Articles by "Mollywood"
Showing posts with label Mollywood. Show all posts

അമ്മേടെ ജിമിക്കി കമ്മല്‍ കട്ട് ബ്രാണ്ടികുപ്പി മേടിച്ച് പെട്ടുപോയ അച്ഛന്റെ കഥ വരികളായി വന്നപ്പോള്‍ അത് മലയാള സിനിമയില്‍ പുതുചരിത്രം കുറിക്കുകയായിരുന്നു. മലയാളക്കരയെന്നല്ല ലോകം മുഴുവന്‍ ആ പാട്ട് ഏറ്റുപാടി. പാട്ട് ഹിറ്റായതിന്റെ ക്രഡിറ്റ് മുഴുവന്‍ സംഗീത സംവിധായകന്‍ ഷാനിനും രചയിതാവ് അനില്‍ പനച്ചൂരാനുമാണ്. എന്നാല്‍ ജിമിക്കി ഹിറ്റായതിനെ കുറിച്ച് പറയുകയാണ് അനില്‍ പനച്ചൂരാന്‍. ‘കുറച്ചു കാലമായി ഞാനെന്നും ഒരു കാര്യം പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. നൂറില്‍ കൂടുതല്‍ പാട്ട് എഴുതിയിട്ടുണ്ടെങ്കിലും നല്ലൊരു അടിച്ചുപൊളി താളം ഇതുവരെ കിട്ടിയിട്ടില്ല. ‘വ്യത്യസ്തനാമൊരു ബാലനൊക്കെ’യുണ്ടെങ്കിലും പിള്ളേരെ തുള്ളിക്കുന്നൊരു പാട്ടെഴുതണമെന്നായിരുന്നു കുറച്ച നാളായുള്ള മോഹം.

അതിന് കാരണം ആ തടിയനാ, ഗഗ്നം സ്‌റ്റൈല്‍ പാട്ടുകാരന്‍. ഏതുഭാഷയാണെന്ന് പോലും അറിയാതെ എല്ലാ പിള്ളേരും ആ പാട്ട് പാടുകയും അതിനൊത്ത് തുള്ളുകയും ചെയ്തപ്പോള്‍ എനിക്ക് ഭയങ്കര അസൂയയായിരുന്നു. അങ്ങനെയൊരു പാട്ട് നമുക്കും ഉണ്ടാക്കണം. ലോകത്തുള്ള എല്ലാവരും മലയാള ഭാഷയില്‍ അത് പാടണം എന്നൊരു തോന്നല്‍. ആ പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ സഫലമായത്. ആവേശവും വാശിയുമൊക്കെ ചേര്‍ത്ത് ഒരൊറ്റ പൂശായിരുന്നു’- വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പനച്ചൂരാന്‍ പറയുന്നു.

എന്റെ അമ്മയുടെ വീട് മണ്‍റോംതുരുത്തിനടുത്താണ്. ഞങ്ങളുടെ നാട്ടിലെ ജിമിക്കി പാട്ട് ഇങ്ങനെയായിരുന്നു. അങ്ങനെ പഴയ ജിമിക്കി പൊടിതട്ടിയെടുത്തപ്പോള്‍ കള്ളും കുപ്പി ബ്രാന്‍ഡിക്കുപ്പിയാക്കി മാറ്റി. എന്റപ്പന്‍ വേണോ നിന്റപ്പന്‍ വേണോ എന്നൊരു കണ്‍ഫ്യൂഷനും ഉണ്ടായിരുന്നു. കോളേജിലെ കുട്ടികള്‍ ചേര്‍ന്ന് പാടുന്ന പാട്ടല്ലേ അപ്പോ ‘നിന്റമ്മേടെ’ പറഞ്ഞാല്‍ മോശമാകും. എന്റമ്മേടെ ആണെങ്കില്‍ ആര്‍ക്കും ഉപദ്രവമില്ല. എന്റെ ആവേശം കണ്ടതിന് പിന്നാലെയാണ് ബാക്കി വരികള്‍കൂടി എഴുതാന്‍ ലാല്‍ ജോസ് പറഞ്ഞത്. എന്റെ മനസിലെ പ്രാര്‍ത്ഥന സഫലമാക്കിയ പാട്ടെന്ന നിലയില്‍ ജിമിക്കിയോട് ഒരുപാട് ഇഷ്ടമുണ്ടെന്നും അനില്‍ പനച്ചൂരാന്‍ പറയുന്നു.

Source : Dool 

ഇനി ലാലേട്ടന്റെ ജിമിക്കി കമ്മൽ കണ്ടില്ലെന്നു പറയരുത് .
ഡാൻസൊന്നും വേണ്ടാ , ആ വരവ് മാത്രം മതി , വെറുതെ ഒന്ന് നിന്നാൽ മതി .അപ്പൊ ഡാൻസ് കൂടി കളിച്ചാലോ ?
രോമാഞ്ചം.... രോമാഞ്ചം... രോമാഞ്ചം....


വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ഹിറ്റ് ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു നടന്‍ അജു വര്‍ഗീസ്. എന്നാല്‍ അരങ്ങേറ്റ ചിത്രത്തോടുകൂടി തന്നെ സംവിധായകനാകാനുള്ള മോഹം താന്‍ ഉപേക്ഷിച്ചുവെന്ന് അജു പറയുന്നു. അതിന് കാരണമായി അജു പറയുന്നതാവട്ടെ, ആ ചിത്രത്തില്‍ നായകനായ നിവിന്‍ പോളിയുടെ പെരുമാറ്റവും.
മെനക്കേടുള്ള ഡെഡിക്കേഷന്‍ ആവശ്യമായ ഒരു ജോലിയാണ് സംവിധായകന്റേത്. അത്രത്തോളം ബുദ്ധിമുട്ടാനുള്ള ക്ഷമയൊന്നും തനിക്കില്ലെന്നും അതിലും എത്രയോ എളുപ്പമാണ് അഭിനയമെന്നുമാണ് വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അജു പറയുന്നത്. ഇനി അഭിനയിക്കുമ്ബോള്‍ സംവിധായകന്റെ ഭാഗത്ത് നിന്നു കൂടി ചിന്തിക്കുമെന്നും അജു വ്യക്തമാക്കുന്നുണ്ട്. ആദ്യമെല്ലാം ഷോട്ട് റെഡിയായി എന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ പറയുമ്ബോള്‍ ഒരു 'അഞ്ചു മിനുറ്റേ' എന്ന് പറയുന്ന വ്യക്തിയായിരുന്നു ഞാന്‍. ജേക്കബിന്റെ സെറ്റില്‍ വച്ചാണ് അതിന്റെ ബുദ്ധിമുട്ട് ശരിക്കും മനസിലായത്. ഷോട്ട് എടുക്കാറായാല്‍ നിവിനോട് ചെന്നു പറയും. 'അളിയാ, ഷോട്ട് റെഡി'. പക്ഷെ നിവിന്‍ 'ദാ വരുന്നെടാ' എന്നു പറഞ്ഞ് അവിടെതന്നെ ഇരിക്കും. അന്നേരം വരുന്ന ദേഷ്യമുണ്ടല്ലോ, പിടിച്ചാല്‍ കിട്ടില്ലെന്നും അജു കൂട്ടിച്ചേര്‍ത്തു. 

Here is the Bullet Teaser from the most awaited Movie of both Mollywood and Kollywood. Solo is an anthology from Bejoy Nambiar coming soon!

Cast Dulquer Salmaan, Sruthi Hariharan, Manoj K Jeyan, Prakash Belawadi, Govind, Q, Sai Tamhankar, Dinesh Prabhakar, Rohan Manoj, Peethambaram Menon, Asha Jayaram Crew Written & Directed by : Bejoy Nambiar Produced by : Abraham Mathew, Anil Jain and Bejoy Nambiar Cinematographer : Sejal Shah Editor : Sreekar Prasad Production Design : A Amaran Music by : Govind, Thaikkudam Bridge, Masala Coffee Background Score : Govind Dialogues : Dhanya Suresh and Kartik R Iyer Additional Screenplay : Kartik R Iyer, Anjali Nair Sound Design : Vishnu Govind & Sree Sankar (Sound Factor) Costume Design : Gopika Gulwadi Hair & Make-up : Serina Tixeira Action : Javed Aejaz Publicity Design : Gopi Prasannaa Stills : Anandan M Production Banner :Abaam Movies, Refex Entertainment in association with Getaway Films


' Oru Janathayude Nayakan 2k17 - Musical Tribute to Actor Of All Generations' Megastar Mammootty Music - Renjith p. George singer - Vidhu Prathap Lyrics - Keerthi Rajan Video Edits & Cuts - Amal K. Abraham Produced by - Mammootty Fans & Welfare Association International Kottayam



ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് അരിസ്റ്റോ സുരേഷ്. അഭിനയവും, പാട്ടുമെല്ലാം തനിക്കു വഴങ്ങുമെന്നും ഈ കലാകാരന്‍ തെളിയിച്ചു കഴിഞ്ഞു.
ആക്ഷന്‍ ഹീറോ ബിജുവിലെ തകര്‍പ്പന്‍ ഗാനത്തിന് ശേഷം താരം വീണ്ടും മറ്റൊരു ഗാനവുമായി എത്തുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പരോള്‍ എന്ന ചിത്രത്തിലാണ് അരിസ്റ്റോ സുരേഷ് വീണ്ടും ഗാനം ആലപിക്കുന്നത്.

'പരോള്‍ കാലം നല്ലൊരു പരോള്‍ കാലം, ഇരുമ്ബഴിക്കൂടിനും കിടിലന്‍ മതിലിനും മത്താപ്പു വിരിയണ ചേലളിയാ എന്ന് തുടങ്ങുന്ന ഗാനമാണ് സുരേഷ് ചിത്രത്തിന് വേണ്ടി ആലപിച്ചത്.
മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം ജയിലില്‍ കഴിയുന്ന സഹ തടവുകാരനായിട്ടാണ് സുരേഷ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. സുരേഷിനൊപ്പം പാട്ടിന് മമ്മൂട്ടിയും ചുവടുവെയ്ക്കുന്നുണ്ട്. പരസ്യ സംവിധായകന്‍ ശരത് സന്ദിത്താണ് പരോള്‍ സംവിധാനം ചെയ്യുന്നത്.
പോക്കിരി സൈമൺ എന്ന ചിത്രത്തിലെ സണ്ണി വെയ്‌ന്റെ ഡാൻസ് കണ്ട് ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്റമ്മോ എന്തൊരു ഡാൻസ് ആഡോ പോക്കിരി സൈമാ എന്നാണ് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.
സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖറും സണ്ണി വെയ്‌നും സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

സണ്ണി വെയ്ൻ നായകനാകുന്ന പോക്കിരി സൈമൺ തിയേറ്ററുകളിലെത്താനിരിക്കെയാണ്. തിരുവനന്തപുരത്തെ ഒരു കോളനിയിലെ വിജയ് ആരാധകരുടെ കഥയാണ് സിനിമ. നെടുമുടി വേണു, പ്രയാഗ മാർട്ടിൻ, സൈജു കുറുപ്പ്, അപ്പാനി ശരത്, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാപ്പിനുവാണ് ക്യാമറ.
വിവാഹത്തോടെ അഭിനയ രംഗത്ത്നിന്നും താല്‍ക്കാലികമായി വിട്ടുനിന്ന മലയാളികളുടെ പ്രീയ നായിക നസ്രീയ നാസീം ചലചിത്രലോകത്തേക്ക് തിരിച്ചുവരുന്നു. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരിച്ചുവരവ് അറിയിച്ചത് നസ്രീയയുടെ ഭര്‍ത്താവും മലയാളത്തിന്റെ യുവനായകനുമായ ഫഹദ് ഫാസിലാണ്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.

മുന്‍പും പലവട്ടം നസ്രിയയുടെ തിരിച്ചുവരവിനെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു.എന്നാല്‍ ഇതിന് വിരാമമിട്ടു കൊണ്ടാണ് അവസാനം ഫഹദ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

മമ്മൂക്ക തന്റെ റോള്‍ മോഡലാണെന്ന് നടന്‍ ആസിഫ് അലി. ജീവിതത്തില്‍  പല കാര്യങ്ങളും മനസ്സിലാക്കി തന്നത് മമ്മൂക്കയാണ്. തിരക്കുകള്‍ക്കിടയിലും മമ്മൂട്ടിക്കു കുടുംബത്തോടുള്ള കരുതല്‍ തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് ആസിഫ് അലി പറഞ്ഞു. സിനിമയില്‍ സജീവമായി തുടങ്ങിയതോടെയാണ് കുടുംബത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തുടങ്ങിയത്. അതു മനസ്സിലാക്കി തന്നത് മമ്മൂക്കയാണെന്ന് ആസിഫ്അലി പറയുന്നു.

കുടുംബത്തിന്റെ സാന്നിധ്യത്തിലായിരിക്കാന്‍ മമ്മൂട്ടി എപ്പോഴും ശ്രമിക്കാറുണ്ട്. അതാണ് മമ്മൂക്കയോട് കൂടുതല്‍ ബഹുമാനം തോന്നാന്‍ കാരണമെന്നും ആസിഫ് അലി വക്തമാക്കി. കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ സംസാരിക്കുമ്ബോഴാണ് മമ്മൂട്ടിയോടുള്ള തന്റെ ഇഷ്ടം ആസിഫ് അലി തുറന്നു പറഞ്ഞത്. 

മലയാള സിനിമയിലെ മികച്ച നടന്‍മാരുടെ പട്ടികയെടുത്താല്‍ ഫഹദ് ഫാസില്‍ അവരില്‍ ഒരാളാണ്. ഏത് കഥാപാത്രത്തെയും കൈയ്യാളാനുള്ള കെല്‍പ്പ് ഇപ്പോള്‍ ഫഹദിന് വന്നുചേര്‍ന്നുകഴിഞ്ഞു. വ്യത്യസ്തമായ സിനിമകളില്‍ അഭിനയിക്കുക എന്നതിലാണ് ഫഹദിന് ത്രില്‍. സമീപകാലത്ത് ഒരേദിവസം ഫഹദിന്‍റെ രണ്ടുസിനിമകള്‍ പ്രദര്‍ശനത്തിനെത്തി. അങ്ങേയറ്റം വ്യത്യസ്തമായ രണ്ടുസിനിമകള്‍. യാഥാര്‍ത്ഥ്യത്തോട് പറ്റിച്ചേര്‍ന്നുനില്‍ക്കുന്ന 'തൊണ്ടിമുതലും ദൃക്സാക്ഷിയും' ആയിരുന്നു അതിലൊന്ന്. തകര്‍പ്പന്‍ കോമഡി എന്‍റര്‍ടെയ്നറായ 'റോള്‍ മോഡല്‍സ്' ആയിരുന്നു രണ്ടാമത്തേത്.

റോള്‍ മോഡല്‍സില്‍ ഫഹദ് ഒരു ഡാന്‍സ് ചെയ്യുന്നുണ്ട്. ഒരുപാടുകാലമായി സിനിമയില്‍ നന്നായി ഡാന്‍സ് ചെയ്യണമെന്ന ആഗ്രഹം ഫഹദിനുണ്ടായിരുന്നു. എന്നാല്‍ റോള്‍ മോഡല്‍സിലെ ഡാന്‍സ് ഫഹദിന്‍റെ ഉമ്മയ്ക്കും അനിയനായ നടന്‍ ഫര്‍ഹാനും ഇഷ്ടപ്പെട്ടില്ല. ഓണ്‍ലൈനില്‍ ആ ഡാന്‍സിന് ഒട്ടേറെ നെഗറ്റീവ് കമന്‍റ്സ് വരികയും ചെയ്തു. എന്നാല്‍ ഫാസിലിന് 'തേച്ചില്ലേ പെണ്ണേ' എന്ന ആ ഡാന്‍സ് ഗംഭീരമായി ഇഷ്ടപ്പെട്ടു. "പറയുന്നവര്‍ എന്തെങ്കിലും പറയട്ടെ. നീ അത് ഗംഭീരമായി ചെയ്തിട്ടുണ്ടെന്ന് ഞാന്‍ ഫഹദിനോട് പറഞ്ഞു. പിന്നീട് പലരും അവനെ ഈ ഡാന്‍സിന്‍റെ പേരില്‍ അഭിനന്ദിച്ചു. അവനെ ഏറ്റവുമധികം അഭിനന്ദിച്ചത് ആരാണെന്നറിയുമോ, മമ്മൂട്ടി. " ഡാന്‍സ് മൂപ്പര്‍ക്കൊരു വീക്നെസ് ആണല്ലോ " - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍
 ഫാസില്‍ പറയുന്നു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1994 ല്‍ റിലീസ് ചെയ്ത ചിത്രമാണ് പിന്‍ഗാമി.എന്നാല്‍ വേണ്ടത്ര വിജയം നേടില്ല. പിന്നീടു യുവതലമുറ ഏറ്റെടുത്ത ചിത്രത്തിന് അന്ന് അര്‍ഹിക്കുന്ന പ്രധാന്യം കിട്ടാതിരുന്നതിന് കാരണം താന്‍ തന്നെയാണെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. ചിത്രം പരാജയപ്പെട്ടതു തന്റെ ഒരു തെറ്റായ തീരുമാനം കൊണ്ടാണ് എന്നു സത്യന്‍ അന്തിക്കാട് അടുത്ത കാലത്ത് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിരുന്നു. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടു കെട്ടില്‍ എത്തിയ തേന്‍മാവിന്‍ കൊമ്ബത്ത് എന്ന ചിത്രത്തിനൊപ്പമാണു പിന്‍ഗാമിയും തിയേറ്റില്‍ എത്തിയത്.

തേന്‍മാവിന്‍ കൊമ്ബത്തിനൊപ്പം പിന്‍ഗാമി റിലീസ് ചെയ്യേണ്ട എന്നും കുറച്ചു മുന്നോട്ട് നീട്ടി വച്ചോളു എന്നും പ്രിയദര്‍ശന്‍ സത്യന്‍ അന്തിക്കാടിനോടു പറഞ്ഞിരുന്നു. പക്ഷേ എന്റെ ഈഗോ കാരണം ഞാന്‍ അതു കേട്ടില്ല. എന്തു കൊണ്ട് എന്റെ സിനിമ തേന്‍മാവിന്‍ കൊമ്ബത്തിനൊപ്പം റിലീസ് ചെയ്തുകൂടാ എന്നായി ഞാന്‍. പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്കു മനസിലായി എന്റെ തീരുമാനം തെറ്റായിരുന്നു എന്ന്. അന്നു പ്രിയന്‍ പറഞ്ഞതു കേള്‍ക്കാമായിരുന്നു എന്ന്.

കഴിഞ്ഞ ദിവസം കേരളം മുഴുവന്‍ ആഘോഷിച്ചത് നടന്‍ ഉണ്ണി മുകുന്ദന്റെ പ്രണയ നൈരാശ്യത്തെ കുറിച്ച് വന്ന വാര്‍ത്തകളായിരുന്നു. ഉണ്ണി മുനകുന്ദനെ പോലെ ഒരാളെ വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്ന പെണ്‍കുട്ടികളുടെ മുന്നില്‍ ആരാണ് ഉണ്ണിയെ വേണ്ടെന്ന് പറഞ്ഞ് പോയത് എന്ന തരത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് സിനിമ ഉപേക്ഷിക്കാന്‍ നോക്കിയിരുന്നതായും വലിയൊരു മദ്യാപാനി ആയി എന്ന തരത്തിലുമായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ തന്റെ പ്രണയത്തെയും പ്രണയ നൈരാശ്യത്തെ കുറിച്ചും പുറത്ത് വന്ന വാര്‍ത്തകളെ കുറിച്ച് വിശദീകരണവുമായി ഉണ്ണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഉണ്ണി മുകുന്ദന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ പെണ്‍കുട്ടികളുടെ നെഞ്ചിടിപ്പ് കൂടും. അത്രയധികം പേരാണ് ഉണ്ണിയെ സ്‌നേഹിക്കുന്നത്. എന്നാല്‍ അതിനിടെയാണ് ഉണ്ണി മുകുന്ദന്റെ പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത്. ഉണ്ണിയുടെ പ്രണയം തകര്‍ച്ചയിലേക്കായിരുന്നു പോയത്. അതോടെ താരം വലിയൊരു മദ്യാപാനിയായി മാറിയെന്നും സിനിമ പോലും വേണ്ടെന്നു വെച്ചതായും പറയുന്നു.

തന്റെ പേരില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ കേട്ട് ക്ഷമ നശിച്ചതിനാലാണ് ഉണ്ണി തന്നെ വാസ്തവം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. യൂട്യൂബിലൂടെയും മറ്റും പ്രചരിച്ചിരുന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പ്രണയത്തിനെ കുറിച്ച് പറഞ്ഞ കാര്യം റിപ്പോര്‍ട്ടര്‍ വളച്ചൊടിക്കുകയായിരുന്നു. എന്നാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ടര്‍ ചോദിച്ചത്. എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെയൊക്കെ വിവാഹം കഴിഞ്ഞെന്നാണ് ഞാന്‍ മറുപടി പറഞ്ഞിരുന്നത്



ആരാ ഈ ഇംതിയാസ്‌??? തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ നിവിൻ പോളിയെ ഏറെ കുഴക്കി വെള്ളിത്തിരയിലെത്തിയ ഇംതിയാസ് എന്ന ജോൺ കൈപ്പള്ളിലിന് നല്ല മുട്ടൻ പണി കിട്ടി. ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് ജോണിന് പണി കൊടുത്ത്. ആൻ മരിയ കണ്ട ഒരു പ്രേക്ഷകനാണ് ചിത്രത്തിലെ ജോണിന്റെ കഥാപാത്രത്തോട് തോന്നിയ ദേഷ്യം ഫേസ്ബുക്ക് സന്ദേശമായി അറിയിച്ചത്.

സംഗതി ജീവിതമല്ല സിനിമയാണെന്ന് മറന്ന പ്രേഷകൻ ജോണിന് മെസേജ് അയക്കുകയായിരുന്നു. എന്നാൽ ഇതെല്ലാം തന്റെ അഭിനയത്തിനുള്ള അംഗീകാരം ആയാണ് ജോൺ എടുക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ദീർഘ വീക്ഷണമാണോ അതോ എന്റെ അഭിനയ മികവാണോ എന്ന് അറിയില്ലെന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്. എന്തായാലും തുടക്കക്കാരോട് ഇങ്ങനെയൊന്നും ചെയ്യരുതെന്നും ജോൺ അപേക്ഷിക്കുന്നുണ്ട്.


പൃഥ്വിരാജ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. 2017ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. പൃഥ്വിരാജ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. 2017ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. നേരത്തെ ചിത്രീകരണം ആരംഭിക്കുമെന്ന് പറഞ്ഞുവെങ്കിലും പല കാരണങ്ങളാലും ചിത്രീകരണം നീട്ടി.

 ത്രിഡി രൂപത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലെസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നതെന്നും ബ്ലെസി മുമ്പ് വ്യക്തമാക്കിയിരുന്നു. ബെന്ന്യമാന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.


തെന്നിന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുളള സംവിധായകരില്‍ ഒരാളായ ഗൗതം മേനോന്‍ പൃഥ്വിരാജുമായി ചേരുന്നു എന്നൊരു വാര്‍ത്ത അല്‍പ്പദിവസങ്ങള്‍ക്കു മുമ്പ് വന്നിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുന്നു. തമിഴിലും കന്നഡയിലും തെലുങ്കിലുമായിട്ടൊരുക്കുന്ന ചിത്രത്തില്‍ ഒരു മലയാളി യുവാവായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ഏതാനും ചില മലയാളം സംഭാഷണങ്ങളും താരത്തിനുണ്ട്. നാലു സുഹൃത്തുക്കള്‍ കൂടിച്ചേരുമ്പോഴുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതാകും ഈ ചിത്രമെന്ന് താരം വ്യക്തമാക്കുന്നു.

പൃഥ്വിയെ കൂടാതെ ജയം രവി, പുനീത് രാജ്കുമാര്‍, സായ്ധരണ്‍ തേജ് എന്നിങ്ങനെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള യുവതാരങ്ങള്‍ ചിത്രത്തിലുണ്ട്. അതിനാല്‍ ദക്ഷിണേന്ത്യല്‍ മാത്രം 2500ഓളം തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പറ്റിയ ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് പറയുന്നത്. അനുഷ്‌കയും തമന്നയുമാണ് നായികമാര്‍

വിവാഹത്തോടെ സിനിമ ജീവിതത്തിന് ഇടവേള നല്‍കിയ നസ്‌റിയ ഉടന്‍ തിരിച്ചുവരവ് നടത്തുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പുറത്ത് വരുന്ന പുതിയ വിവരം അനുസരിച്ച് താരം ഈ അടുത്തൊന്നു സിനിമയിലേയ്ക്ക് ഇല്ലന്നത്രെ. കാരണം മറ്റൊന്നുമല്ല സ്‌ക്രിപ്റ്റുകള്‍ ധാരാളം കേട്ടിട്ടും അനുയോജ്യവും ഇന്ററസ്റ്റിങ്ങുമായി കഥാപാത്രങ്ങളൊന്നും ലഭിച്ചില്ല.

അതുകൊണ്ടുതന്നെ താരം ഇപ്പോള്‍ സിനിമയിലേയ്ക്ക് തിരിച്ചു വരവ് നടത്തുന്നില്ല. നേരത്തേ നസ്‌റിയ തടിയൊക്കെ കുറച്ചുള്ള ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ മടങ്ങിവരവ് അഭ്യൂഹങ്ങള്‍ കനത്തിരുന്നു.ഇക്കാര്യം ഫഹദ് തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഫഹദിന്റെ നായികയായി തന്നെ മണിയറയിലെ ജിന്ന് എന്ന ചിത്രത്തില്‍ നസ്‌റിയ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ഈ പ്രൊജക്റ്റ് ഉപേക്ഷിക്കപ്പെടുകയായിരുന്നു


'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' 2013ലാണ് പുറത്തെത്തിയത്. രഞ്ജിത്തിന്റെ സംവിധാനത്തില്‍ അവസാനമെത്തിയ മമ്മൂട്ടിചിത്രം. ഛായാഗ്രാഹകന്‍ വേണു ഉണ്ണി.ആറിന്റെ തിരക്കഥയില്‍ ഒരുക്കി, 2014ല്‍ പുറത്തുവന്ന 'മുന്നറിയിപ്പി'ന്റെ നിര്‍മ്മാതാവുമായിരുന്നു രഞ്ജിത്ത്. ദുല്‍ഖറും മോഹന്‍ലാലും ബിജു മേനോനുമായിരുന്നു പിന്നീട് സംവിധാനം ചെയ്ത സിനിമകൡ രഞ്ജിത്തിന്റെ നായകന്മാര്‍.

എന്നാല്‍ രഞ്ജിത്ത് ഒരു മമ്മൂട്ടി പ്രോജക്ടിന്റെ ഒരുക്കങ്ങളിലാണെന്നും 'വമ്പന്‍' എന്നാണ് പേരെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ എല്ലാം സത്യമല്ലെന്ന് പ്രതികരിക്കുകയാണ് രഞ്ജിത്ത്. മമ്മൂട്ടി പ്രോജക്ട് ചെയ്യുന്നുണ്ടെന്നും എന്നാല്‍ 'വമ്പന്‍' എന്നല്ല അതിന്റെ പേരെന്നും പറയുന്നു രഞ്ജിത്ത്.എന്റെ അടുത്ത ചിത്രം മമ്മൂട്ടിയുമൊത്താണ്. പക്ഷേ അത് ‘വമ്പന്‍’ അല്ല. സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നതും ഞാന്‍ തന്നെയാണ്. പക്ഷേ ഇതുവരെ ചിത്രത്തിന് പേരിട്ടിട്ടില്ല. ഞാനും മമ്മൂട്ടിയും ഇതിനുമുന്‍പ് ഒന്നിച്ച പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്നിവയില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും പുതിയ ചിത്രം. അതേസമയം നവാഗതനായ ഹനീഫ് അദേനിയുടെ 'ദി ഗ്രേറ്റ് ഫാദറാ'ണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ഫാമിലി ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ് ചിത്രം. സ്‌നേഹ നായികയാവുന്ന ചിത്രത്തില്‍ ആര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉറുമി,ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ഇത്. ക്രിസ്മസ് റിലീസാണ് ചിത്രം.