‘മൈ ഗ്രേറ്റ് ഫാദര്‍’ എന്ന സിനിമയുടെ ലൊക്കേഷനിലെത്തി വൈശാഖും ഉദയ്കൃഷ്ണയും പുതിയ ചിത്രത്തിന്‍റെ കഥ മമ്മൂട്ടിയോട് പറഞ്ഞു. കഥ കേട്ട് ഇഷ്ടമായ മമ്മൂട്ടി ഉടന്‍ തന്നെ പ്രൊജക്ട് ആരംഭിക്കാനുള്ള ഗ്രീന്‍ സിഗ്നല്‍ നല്‍കി. ഉദയ്കൃഷ്ണ തിരക്കഥാ രചന ആരംഭിച്ചു.

പോക്കിരിരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന പ്രൊജക്ടാണിത്. പോക്കിരിരാജയേക്കാള്‍ വലിയ ഒരു ഹ്യൂമര്‍ സബ്ജക്ടാണ് പുതിയ മമ്മൂട്ടി സിനിമയ്ക്ക് വേണ്ടി വൈശാഖ് പ്ലാന്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്ക് പുതിയ ലുക്ക് ആയിരിക്കും സിനിമയില്‍. തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളും ഉണ്ടാകും. ചിത്രത്തില്‍ മമ്മൂട്ടിക്ക് ഡബിള്‍ റോള്‍ ആയിരിക്കുമെന്നും സൂചനയുണ്ട്. അതേസമയം, പുലിമുരുകന്‍റെ തകര്‍പ്പന്‍ വിജയത്തോടെ വൈശാഖ് - ഉദയ്കൃഷ്ണ ടീമിനായി നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുകയാണ്. എന്നാല്‍ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പ്രൊജക്ടുകള്‍ ഈ ടീമിന് ബുക്കായിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: