ലൈംഗികത കൂടുതാലായും ചിത്രീകരിച്ചതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച്‌ തുറന്നു പറയുകയാണ് നടി ബിതിത ബാഗ്. കിടപ്പറ രംഗങ്ങള്‍ കൂടുതലാണെന്ന് പറഞ്ഞ് നിരവധി നായികമാര്‍ ഒഴിവാക്കിയ ചിത്രം ആയിരുന്നു ബാബുമോശായ് ബന്ദൂക്ക്ബാസ്. കുശാന്‍ നന്ദി സംവിധാനം ചെയ്ത ചിത്രത്തില്‍ നവാസുദ്ദീന്‍ സിദിഖിയായിരുന്നു നായകന്‍‍. നവാസുദ്ദീന്‍ സിദ്ദിഖി ആദ്യമായാണ് ഇത്തരത്തില്‍ ഇന്‍റിമേറ്റ് സീനുകള്‍ നിരവധിയുള്ള ചിത്രത്തിന്റെ ഭാഗമാകുന്നത്. പൂര്‍ണ്ണമായും ആസ്വദിച്ചാണ് ചിത്രത്തിലെ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ഇരുവരും പറയുന്നു.

തുടക്കക്കാരിയെന്ന നിലയില്‍ തനിക്ക് ലഭിച്ച മികച്ച അവസരമാണ് ഈ സിനിമയിലെ നായികാ വേഷമെന്നും അഭിനേത്രിയായ ബിതിത ബാഗ് പറയുന്നു. അഭിനന്ദനങ്ങളോടൊപ്പം തന്നെ വിമര്‍ശനങ്ങളും തനിക്ക് നേരെ ഉയരുന്നുണ്ടെന്ന് താരം പറയുന്നു. അതേസമയം തന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ലിപ് ലോക്ക് സീനുള്ള സിനിമയുടെ ഭാഗമായതെന്ന് നവാസുദ്ദീന്‍ സിദ്ദിഖിയും പറയുന്നു. സന്തോഷത്തോടെയാണ് ആ സീനുകള്‍ പൂര്‍ത്തിയാക്കിയതെന്ന് താരം തുറന്നു പറഞ്ഞു.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: