Articles by "Bollywood"
Showing posts with label Bollywood. Show all posts
2018 ഓസ്കര്‍ പുരസ്കാരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി അമിത് വി.മസുര്‍കര്‍ സംവിധാനം ചെയ്ത 'ന്യൂട്ടണ്‍' തെരഞ്ഞെടുക്കപ്പെട്ടു. ഭരണകൂടവും മാവോയിസ്റ്റുകളും തമ്മിലുള്ള സംഘട്ടനം ആസ്പദമാക്കി ഒരുക്കിയ ആക്ഷേപഹാസ്യ സ്വഭാവമുള്ള സിനിമയാണ് 'ന്യൂട്ടണ്‍'. റിലീസ്ദിനത്തില്‍ തന്നെയാണ് അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ തെരഞ്ഞെടുപ്പ് വാര്‍ത്തയും അണിയറപ്രവര്‍ത്തകരെ തേടിയെത്തിയിരിക്കുന്നത്.

ഛത്തിസ്ഗഡിലെ നക്സല്‍ സ്വാധീനമുള്ള വനപ്രദേശങ്ങളില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന് ഉണ്ടാകുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. 2013ല്‍ പുറത്തിറങ്ങിയ 'ഷഹീദി'ലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ രാജ്കുമാര്‍ റാവുവാണ് 'ന്യൂട്ടണി'ല്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടീല്‍, രഘുബീര്‍ യാദവ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

മൂന്ന് തവണയാണ് ഇന്ത്യന്‍ സിനിമകള്‍ ഓസ്കറില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.
1957 (മദര്‍ ഇന്ത്യ), 1988 (സലാം ബോംബെ!), 2001 (ലഗാന്‍) വര്‍ഷങ്ങളില്‍. 2018 മാര്‍ച്ച്‌ നാലിനാണ് അടുത്ത ഓസ്കര്‍ പുരസ്കാര ചടങ്ങ്. ലോസ് ആഞ്ചലസിലെ ഡോള്‍ബി തീയേറ്ററില്‍ നടക്കുന്ന പുരസ്കാരനിശയില്‍ ജിമ്മി കിമ്മലാവും അവതാരകന്‍.

ബോളിവുഡ് താരം സണ്ണി ലിയോണ്‍ കേരളത്തില്‍ വന്ന് പോയതിന് ശേഷം താരത്തിന് കേരളത്തേക്കുറിച്ചും തെന്നിന്ത്യയേക്കുറിച്ചും സംസാരിക്കാനെ നേരമുള്ളൂവെന്നാണ് വിവരം. കേരളത്തില്‍ സണ്ണി ലിയോണിനെ കാണാന്‍ എത്തിയ ആരാധകരെ കണ്ട് സണ്ണി അമ്ബരന്നു പോയിരിക്കുകയാണ്.

ഇത്രയധികം ആരാധകരെ അഭിമുഖീകരിക്കേണ്ടി വന്ന തന്റെ അവസ്ഥയേക്കുറിച്ച്‌ അടുത്തിടെ സണ്ണി ലിയോണ്‍ പറയുകയുണ്ടായി. ഇക്കൂട്ടില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത്, തനിക്ക് ഇഷ്ടമില്ലാത്ത രണ്ട് വാക്കുകളേക്കുറിച്ചും സണ്ണി വ്യക്തമാക്കി.

സ്ത്രീകള്‍ സ്വന്തം ജീവിതത്തേക്കുറിച്ച്‌ സ്വന്തമായി തീരുമാനം എടുക്കാന്‍ പഠിക്കണം. ഇഷ്ടമുള്ളപോലെ ജീവിക്കാന്‍ പഠിക്കണമെന്നുമാണ് സണ്ണി ലിയോണിന് സ്ത്രീകളോട് പറയാനുള്ളത്. സ്ത്രീകള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ ജീവിക്കണമെന്നാണ് സണ്ണി ലിയോണിന്റെ നിലപാട്.
ദക്ഷിണേന്ത്യയില്‍ എവിടെ യാത്ര ചെയ്യുമ്ബോഴും അവരുടെ സ്നേഹം താന്‍ ശ്രദ്ധിച്ചിട്ടുള്ളതാണ്. തന്നെ കാണാന്‍ അവര്‍ക്ക് വലിയ ആകാംഷയാണ്. പക്ഷെ അതൊരിക്കലും മോശമായ രീതിയിലല്ല. സ്നേഹത്തോടെയാണെന്നും താരം പറയുന്നു.

Aksar 2 is an upcoming Indian thriller film, directed by Ananth Mahadevan. The film is the sequel to 2006 film Aksar. Sometimes evil raises it's head in the most ordinary minds. Khambatta the ageing owner of an empire is unaware of a diabolical plot being hatched in her own penthouse. Her investment banker seeks to exploit an opportunity but discovers a shocking truth under the labyrinth. The governess, her boy friend, the butler and the banker find Khambatta and the situation spiral out of control. Nothing and nobody are what they seem. AKSAR 2 takes deceit, passion and conspiracy to a suspenseful new high. Star Cast: Gautam Rode, Abhinav Shukla, Zareen Khan, Mohit Madaan, S. Sreesanth, Lillete Dubey In cinemas October 6.



ലൈംഗികത കൂടുതാലായും ചിത്രീകരിച്ചതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച്‌ തുറന്നു പറയുകയാണ് നടി ബിതിത ബാഗ്. കിടപ്പറ രംഗങ്ങള്‍ കൂടുതലാണെന്ന് പറഞ്ഞ് നിരവധി നായികമാര്‍ ഒഴിവാക്കിയ ചിത്രം ആയിരുന്നു ബാബുമോശായ് ബന്ദൂക്ക്ബാസ്. കുശാന്‍ നന്ദി സംവിധാനം ചെയ്ത ചിത്രത്തില്‍ നവാസുദ്ദീന്‍ സിദിഖിയായിരുന്നു നായകന്‍‍. നവാസുദ്ദീന്‍ സിദ്ദിഖി ആദ്യമായാണ് ഇത്തരത്തില്‍ ഇന്‍റിമേറ്റ് സീനുകള്‍ നിരവധിയുള്ള ചിത്രത്തിന്റെ ഭാഗമാകുന്നത്. പൂര്‍ണ്ണമായും ആസ്വദിച്ചാണ് ചിത്രത്തിലെ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ഇരുവരും പറയുന്നു.

തുടക്കക്കാരിയെന്ന നിലയില്‍ തനിക്ക് ലഭിച്ച മികച്ച അവസരമാണ് ഈ സിനിമയിലെ നായികാ വേഷമെന്നും അഭിനേത്രിയായ ബിതിത ബാഗ് പറയുന്നു. അഭിനന്ദനങ്ങളോടൊപ്പം തന്നെ വിമര്‍ശനങ്ങളും തനിക്ക് നേരെ ഉയരുന്നുണ്ടെന്ന് താരം പറയുന്നു. അതേസമയം തന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ലിപ് ലോക്ക് സീനുള്ള സിനിമയുടെ ഭാഗമായതെന്ന് നവാസുദ്ദീന്‍ സിദ്ദിഖിയും പറയുന്നു. സന്തോഷത്തോടെയാണ് ആ സീനുകള്‍ പൂര്‍ത്തിയാക്കിയതെന്ന് താരം തുറന്നു പറഞ്ഞു.
പീഢനക്കേസില്‍ ശിക്ഷവിധിച്ച്‌ 20 കൊല്ലത്തേക്ക് ജയിലിലടയ്ക്കപ്പെട്ട ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ഹണിപ്രീത് വളര്‍ത്തുമകളല്ലെന്ന് വെളിപ്പെടുത്തല്‍. ഹണി പ്രീതിന്റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയാണ് ഒരു വിദേശമാധ്യമത്തോട് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഹണിപ്രീതും റാം റഹീം സിങ്ങുമായി അവിഹിതബന്ധമാണുള്ളതെന്നും താന്‍ ഇത് നേരിട്ട് കണ്ടിട്ടുണ്ടെന്നും വിശ്വാസ് പറയുന്നു. റാം റഹീം സിങ്ങും ഹണിപ്രീതും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ട തന്നെ അയാള്‍ ഭീഷണിപ്പെടുത്തിയെന്നും വിശ്വാസ് പറഞ്ഞു. ദേരാ സച്ചാ സൗധ അനുയായികള്‍ക്ക് പരിചിതമായ നാമമാണ് ഹണിപ്രീതെങ്കിലും രാജ്യം ഒന്നടങ്കം ഇവരെ ഉറ്റു നോക്കുന്നത് ജയിലിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ ഗുര്‍മീതിനെ അനുഗമിച്ചതോടെയാണ്. ദേരാ സച്ചാ സൗദായെ ഇനി ആരു നയിക്കും എന്നുള്ളതിന്റെ ഉത്തരമായി ഉയര്‍ന്നു വരുന്നതും ഗുര്‍മീത് രാം റഹിമിന്റെ വളര്‍ത്തുമകളായ ഹണിപ്രീതിന്റെ പേരു തന്നെ.

ഹണിപ്രീതിനെ സൗന്ദര്യം കണ്ടാണ് ബാബാ വളര്‍ത്തുമകളായി തെരഞ്ഞെടുത്തതെന്നും അച്ഛന്‍മകള്‍ ബന്ധമല്ല അവര്‍ തമ്മിലെന്നും വിശ്വാസ് ഡെയ്ലി മെയിലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഹണിപ്രീത് 1999ലാണ് വിശ്വാസ് ഗുപ്തയെ വിവാഹം ചെയ്തത്. 2009ല്‍ ഗുര്‍മീത് ഹണിപ്രീതിനെ മകളായി ദത്തെടുക്കുകയായിരുന്നു. ശേഷം ഹണിപ്രീത് സിങ് ഹണിപ്രീത് ഇന്‍സാന്‍ എന്ന് പേരുമാറ്റി. 2011ല്‍ തന്റെ ഭാര്യ ഹണിപ്രീത് സിങ്ങിനെ വിട്ടു നല്‍കണമെന്ന് പറഞ്ഞ് വിശ്വാസ് ഗുപ്ത ഗുര്‍മീതിനെതിരെ കേസുകൊടുക്കയും ചെയ്തു. 'പപ്പയുടെ മാലാഖ' എന്നാണ് ഹണിപ്രീത് സ്വയം വിശേഷിപ്പിക്കുന്നത്. 'റോക്ക് സ്റ്റാറായ പപ്പയുടെ നിര്‍ദേശങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിരുചിയുള്ളവള്‍' എന്നാണ് മുപ്പതുകാരിയായ ഹണിപ്രീത് ട്വിറ്ററില്‍ പരിചയപ്പെടുത്തുന്നത്. നടി, സംവിധായിക, എഡിറ്റര്‍, മനുഷ്യാവകാശ പ്രവര്‍ത്തക എന്നിങ്ങനെ സര്‍വകലാവല്ലഭയാണ് ഹണി. ഗുര്‍മീതിന്റെ 'എം.എസ്.ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട്' എന്ന ചിത്രം സംവിധാനം ചെയ്തത് ഹണിയായിരുന്നു. 'എം.എസ്.ജി 2 ദ മെസഞ്ചര്‍', എം.എസ്.ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട്' എന്നീ ചിത്രങ്ങളില്‍ അവര്‍ അഭിനയിക്കുകയും ചെയ്തു. ഗുര്‍മീതിന്റെ പൊതുപരിപാടികളിലും അദ്ദേഹത്തിനൊപ്പം പ്രത്യക്ഷപ്പെടുന്നത് ഹണിപ്രീതാണ്.

മാനഭംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുര്‍മീതിനെ ജയിലിലേക്ക് മാറ്റുമ്ബോള്‍ ബാഗുമായി ഹെലികോപ്ടറില്‍ അനുഗമിച്ചതും ഹണിപ്രീത് ആയിരുന്നു. ശിക്ഷ വിധിക്കപ്പെട്ട് ജയിലിലേക്ക് പോകുമ്ബോഴും 'പപ്പ'യെ അനുഗമിക്കാന്‍ ഹണി ശ്രമിച്ചു. എന്നാല്‍ കോടതിയത് നിരസിച്ചു. ഹണിയുടെ വെബ്സൈറ്റില്‍ 'വിസ്മയമായൊരു പിതാവിന്റെ മഹതിയായ മകള്‍' എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്.

പുകവലിക്കെതിരെ സണ്ണി ചേച്ചിയുടെ കിടിലൻ വീഡിയോ


ഫോര്‍ബ്സ് മാസിക പ്രസിദ്ധീകരിച്ച ആഗോളതലത്തില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച്‌ ബോളിവുഡിന്റെ രാജാക്കന്മാര്‍. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരാണ് യഥാക്രമം എട്ട്, ഒന്‍പത്, പത്ത് എന്നീ സ്ഥാനങ്ങളിലെത്തിയത്. ഹോളിവുഡ് നടന്‍ മാര്‍ക്ക് വാള്‍ബെര്‍ഗ് ആണ് പട്ടികയില്‍ ഒന്നാമത്. 68 ദശലക്ഷം ഡോളറാണ് വാള്‍ബെര്‍ഗിന്റെ പ്രതിഫലം.
പട്ടികയില്‍ എട്ടാമതെത്തിയ ഷാരൂഖിന് 38 ദശലക്ഷം ഡോളറും (243.50 കോടി രൂപ), സല്‍മാന് 37 ദശലക്ഷം ഡോളറും (243 കോടി രൂപ) അക്ഷയ് കുമാറിന് 35.5 ദശലക്ഷം ഡോളറുമാണ് (227.5 കോടി രൂപ) ആണ് പ്രതിഫലം.

ആമിര്‍ ഖാന് പട്ടികയില്‍ ഇടം പടിക്കാന്‍ കഴിയാതിരുന്നത് അത്ഭുതമായി. ആമിറിന്റെ കഴിഞ്ഞ ചിത്രമായ ദംഗല്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ ചരിത്രവിജയം നേടിയിട്ടും ആമിറിന് പട്ടികയിലെ ആദ്യ മുപ്പത് പേരില്‍ ഒരാളാവാന്‍ സാധിച്ചില്ല എന്നതാണ് കൗതുകകരം.
മകള്‍ സുന്ദരിയാവണം എന്നത് ഏതൊരു അച്ഛന്റെയും ആഗ്രഹം തന്നെയാണ്. എന്നാല്‍ മകളുടെ സൗന്ദര്യത്തിന്റെ പേരില്‍ ആക്ഷേപം കേള്‍ക്കാനാണ് ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ വിധി. ചങ്കി പാണ്ഡെയുടെ മകള്‍ അനന്യ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു ബോളിവുഡ് താരത്തിനും പിറകിലല്ല.

പ്രശസ്ത കോറിയോഗ്രാഫര്‍ ഫറാ ഖാനാണ് ചങ്കിക്കെതിരെ കടുത്ത ആക്ഷേപം നടത്തിയത്. ചങ്കിയുടെ മകള്‍ക്ക് ഇത്രയും സൗന്ദര്യമോ എന്നായിരുന്നു ഫറയുടെ സംശയം. അനന്യയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കണമെന്നും ഫറ ആവശ്യപ്പെട്ടു. ചങ്കിയുടെ ഭാര്യ ഭാവന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അനന്യയുടെ സെല്‍ഫിയ്ക്ക് കമന്റയാണ് ഫറയുടെ ആക്ഷേപം.

അനന്യയുടെ സൗന്ദര്യത്തില്‍ ഫറയ്ക്ക് മാത്രമായിരുന്നു സംശയം. ബാക്കിയുള്ള കമന്റുകള്‍ മുഴുവന്‍ നാളത്തെ ബോളിവുഡ് താരമാവാന്‍ ഒരുങ്ങുന്ന അനന്യയുടെ സൗന്ദര്യത്തെ വാഴ്ത്തുന്നതും അനന്യയെ ബോളിവുഡിലേയ്ക്ക് സ്വാഗതം ചെയ്യുന്നവയുമായിരുന്നു.

പ്രശസ്ത ഫാഷന്‍ ഷോയായ ലോ ബാലില്‍ അനന്യ തുടക്കം കുറിക്കാനിരിക്കുകയാണ്. ജയ്പൂര്‍ രാജകുമാരി ഗൗരവി കുമാരിക്കൊപ്പമാണ് അനന്യ മത്സരിക്കുന്നത്.


പ്രശസ്ത പോണ്‍താരവും ബോളീവുഡ് നടിയുമായ സണ്ണി ലിയോണിന് കൊച്ചി ആവേശകരമായ വരവേല്‍പ്പാണ് നല്‍കിയത്. സന്ദര്‍ശനത്തിന് ശേഷം താരത്തെ കാണാന്‍ തടുച്ചുകൂടിയ വന്‍ ജനാവലിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അവസാനിച്ചിട്ടില്ല. സന്ദര്‍ശനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്ബോഴും തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറയുകയാണ് ഈ താരം. സണ്ണി ലിയോണിനെ പോലുളള വന്‍കിട താരങ്ങളെ കേരളത്തിലേക്കെത്തിക്കണമെങ്കില്‍ അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്നും കുറച്ച്‌ പണം മാത്രം ചെലവഴിച്ചാല്‍ മതിയെന്നുമാണ് മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

സെലിബ്രിറ്റികളെ അതിഥികളായി കൊണ്ടുവരുന്നത് അല്പം പണച്ചെലവുള്ള കാര്യമാണ്. സണ്ണി ലിയോണിന്റെ കാര്യത്തില്‍ 14 ലക്ഷമാണ് ഇത്തരത്തില്‍ ഈടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണത്തോടൊപ്പം മുംബൈയില്‍ നിന്ന് രണ്ട് ബിസിനസ് ക്ലാസ്സ് വിമാന ടിക്കറ്റുകള്‍, പിന്നെ കേരളത്തിലെത്തിയാല്‍ സുരക്ഷയ്ക്ക് ബൗണ്‍സര്‍മാരും വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്രയും കാര്യങ്ങള്‍ മാത്രം പോരാ, നമ്മള്‍ ആവശ്യപ്പെടുന്ന ദിവസം സണ്ണി ലിയോണ്‍ ഫ്രീ ആയിരിക്കുകയും വേണം. അങ്ങനെയെങ്കില്‍ സണ്ണി ലിയോണിനെ കേരളത്തില്‍ കൊണ്ടുവരാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നാണ് മനോരമ ഓണ്‍ലൈനിലെ പോസ്റ്റില്‍ പറയുന്നത്. ഇത്തരത്തില്‍ ഒരു ഉദ്ഘാടനത്തിന് വിളിക്കാന്‍ സണ്ണി ലിയോണിനെ നേരിട്ട് പരിചയം ആവശ്യമില്ലെന്നും സെലിബ്രിറ്റി മാനേജ്മെന്റ് കമ്ബനികളുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോളിവുഡ് താരം സല്‍മാന്‍ഖാനും റുമേനിയന്‍ ടിവി താരം ലുലിയ വന്തുറും തമ്മിലുള്ള ബന്ധം തകര്‍ന്നെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സല്‍മാന്‍ഖാനു പുതിയ കാമുകിയെന്ന് ഗോസിപ്പ്.ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയാണ് സല്‍മാന്റെ മനസില്‍ ഇടം നേടിയ സുന്ദരിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.സല്‍മാന്‍ഖാനും ലൂലിയയും തമ്മിലുള്ള പ്രണയബന്ധത്തില്‍ വിള്ളലുകള്‍ വന്നതോടെയാണ് സല്‍മാന്‍ ഉര്‍വശിയില്‍ പുതിയ കാമുകിയെ കണ്ടെത്തിയതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

നേരത്തേ സല്‍മാന്റെ സുല്‍ത്താന്‍ എന്ന ചിത്രത്തില്‍ ഉര്‍വശി നായികയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അവസാനനിമിഷം അനുഷ്‌ക ശര്‍മ നായികയാകുകയായിരുന്നു. അതേസമയം, സല്‍മാന്റെ അടുത്ത ചിത്രമായ ട്യൂബ് ലൈറ്റില്‍ ഉര്‍വശിയെ നായികയായി പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അനില്‍ശര്‍മയുടെ ആക്ഷന്‍ റൊമാന്‍സ് ചിത്രമായ സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി ആദ്യമായി ബോളിവുഡ് സിനിമയിലെത്തുന്നത്.നിരവധി സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഉര്‍വശി മോഡലും കൂടിയാണ്

ആമീര്‍ ഖാന്‍ പ്രധാന വേഷത്തിലെത്തുന്ന ദംഗലിലെ ആദ്യഗാനം പുറത്തിറങ്ങി. 'ഹാനികാരക് ബാപ്പു' എന്ന് തുടങ്ങുന്ന ഗാനത്തില്‍ കര്‍ക്കശക്കാരനായ അച്ഛനായിട്ടാണ് ആമിര്‍ പ്രത്യക്ഷപ്പെടുന്നത്. തന്റെ പെൺമക്കളെ ഗുസ്തിക്കാരികളാക്കാന്‍ കഠിനമായ പരിശീലനത്തിന് തള്ളിവിടുന്നതാണ് പാട്ടിന്റെ പ്രമേയം. അമിത് ഭട്ടാചാര്യ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രീതമാണ്.

ഇന്ത്യയ്ക്കുവേണ്ടി കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഗീത ഫൊഗട്ട്, ബബിത എന്നിവരുടെ അച്ഛനായ ഗുസ്തിക്കാരൻ മഹാവീര്‍ ഫൊഗട്ടായാണ് ആമിര്‍ ചിത്രത്തിൽ എത്തുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാക്ഷി തന്‍വര്‍, ഫാത്തിമാ സനാ ഷേഖ്, സാനിയ മല്‍ഹോത്ര എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രത്തിലെ ആമിറിന്റെ രൂപമാറ്റം വലിയ ചര്‍ച്ചയായിരുന്നു. ഗുസ്തിക്കാരന്റെ വാർധക്യാലം അവതരിപ്പിക്കാനായി ആമിര്‍ തന്റെ ശരീരഭാരം 91 കിലോ ആയി ഉയര്‍ത്തിയിരുന്നു. ചിത്രം ഡിസംബറില്‍ പുറത്തിറങ്ങും.


സംഭാഷണങ്ങളില്‍ എപ്പോഴും കൗതുകം കാത്തുവെക്കുന്നയാളാണ് ഷാരൂഖ്ഖാന്‍. അതുകൊണ്ടുതന്നെ അഭിമുഖം കിംഗ്ഖാനുമായാണെങ്കില്‍ അത് മാധ്യമപ്രവര്‍ത്തകര്‍ക്കും മറക്കാനാവാത്ത അനുഭവമാവും. ജീവിതത്തക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങള്‍ ഒരു തത്വചിന്തകന്റെ ശാന്തതയോടും ഗാംഭീര്യത്തോടും അദ്ദേഹം പങ്കുവെക്കും. സിനിമയെക്കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങളും ഒപ്പം ഇടയ്ക്കല്‍പ്പം കുസൃതിയും. ഒരു ചോദ്യത്തിനും അക്ഷോഭ്യനാവാത്ത ഷാരൂഖിനോട് കഴിഞ്ഞദിവസം ഒരു അഭിമുഖകാരന്‍ ചോദിച്ചത് ഇതായിരുന്നു, 'മരിക്കുമ്പോള്‍ എങ്ങനെ മരിക്കാനാണ് ആഗ്രഹം'? അതിനുള്ള കിംഗ് ഖാന്റെ മറുപടി ഇങ്ങനെ..

ചിത്രീകരണം നടക്കുകയാവും. ക്യാമറാമാനും സംവിധായകനുമൊക്കെ തയ്യാറായി നില്‍ക്കുന്നു. ഒപ്പം ഞാനും. എല്ലാം ഓകെ എന്ന് പരിശോധിച്ചുറപ്പുവരുത്തി സംവിധായകന്‍ പറയും, ‘റോള്‍ ക്യാമറ.. ആക്ഷന്‍’ എന്ന്. ആ നിമിഷം മരിച്ചുവീഴണം. അതാണ് മരണത്തെക്കുറിച്ചുള്ള എന്റെ സ്വപ്നം. അതിനാല്‍ ആ ദിവസം വരെ ജോലി ചെയ്തുകൊണ്ടേയിരിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ജോലി ചെയ്യാരിരിക്കുമ്പോള്‍ ഒരുതരം തളര്‍ച്ചയാണ് എനിക്ക് തോന്നുക.

ഒരു താരം എന്ന നിലയിലുള്ള ജീവിതത്തെക്കുറിച്ചും ഷാരൂഖ് അഭിമുഖത്തില്‍ പറയുന്നുണ്ട്. താരപദവി എനിക്ക് ആളുകളുടെ ഒരുപാട് സ്‌നേഹം നല്‍കുന്നുണ്ട്. 'വഴിയരികില്‍ നിന്ന് പാവ് ബജി കഴിക്കാന്‍ എനിക്ക് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടായിരിക്കാം. പക്ഷേ എന്റെ വീടിന് മുന്നില്‍ എന്നെ കാണാനെത്തുന്ന ജനക്കൂട്ടത്തിന്റെ സ്‌നേഹമാണ് അതിലും വലുതായി ഞാന്‍ കാണുന്നത്.' ഷാരൂഖ് പറയുന്നു.

ബ്രഹ്മാണ്ഡ സിനിമയുമായി സംവിധായകൻ രാം ഗോപാല്‍ വർമ. രാജ്യാന്തരനിലവാരത്തിൽ ഒരുക്കുന്ന സിനിമയ്ക്ക് 340 കോടിയാണ് മുടക്കുന്നതെന്ന് രാമു അറിയിച്ചു. ന്യൂക്ലിയർ എന്നാണ് ചിത്രത്തിന്റ പേര്. അമേരിക്ക, ചൈന, റഷ്യ, യെമെൻ, ഇന്ത്യ എന്നിവിടങ്ങൾ ലൊക്കേഷനാകുന്ന സിനിമയിൽ ഈ രാജ്യങ്ങളിലെ സിനിമാതാരങ്ങളും അണിനിരക്കും.

 സിഎംഎ ഗ്ലോബൽ കമ്പനിയും രാമുവും ചേർന്നാണ് നിർമാണം. സർക്കാർ 3യുടെയും മറ്റു രണ്ടു സിനിമകളുടെയും ചിത്രീകരണം പൂർത്തിയായ ശേഷമാകും ഈ പ്രോജക്ട് ആരംഭിക്കുക


ഹൃത്വിക് റോഷന്‍ സംവിധായകനാകുന്നു. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം കാബിലിനു ശേഷം നടന്‍ അഭിനയരംഗത്തോട് വിട പറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അച്ഛന്‍ രാകേഷ് റോഷന്റെ പാതയിലാണ് താരവും സഞ്ചരിക്കാനൊരുങ്ങുന്നത്.

സിനിമാ സംവിധാനത്തില്‍ ഹൃത്വിക്കിന് മുമ്പും താത്പര്യമുണ്ടായിരുന്നെന്നും കഹോ നാ പ്യാര്‍ ഹേ പോലുള്ള ചിത്രങ്ങളില്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും രാകേഷ് റോഷന്‍ വ്യക്തമാക്കി. മറ്റു പ്രശസ്ത സംവിധായകര്‍ക്കൊപ്പവും ഹൃത്വിക് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഹൃത്വിക് ഉടന്‍ ഒരു ചിത്രം സംവിധാനം ചെയ്യുമെന്നും അച്ഛന്‍ രാകേഷ് റോഷന്‍ വ്യക്തമാക്കി.

ഹൃത്വിക് അവസാനമായി അഭിനയിച്ച ചിത്രമായ മോഹന്‍ജൊദാരോ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ഹൃത്വിക് നായകനാകുന്ന കാബിലില്‍ യാമി ഗൗതമാണ് നായിക. അടുത്ത വര്‍ഷം ആദ്യമാണ് ചിത്രം തിയേറ്ററുകളിലെത്തുക