ടെലികോം സേവനമേഖലയിലെ പുതിയ കമ്പനിയായ റിലയൻസ് ജിയോയുടെ വെൽകം ഓഫർ മാർച്ച് വരെ നീട്ടിയതായി റിപ്പോർട്ട്. നേരത്തെ ഡിസംബർ 31 വരെയാണ് വെൽകം ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ വരിക്കാരെ ചേർക്കാൻ ലക്ഷ്യമിട്ട് ജിയോ വെൽകം ഓഫർ കാലാവധി നീട്ടുകയായിരുന്നു.
ജിയോയുടെ ഔദ്യോഗിക അറിയിപ്പ് വന്നാൽ നിലവിലെ വരിക്കാർക്കെല്ലാം മാർച്ച് വരെ ദിവസവും 4ജിബി 4ജി ഡേറ്റ ഉപയോഗിക്കാൻ കഴിയും. പത്തു കോടി വരിക്കാരാണ് ജിയോയുടെ ലക്ഷ്യം. ഇതിനായി ഫ്രീ സേവനം തുടർന്നാൽ 100 ദശലക്ഷം വരിക്കാരെ ചേർക്കാൻ കഴിഞ്ഞേക്കും. വെൽകം ഓഫർ ഡിസംബർ മൂന്നിനു അവസാനിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, ട്രായ് നിയമങ്ങൾ പ്രകാരം ഒരു ടെലികോം കമ്പനിക്ക് മൂന്നു മാസത്തിൽ കൂടുതൽ ഫ്രീ സേവനം നൽകാൻ കഴിയില്ല. എന്നാൽ ലോഞ്ചിങ് നടത്തി കമ്പനിയുടെ ചിലവിൽ ഫ്രീ ഓഫറുകൾ നൽകാവുന്നതാണ്.


Post A Comment:
0 comments: