മെക്സിക്കോയില്‍ അവധിയാഘോഷിക്കാന്‍പോയ അമേരിക്കന്‍ അധ്യാപിക ചിരിച്ചുചിരിച്ച് വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു. ഷാരണ്‍ രെഗോളി സിഫേര്‍ണോയ്ക്കാണ് (50) ദാരുണാന്ത്യം. പെന്‍സില്‍വേനിയയിലെ ചാള്‍സ് എ ഹൂസ്റ്റണ്‍ മിഡില്‍ സ്കൂളിലെ അധ്യാപികയാണിവര്‍.
മകള്‍ക്കൊപ്പം മെക്സിക്കോയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഷാരണ്‍. വീടിനുമുകളിലെ ബാല്‍ക്കണിയുടെ കൈവരിയിലിരുന്ന് സംസാരിക്കവേ ചിരിതുടങ്ങിയ ഇവര്‍, തല പിന്നിലേക്കിട്ട് ചിരിക്കവേ നിലതെറ്റി താഴെ വീഴുകയായിരുന്നെന്ന് സഹോദരന്‍ ഡേവിഡ് രെഗോളി പറഞ്ഞു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.


Post A Comment:
0 comments: