ഇന്ന് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ മോഹന്‍ലാലാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മോഹന്‍ലാലിന് തന്റെ ആദ്യ ചിത്രത്തില്‍ ലഭിച്ച പ്രതിഫലം എത്രയാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ? ആദ്യ പ്രതിഫലമായി മോഹന്‍ലാലിനു ലഭിച്ചത് വെറും 2000/ രൂപ ആയിരുന്നു. 36 വര്‍ഷങ്ങള്‍ക്ക് മുമ്പ്. 1978ല്‍ ‘തിരനോട്ടം’ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ മുഖം കാണിച്ച മോഹന്‍ലാല്‍ ആദ്യമായി പ്രതിഫലം വാങ്ങിയ ചിത്രം ഫാസിലിന്റെ സംവിധാനത്തില്‍ 1980ല്‍ പുറത്തിറങ്ങിയ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ ആണ്. ചിത്രത്തില്‍ നരേന്ദ്രന്‍ എന്ന കൊടും വില്ലനായി ലാല്‍ പ്രത്യക്ഷപ്പെട്ടു.നവോദയ അപ്പച്ചന്‍ നിര്‍മ്മിച്ച സിനിമയുടെ അക്കൌണ്ടന്റ് ആയിരുന്ന മല്ലിക സി ദേവി ആണ് ആദ്യ പ്രതിഫലം മോഹന്‍ലാലിന്റെ കയ്യില്‍ വച്ചു കൊടുത്തത്.
മോഹന്‍ലാലിനെ ആദ്യം കണ്ടതിനെക്കുറിച്ച് അവര്‍ വിവരിക്കുന്നത് ഇങ്ങനെ: ‘മുഖത്തു മുഴുവന്‍ കുരുക്കളും ഹിപ്പി ഹെയര്‍ സ്‌റ്റൈലുമായി കാഴ്ച്ചയില്‍ സുന്ദരനല്ലാത്ത ഒരു ചെറുപ്പക്കാരനെ കണ്ടു. സിനിമയില്‍ നായക വേഷം ചെയ്ത ശങ്കറില്‍ നിന്ന് അല്‍പ്പം അകലെയാണ് അയാള്‍ ഇരുന്നത്. ജിജോ പുന്നൂസിനോട് (അപ്പച്ചന്റെ മകന്‍) അതാരാണെന്ന് അന്വേഷിച്ചപ്പോള്‍, ചിത്രത്തില്‍ പൂര്‍ണിമയുടെ കഥാപാത്രത്തെ റേപ്പ് ചെയ്യാന്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ഒരാള്‍ ആണതെന്ന് ജിജോ തമാശാ രൂപത്തില്‍ പറഞ്ഞു.’
എന്നാല്‍ സിനിമയിലെ കഥാപാത്രത്തിന്റെ നേരെ വിപരീത ഗുണമായിരുന്നു മോഹന്‍ലാലിന്. വളരെ വിനയത്തോടെയുള്ള പെരുമാറ്റമായിരുന്നു ലാലിന്റേത്. ഞാന്‍ ലാലിന് അദ്ദേഹത്തിന്റെ ആദ്യ പ്രതിഫലമായി 2000 രൂപ നല്‍കി. എന്നാല്‍ അടുത്തുള്ള സെന്റ് ആന്റണീസ് അനാഥാലയത്തിന് ലാല്‍ അത് സംഭാവന നല്‍കുകയാണ് ചെയ്തത് ‘ മല്ലിക ദേവി ഓര്‍ക്കുന്നു


Post A Comment:
0 comments: