ഫോര്‍ബ്സ് മാസിക പ്രസിദ്ധീകരിച്ച ആഗോളതലത്തില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച്‌ ബോളിവുഡിന്റെ രാജാക്കന്മാര്‍. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരാണ് യഥാക്രമം എട്ട്, ഒന്‍പത്, പത്ത് എന്നീ സ്ഥാനങ്ങളിലെത്തിയത്. ഹോളിവുഡ് നടന്‍ മാര്‍ക്ക് വാള്‍ബെര്‍ഗ് ആണ് പട്ടികയില്‍ ഒന്നാമത്. 68 ദശലക്ഷം ഡോളറാണ് വാള്‍ബെര്‍ഗിന്റെ പ്രതിഫലം.
പട്ടികയില്‍ എട്ടാമതെത്തിയ ഷാരൂഖിന് 38 ദശലക്ഷം ഡോളറും (243.50 കോടി രൂപ), സല്‍മാന് 37 ദശലക്ഷം ഡോളറും (243 കോടി രൂപ) അക്ഷയ് കുമാറിന് 35.5 ദശലക്ഷം ഡോളറുമാണ് (227.5 കോടി രൂപ) ആണ് പ്രതിഫലം.

ആമിര്‍ ഖാന് പട്ടികയില്‍ ഇടം പടിക്കാന്‍ കഴിയാതിരുന്നത് അത്ഭുതമായി. ആമിറിന്റെ കഴിഞ്ഞ ചിത്രമായ ദംഗല്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ ചരിത്രവിജയം നേടിയിട്ടും ആമിറിന് പട്ടികയിലെ ആദ്യ മുപ്പത് പേരില്‍ ഒരാളാവാന്‍ സാധിച്ചില്ല എന്നതാണ് കൗതുകകരം.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: