ആരോഗ്യകരമായ ശരീരം സ്ത്രീയ്ക്കും പുരുഷനും അനുഗ്രഹമാണ്. പുറമേയ്ക്ക് ആരോഗ്യകരമെന്നു കരുതുമെങ്കിലും പലപ്പോഴും പലരിലും അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഒളിഞ്ഞിരിയ്ക്കുന്നുണ്ടാകും.
പുരുഷശരീരത്തിന്റെ ആരോഗ്യലക്ഷണം വെളിപ്പെടുത്തുന്ന പല കാര്യങ്ങളുണ്ട്. താഴെപ്പറയുന്ന ചില കാര്യങ്ങള്‍ ആരോഗ്യകരമായ പുരുഷശരീരത്തിന്റെ ഭാഗമാണ്.
20 പുഷ് അപ് അടുപ്പിച്ചു ചെയ്യാന്‍ നിങ്ങള്‍ക്കു സാധിയ്ക്കുന്നുവെങ്കില്‍ നിങ്ങള്‍ ആരോഗ്യമുള്ള ഒരു പുരുഷനാണെന്നര്‍ത്ഥം. പ്രത്യേകിച്ച് ജോലി ചെയ്യുന്നതിനിടെ.
മൂത്രത്തിന്റെ നിറം വളരെ പ്രധാനം. മഞ്ഞനിറത്തിലെ മൂത്രമെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. അല്ലെങ്കില്‍ വേണ്ട പോലെ വെള്ളം കുടിയ്ക്കാത്തതു കൊണ്ടാകാം. മൂത്രത്തില്‍ രക്തമോ മറ്റോ ഉണ്ടെങ്കിലും ഡോക്ടറെ കാണുക.
നഖം പിങ്ക് നിറത്തിലാവണം. ഇത് മിനുസമുള്ളതും ഉറപ്പുള്ളതുമാകണം. നഖത്തില്‍ വെള്ള പാടുണ്ടെങ്കില്‍ ഇത് പ്രമേഹലക്ഷണമാകാം. മഞ്ഞ നിറമെങ്കില്‍ ശ്വാസകോശസംബന്ധമായ അസുഖമാകാം.
വിശ്രമിയ്ക്കുന്ന സമയത്ത് നിങ്ങളുടെ ഹൃദയമിടിപ്പ് മിനിറ്റില്‍ 70 ബീറ്റ്‌സാണോയെന്നു പരിശോധിയ്ക്കുക. ഇത് 70 അല്ലെങ്കില്‍ അതില്‍ അല്‍പം കുറവുമാകാം. എന്നാല്‍ 70ല്‍ കൂടുതലെങ്കില്‍ ഹൃദയാരോഗ്യം മെച്ചപ്പെടുവാനുണ്ടെന്നു ചുരുക്കം.
ദിവസവും ഒരേ സമയത്തു തന്നെ നിങ്ങള്‍ക്ക് ശോധനയുണ്ടെങ്കില്‍ ഇതും ആരോഗ്യത്തിന്റെ ലക്ഷണം തന്നെയാണ്. മലബന്ധം പലപ്പോഴും പല അസുഖങ്ങളുടേയും ലക്ഷണവുമാകാം.
ദിവസവും ഒരേ സമയത്തു തന്നെ അലാറമില്ലാതെ നിങ്ങള്‍ക്കുണരാന്‍ സാധിയ്ക്കുന്നുണ്ടോ, ആരോഗ്യമുള്ള പുരുഷനാണ് നിങ്ങളെന്നര്‍ത്ഥം. ഉറക്കക്കുറവ് ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കും. എന്നാല്‍ വേണ്ട രീതിയില്‍ ഉറങ്ങിയിട്ടും വല്ലാതെ ക്ഷീണവും മറ്റും തോന്നുകയാണെങ്കില്‍ ഇത് പലപ്പോഴും പല രോഗങ്ങളുടേയും ലക്ഷണവുമാകാം.
പിങ്ക് നിറത്തിലെ നാവ് നിങ്ങള്‍ ആവശ്യത്തിന് അയേണ്‍, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി 12 എന്നിവ കഴിയ്ക്കുന്നുവെന്നതിന്റെ തെളിവാണ്. എന്നാല്‍ മഞ്ഞ നിറത്തിലെ നാവ് ഫംഗസ് ബാധ, അനീമിയ എന്നതിന്റെ തെളിവു കൂടിയാണ്
Post A Comment:
0 comments: