മലയാള സിനിമയിലെ മികച്ച നടന്‍മാരുടെ പട്ടികയെടുത്താല്‍ ഫഹദ് ഫാസില്‍ അവരില്‍ ഒരാളാണ്. ഏത് കഥാപാത്രത്തെയും കൈയ്യാളാനുള്ള കെല്‍പ്പ് ഇപ്പോള്‍ ഫഹദിന് വന്നുചേര്‍ന്നുകഴിഞ്ഞു. വ്യത്യസ്തമായ സിനിമകളില്‍ അഭിനയിക്കുക എന്നതിലാണ് ഫഹദിന് ത്രില്‍. സമീപകാലത്ത് ഒരേദിവസം ഫഹദിന്‍റെ രണ്ടുസിനിമകള്‍ പ്രദര്‍ശനത്തിനെത്തി. അങ്ങേയറ്റം വ്യത്യസ്തമായ രണ്ടുസിനിമകള്‍. യാഥാര്‍ത്ഥ്യത്തോട് പറ്റിച്ചേര്‍ന്നുനില്‍ക്കുന്ന 'തൊണ്ടിമുതലും ദൃക്സാക്ഷിയും' ആയിരുന്നു അതിലൊന്ന്. തകര്‍പ്പന്‍ കോമഡി എന്‍റര്‍ടെയ്നറായ 'റോള്‍ മോഡല്‍സ്' ആയിരുന്നു രണ്ടാമത്തേത്.

റോള്‍ മോഡല്‍സില്‍ ഫഹദ് ഒരു ഡാന്‍സ് ചെയ്യുന്നുണ്ട്. ഒരുപാടുകാലമായി സിനിമയില്‍ നന്നായി ഡാന്‍സ് ചെയ്യണമെന്ന ആഗ്രഹം ഫഹദിനുണ്ടായിരുന്നു. എന്നാല്‍ റോള്‍ മോഡല്‍സിലെ ഡാന്‍സ് ഫഹദിന്‍റെ ഉമ്മയ്ക്കും അനിയനായ നടന്‍ ഫര്‍ഹാനും ഇഷ്ടപ്പെട്ടില്ല. ഓണ്‍ലൈനില്‍ ആ ഡാന്‍സിന് ഒട്ടേറെ നെഗറ്റീവ് കമന്‍റ്സ് വരികയും ചെയ്തു. എന്നാല്‍ ഫാസിലിന് 'തേച്ചില്ലേ പെണ്ണേ' എന്ന ആ ഡാന്‍സ് ഗംഭീരമായി ഇഷ്ടപ്പെട്ടു. "പറയുന്നവര്‍ എന്തെങ്കിലും പറയട്ടെ. നീ അത് ഗംഭീരമായി ചെയ്തിട്ടുണ്ടെന്ന് ഞാന്‍ ഫഹദിനോട് പറഞ്ഞു. പിന്നീട് പലരും അവനെ ഈ ഡാന്‍സിന്‍റെ പേരില്‍ അഭിനന്ദിച്ചു. അവനെ ഏറ്റവുമധികം അഭിനന്ദിച്ചത് ആരാണെന്നറിയുമോ, മമ്മൂട്ടി. " ഡാന്‍സ് മൂപ്പര്‍ക്കൊരു വീക്നെസ് ആണല്ലോ " - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍
 ഫാസില്‍ പറയുന്നു.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: