തമിഴ് ചാനലില്‍ ഷക്കീല അവതാരകയായെത്തുന്ന ആരോഗ്യ പരിപാടി വിവാദമാകുന്നു. ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും അവരനുഭവിക്കുന്ന ലൈംഗിക പ്രശ്നങ്ങള്‍ക്കും ഡോക്ടര്‍

എന്നാല്‍ പരിപാടിയില്‍ അവതാരകയായി എത്തുന്ന ഷക്കീല മാന്യമായി വസ്ത്രം ധരിക്കുന്നില്ലെന്ന എന്നതാണ് പരിപാടിയെ വിവാദത്തിലാക്കിയിരിക്കുന്ന സംഗതി. ഇത് മാത്രമല്ല ഈ ഷോ കുട്ടികളില്‍ ലൈംഗികതയെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്താന്‍ വഴിയൊരുക്കുന്നതായിട്ടാണ് പരാതി ഉയരുന്നുണ്ട്. പുരുഷന്‍മാരെ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം പരിപാടികള്‍ നടത്തുന്നതെന്നും ലൈംഗികതയെ കുറിച്ച് തെറ്റായ വിവരങ്ങളാണ് ഇവര്‍ നല്‍കുന്നതെന്നുമാണ് ഷോകള്‍ക്കെതിരായ പ്രധാന ആരോപണം. ്പരിപാടിക്കെതിരേ വിമര്‍ശനവുമായി വനിതാ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ബി ഗ്രേഡ് മസാല ചിത്രങ്ങള്‍ക്ക് സമാനമാണ് വസ്ത്രധാരണമാണ് ഷക്കീല ഈ ഷോയിലും സ്വീകരിച്ചിരിക്കുന്നതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. സംശയങ്ങള്‍ ചോദിച്ച് ആളുകള്‍ക്ക് നേരിട്ട് വിളിക്കുകയോ കത്തുകള്‍ അയയ്ക്കുകയോ ചെയ്യാവുന്ന തരത്തിലാണ് ഷോകള്‍. വിവിധ തമിഴ് ചാനലുകളിലായി ഷോകള്‍ അരങ്ങേറുന്നുണ്ട്. എന്നാല്‍ ഷക്കീല അവതാരകയായ ഷോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: