മലയാളികളുടെ പൊങ്കാലയുടെ ചൂട് ആവോളമറിഞ്ഞ വിമര്‍ശകനും നടനുമായ കെആര്‍കെ വീണ്ടും തെന്നിന്ത്യയിലേക്ക്. മോഹന്‍ലാലിനെ ഛോട്ടാഭീമെന്ന് വിളിച്ചധിക്ഷേപിച്ചതിനു പിന്നാലെ ഇപ്പോള്‍ തെന്നിന്ത്യന്‍ ആരാധകരുടെ തല അജിത്തിന് നേരെയാണ് കെആര്‍കെയുടെ ആക്ഷേപം.
ബോളിവുഡിലാണെങ്കില്‍ അജിത്തിന് അച്ഛന് വേഷമേ ലഭിക്കുകയുള്ളു. അജിത്തിനെ പോലുള്ള വൃദ്ധന്മാര്‍ ബോളിവുഡില്‍ അതാണ് ചെയ്യുകയെന്നു കെആര്‍കെ ട്വിറ്ററില്‍ കുറിച്ചു. തമിഴ്നാട്ടുകാര്‍ നിങ്ങളെ പോലുള്ളവരെ നായകനാക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ട്വിറ്ററിലൂടെ കെആര്‍കെ പരിഹസിക്കുന്നു.
ട്വീറ്റിനെതിരെ തല ആരാധകര്‍ തന്നെ മറുപടി ട്വീറ്റുമായി രംഗത്തെത്തി. നിങ്ങള്‍ തമിഴ്നാട്ടിലാകാത്തതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും അല്ലെങ്കില്‍ തല ആരാധകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടി വരുമായിരുന്നുവെന്നാണ് ഒരാളുടെ മുന്നറിയിപ്പ് കമന്റ്. മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ ശ്രദ്ധനേടാന്‍ ശ്രമിച്ചതിന് മലയാളികളുടെ പൊങ്കാല ഏറ്റുവാങ്ങേണ്ടി വന്നയാളാണ് കെആര്‍കെ. ഇയാളുടെ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ പണം നേടാനുള്ള സകലമാര്‍ഗങ്ങളും അന്ന് മലയാളികള്‍ ഇല്ലാതാക്കിയിരുന്നു. പിന്നാലെ മോഹന്‍ലാലിനെതിരായ വിവാദ ട്വീറ്റിന് ഇയാള്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.


Post A Comment:
0 comments: