രജനീകാന്ത് ചിത്രം കബാലിയുടെ വിതരണാവകാശ തുകയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ബാഹുബലി 2. കേരളത്തിലെ വിതരണാവകാശ തുകയിലാണ് ബാഹുബലി 2 റെക്കോര്‍ഡിട്ടത്. 11.45 കോടി രൂപയ്ക്കാണ് ബാഹുബലി 2ന്റെ കേരളത്തിലെ വിതരണാവകാശം വിറ്റത്. �ോബല്‍ യുനൈറ്റഡ് മീഡിയയാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്.
7.5 കോടി രൂപയ്ക്കാണ് കബാലിയുടെ കേരളത്തിലെ വിതരണാവകാശം വിറ്റത്. ആശിര്‍വാദ് സിനിമാസും മാക്സ്ലാബും ചേര്‍ന്നാണ് കബാലിയുടെ വിതരണാവകാശം സ്വന്തമാക്കിയത്. പൃഥ്വിരാജിന്റെ ഓഗസ്റ്റ് സിനിമാസിനെയും ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനെയും പിന്തള്ളിയാണ് �ോബല്‍ യുനൈറ്റഡ് മീഡിയ ബാഹുബലി 2ന്റെ വിതരണാവകാശം സ്വന്തമാക്കിയത്.
ബാഹുബലിയുടെ ആദ്യ ഭാഗത്തിന് 4.5 കോടി രൂപയാണ് കേരളത്തിലെ വിതരണാവകാശത്തിന് ലഭിച്ചത്. ബാഹുബലി 2ന്റെ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകളുടെ ടെലിവിഷന്‍ വിതരണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. ഹിന്ദി പതിപ്പിന്റെ ടെലിവിഷന്‍ റൈറ്റ്‌സ് 51 കോടി രൂപയ്ക്കാണ് സോണി സ്വന്തമാക്കിയത്


Post A Comment:
0 comments: