കേരളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമം സിനിമ റിലീസ് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് അവസാനമില്ല. ഏറ്റവുമൊടുവില്‍ പാക്കിസ്ഥാനില്‍ നിന്നൊരു പെണ്‍കുട്ടിയാണ് സിനിമയുടെ മലരേ ഗാനം ആലപിച്ച് വാര്‍ത്തകളിലിടം നേടിയത്.

ദുബായില്‍ സ്ഥിരതാമസമാക്കിയ പാക് സ്വദേശിനി നാസിയ അമീന്‍ മുഹമ്മദാണ് മലരേ ഗാനം മനോഹരമായി പാടി രംഗത്തുവന്നത്. പാകിസ്തിനിലെ കറാച്ചി സ്വദേശിയാണ് നാസിയ. അറിയപ്പെടുന്ന ഒരു പാട്ടുകാരി കൂടിയാണ് പെണ്‍കുട്ടി. ദുബായില്‍ ആയതുകൊണ്ടുതന്നെ നാസിയയ്ക്ക് മലയാളികളെ വളരെയേറെ ഇഷ്ടമാണ്. തന്റെ മലയാളി സുഹൃത്തുക്കള്‍ക്കായാണ് മലരേ എന്ന ഗാനം ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത്. വാക്കുകളുടെ ഉച്ഛാരണത്തില്‍ പിശകുണ്ടെങ്കില്‍ ക്ഷമിക്കണം എന്ന മുഖവുരയോടയാണ് പാക് ഗായികയുടെ പാട്ട്. പെണ്‍കുട്ടിയുടെ ഗാനം ഇതിനോടകം തന്നെ യുട്യൂബിലും ഫേസ്ബുക്കിലുമായി വൈറലായി. ഇതിനോടകം തന്നെ 22 ഭാഷയിലെ ഗാനങ്ങള്‍ താന്‍ ആലപിച്ചിട്ടുണ്ടെന്നാണ് നാസിയ വ്യക്തമാക്കുന്നത്. നാസിയയുടെ മാതാവ് ഇന്ത്യക്കാരിയാണ്. ദുബായില്‍ ബിസിനസ് ഡെവലെപ്‌മെന്റ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയാണ് അവര്‍.

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: