പോക്കിരി സൈമൺ എന്ന ചിത്രത്തിലെ സണ്ണി വെയ്‌ന്റെ ഡാൻസ് കണ്ട് ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്റമ്മോ എന്തൊരു ഡാൻസ് ആഡോ പോക്കിരി സൈമാ എന്നാണ് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.
സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖറും സണ്ണി വെയ്‌നും സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

സണ്ണി വെയ്ൻ നായകനാകുന്ന പോക്കിരി സൈമൺ തിയേറ്ററുകളിലെത്താനിരിക്കെയാണ്. തിരുവനന്തപുരത്തെ ഒരു കോളനിയിലെ വിജയ് ആരാധകരുടെ കഥയാണ് സിനിമ. നെടുമുടി വേണു, പ്രയാഗ മാർട്ടിൻ, സൈജു കുറുപ്പ്, അപ്പാനി ശരത്, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാപ്പിനുവാണ് ക്യാമറ.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: