കമലഹാസന്റെ മകളും നടിയുമായ ശ്രുതിഹാസന് നേരെ വധഭീഷണി. കര്‍ണാടകയില്‍ നിന്നുള്ള ഡോ. കെ.ജി ഗുരുപ്രസാദ് എന്ന വ്യക്തിയാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് ശ്രുതി പോലീസിന് പരാതി നല്‍കിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഒരുപാട് നാളുകളായി ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയാണെന്ന് ശ്രുതി പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ അയക്കരുതെന്ന് താക്കീത് നല്‍കിയപ്പോള്‍ കൊന്നുകളയുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയതായി ശ്രുതി പരാതിയില്‍ പറഞ്ഞു.
ശ്രുതിയെ എന്നെങ്കിലും അടുത്തു കിട്ടിയാല്‍ കുത്തിമലര്‍ത്തുമെന്ന് അയാള്‍ സന്ദേശം അയച്ചെന്നും പരാതിയില്‍ പറയുന്നു. ചെന്നൈയിലെ സൈബര്‍ സെല്ലിലാണ് ശ്രുതി പരാതി നല്‍കിയിരിക്കുന്നത്.


Post A Comment:
0 comments: