പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സായ് പല്ലവി.അതിന് ശേഷം മലയാളത്തില്‍ കലി എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായും സായി വേഷമിട്ടിരുന്നു.ജനപ്രിയതാരമായി പെട്ടെന്ന് തന്നെ സായിപല്ലവി.ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട് സായി പല്ലവിയുടെ മറുപടിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.പ്രണയത്തിന് ശേഷമായിരിക്കുമോ വിവാഹം എന്ന ആരാധകന്റെ ചോദ്യത്തിന് ആയിരുന്നു താരം ആരേയും അമ്പരിപ്പിക്കുന്ന മറുപടി പറഞ്ഞത്.

ജീവിത്തില്‍ ഒരിക്കലും താന്‍ വിവാഹം കഴിക്കില്ലെന്നും തനിക്ക് തന്റെ അച്ഛനേയും അമ്മയേയും കൂടുതല്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു സായ് പല്ലവി അതിന് മറുപടിയായി പറഞ്ഞത്.വിവാഹം ചെയ്താല്‍ ഒരുപക്ഷേ സ്വന്തം അച്ഛനേയും അമ്മയേയും പഴയ പോലെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന് താന്‍ ആശങ്കപ്പെടുന്നതായും താരം പറഞ്ഞു.കഴിഞ്ഞദിവസം നടന്ന ഒരു സംവാദത്തെ അടിസ്ഥാനമാക്കി തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതേസമയം സ്‌കൂള്‍ ജീവിതമാണോ കോളേജ് ജീവിതമാണോ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ കോളേജ് എന്നായിരുന്നു സായിയുടെ മറുപടി. ഡോക്ടറാണോ ഡാന്‍സറാണോ അഭിനയമാണോ ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് അതിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയില്ലെന്നും സായ് പറഞ്ഞു.ഏതാണ് താങ്കള്‍ ആഗ്രഹിക്കുന്ന സ്വപ്‌നതുല്യമായ വേഷം എന്ന മറ്റൊരു ചോദ്യത്തിന് മഹാഭാരത്തിലെ ദ്രൗപതി എന്നായിരുന്നു സായിയുടെ ഉത്തരം.തമിഴ് സിനിമയില്‍ അധികം വൈകാതെ തന്നെ എത്തുമെന്നും എന്നാല്‍ ഇതുവരെ ഒരു സിനിമയും ഏറ്റെടുത്തിട്ടില്ലെന്നും സായി മറുപടി നല്‍കി.മട്ടന്‍ ബിരിയാണിയാണോ ചിക്കന്‍ ബിരിയാണിയാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സസ്യബുക്കാണ് എന്ന് സായി പല്ലവി മറുപടി നല്‍കി. രസവും ചോറും അപ്പളവുമാണത്രെ ഇഷ്ട ഭക്ഷണം. പാചകം ചെയ്യാന്‍ അറിയില്ല എന്നും സായി പറഞ്ഞു. കണ്ടതില്‍ ഇഷ്ടപ്പെട്ട സിനിമ കാക്ക കാക്ക. ചെയ്തതില്‍ കലിയും പ്രേമവും ഇഷ്ട സിനിമയാണ്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഫിദ എന്ന ചിത്രവും തന്റെ ഇഷ്ട സിനിമയാണ് എന്ന് സായി പല്ലവി പറഞ്ഞു.തെലുങ്കിലെ ഏറ്റവും ഇഷ്ടപ്പെട്ട ഡാന്‍സര്‍ അല്ലു അര്‍ജ്ജുന്‍ ആണെന്ന് സായി പല്ലവി പറഞ്ഞു. ജൂനിയന്‍ എന്‍ടിആറിനെ കുറിച്ച് ഒരു വാക്ക് പറയാന്‍ പറഞ്ഞപ്പോള്‍ ലൂസിഫര്‍ എന്ന മറുപടി നല്‍കി.

തമിഴിലേക്ക് എപ്പോള്‍ എന്നായിരുന്നു ഏറ്റവും കൂടുതല്‍ വന്ന ചോദ്യം. വൈകാതെ ഉണ്ടാവും എന്നും എന്നാല്‍ ഇതുവരെ ഒരു സിനിമയും ഏറ്റെടുത്തിട്ടില്ല എന്നും സായി പല്ലവി പറഞ്ഞു
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: