പ്രശസ്ത പോണ്‍താരവും ബോളീവുഡ് നടിയുമായ സണ്ണി ലിയോണിന് കൊച്ചി ആവേശകരമായ വരവേല്‍പ്പാണ് നല്‍കിയത്. സന്ദര്‍ശനത്തിന് ശേഷം താരത്തെ കാണാന്‍ തടുച്ചുകൂടിയ വന്‍ ജനാവലിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അവസാനിച്ചിട്ടില്ല. സന്ദര്‍ശനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്ബോഴും തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറയുകയാണ് ഈ താരം. സണ്ണി ലിയോണിനെ പോലുളള വന്‍കിട താരങ്ങളെ കേരളത്തിലേക്കെത്തിക്കണമെങ്കില്‍ അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്നും കുറച്ച്‌ പണം മാത്രം ചെലവഴിച്ചാല്‍ മതിയെന്നുമാണ് മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

സെലിബ്രിറ്റികളെ അതിഥികളായി കൊണ്ടുവരുന്നത് അല്പം പണച്ചെലവുള്ള കാര്യമാണ്. സണ്ണി ലിയോണിന്റെ കാര്യത്തില്‍ 14 ലക്ഷമാണ് ഇത്തരത്തില്‍ ഈടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണത്തോടൊപ്പം മുംബൈയില്‍ നിന്ന് രണ്ട് ബിസിനസ് ക്ലാസ്സ് വിമാന ടിക്കറ്റുകള്‍, പിന്നെ കേരളത്തിലെത്തിയാല്‍ സുരക്ഷയ്ക്ക് ബൗണ്‍സര്‍മാരും വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്രയും കാര്യങ്ങള്‍ മാത്രം പോരാ, നമ്മള്‍ ആവശ്യപ്പെടുന്ന ദിവസം സണ്ണി ലിയോണ്‍ ഫ്രീ ആയിരിക്കുകയും വേണം. അങ്ങനെയെങ്കില്‍ സണ്ണി ലിയോണിനെ കേരളത്തില്‍ കൊണ്ടുവരാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നാണ് മനോരമ ഓണ്‍ലൈനിലെ പോസ്റ്റില്‍ പറയുന്നത്. ഇത്തരത്തില്‍ ഒരു ഉദ്ഘാടനത്തിന് വിളിക്കാന്‍ സണ്ണി ലിയോണിനെ നേരിട്ട് പരിചയം ആവശ്യമില്ലെന്നും സെലിബ്രിറ്റി മാനേജ്മെന്റ് കമ്ബനികളുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: