ഇന്ത്യയിലെ പൗരന്മാരുടെ വിവരങ്ങളടങ്ങിയ ആധാര്‍ യു.എസ് ചാരസംഘടന സി.ഐ.എ ചോര്‍ത്തിയെന്ന് വിക്കിലീക്സ്. ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ സുപ്രധാന രേഖയാണ് ആധാര്‍. പൗരന്മാരുടെ വിരലടയാളം, കണ്ണ് തുടങ്ങിയ രേഖകളാണ് ആധാറിനായി ശേഖരിച്ചിട്ടുള്ളത്.
ആധാറിന്റെ ആദ്യഘട്ട വിതരണത്തിന് ബയോമെട്രിക് സ്കാനിംഗ് സംവിധാനം ചെയ്തത് യു.എസിലെ ക്രോസ് മാച്ച് ടെക്നോളജീസ് എന്ന സ്ഥാപനമായിരുന്നു. ക്രോസ് മാച്ച് ടെക്നോളജീസിലൂടെയാണ് സി.ഐ.എ ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നതെന്നാണ് വിക്കിലീക്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 12 ലക്ഷം ഇന്ത്യക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ക്രോസ് മാച്ച് ടെക്നോളജീസ് കൈകാര്യം ചെയ്തുവെന്നാണ് വിവരം. ഇവ ചോര്‍ത്തപ്പെട്ടിട്ടുണ്ടാകാമെന്നാണ് വിക്കിലീക്സ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. സി.ഐ.എ 'എക്സ്പ്രസ് ലൈന്‍' എന്ന പദ്ധതി വഴി രാജ്യത്തെ ജനങ്ങളുടെ ബയോമെട്രിക് രേഖകള്‍ ചോര്‍ത്തിയെന്ന് വിക്കിലീക്സ് ട്വീറ്റ് ചെയ്തു. എങ്ങനെയാണ് ഇന്ത്യന്‍ പൗരന്‍മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ സി.െഎ.എ ചോര്‍ത്തിയതെന്ന് വ്യക്തമാക്കുന്ന വിശദവിവരങ്ങളും വിക്കിലീക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്നാല്‍, യു.ഐ.ഡി.എ.ഐ അധികൃതര്‍ ഇക്കാര്യങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ വസ്തുതയൊന്നുമില്ലെന്നും ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും യു.ഐ.ഡി.എ.ഐ അധികൃതര്‍ വ്യക്തമാക്കി.
ആധാര്‍ നമ്ബര്‍ ഉപയോഗിച്ചു വ്യക്തിയുടെ സാമ്ബത്തിക, സാമൂഹ്യ ഇടപെടലുകളടക്കം നിരീക്ഷിക്കാനാകും. സ്വകാര്യത പൗരന്‍മാരുടെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിക്ക് ശേഷമാണ് ആധാര്‍ വഴി വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതെന്നത് ഗൗരവതരമായ വിഷയമാണ്.
ആധാര്‍ വിവരങ്ങള്‍ പൗരന്‍മാരുടെ സ്വകാര്യതയുടെ ലംഘനമാണെന്ന ചര്‍ച്ച സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് ...


Post A Comment:
0 comments: