ്യല്‍ ഷോ സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴയിലെ മള്‍ട്ടിപ്‌ളെക്‌സില്‍ പുലിമുരുകന്‍ പ്രദര്‍ശിപ്പിക്കുന്ന സമയത്ത് മറ്റൊരു സ്‌ക്രീനില്‍ നരസിംഹം പ്രദര്‍ശിപ്പിച്ചിരുന്നു.1971 ബിയോണ്ട് ദ ബോര്‍ഡര്‍ എന്ന് പേരിട്ട മേജര്‍ രവി സിനിമയുടെ ഷൂട്ടിംഗിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ഈ സിനിമയ്ക്ക് ശേഷമുള്ള മോഹന്‍ലാല്‍ ചിത്രം നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ഷാജി കൈലാസ് മോഹന്‍ലാലും മമ്മൂട്ടിയും നായകന്‍മാരായ സിനിമ പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: