മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയനില്‍ നിന്ന് മഞ്ജു വാര്യരെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപ് മഞ്ജു വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് ഇങ്ങനൊരു നടപടി എന്നാണ് വിവരം. കൂടാതെ മഞ്ജു വാര്യര്‍ പ്രതിഫലം കൂടുതല്‍ വാങ്ങുന്നതും നിര്‍മ്മാതാക്കള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നതായാണ് സൂചന.ആയിരം കോടി മുടക്കി നിര്‍മ്മിക്കുന്ന രണ്ടാമൂഴത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് സംവിധായകന്‍ ശ്രീകുമാരമേനോന്‍ ഒരുക്കി വെച്ചിരിക്കുന്നത്. നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് മഞ്ജുവിന്റെ പേരും ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ ഈ ചിത്രവും താരത്തിന് നഷ്ടമാകും എന്നാണ് വിവരം.
മഞ്ജു വാര്യര്‍ അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തികമായി വന്‍ പരാജയമാണെന്നും കണക്കുകള്‍ നിരത്തിയാണവര്‍ ചൂണ്ടികാണിക്കുന്നത്.‘റാണി പത്മിനി’ എന്ന സിനിമയ്ക്ക് 7 കോടി ചിലവായപ്പോള്‍ കളക്ഷന്‍ ഇനത്തില്‍ ആകെ ലഭിച്ചത് 2 കോടി 65 ലക്ഷം രൂപയാണത്രേ. ഇതില്‍ തന്നെ സാറ്റലൈറ്റ് വകയിലാണ് 2 കോടിയും.3.7 കോടി മുടക്കിയ ‘ജൊ ആന്റ് ബോയ്ക്ക്’ ചിലവ് 4 കോടി വന്നപ്പോള്‍ ആകെ 1 കോടി 70 ലക്ഷം രൂപയാണ് ലഭിച്ചത്.
മമ്മൂട്ടി ഇതുവരെ ഒരു ചിത്രത്തിലും മഞ്ജു വാര്യരെ സഹകരിപ്പിച്ചിട്ടില്ല .ഇനി മോഹൻലാൽ കൂടി കൈവിട്ടാൽ ലേഡി സൂപ്പർ സ്റ്റാറിന്റെ ഭാവി പരുങ്ങലിലാകും
Post A Comment:
0 comments: