മലയാളം ബോക്‌സ് ഓഫീസിലെ സര്‍വ്വകാല റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞാണ് മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ തിയറ്ററുകളില്‍ മുന്നേറുന്നത്. മലയാളത്തിലെ സൂപ്പര്‍താര ദ്വയങ്ങളില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും സ്വന്തമായ ചില അപൂര്‍വ്വ റെക്കോര്‍ഡുകളുണ്ട്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ മലയാള നടന്‍ എന്ന റെക്കോര്‍ഡ് മമ്മൂട്ടിയുടേതാണ്. ഇതൊടൊപ്പം തന്നെ ഒരു നായകകഥാപാത്രത്തെ കൂടുതല്‍ തവണ ആവര്‍ത്തിച്ച നടനും മമ്മൂട്ടിയാണ്.
സേതുരാമയ്യര്‍ എന്ന സിബിഐ ഓഫീസറെയാണ് നാല് ചിത്രങ്ങളിലായി മമ്മൂട്ടി അവതരിപ്പിച്ചത്. സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത,സേതുരാമയ്യര്‍ സിബിഐ,നേരറിയാന്‍ സിബിഐ എന്നീ സിനിമകളിലാണ് കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ഒരേ നായകകഥാപാത്രത്തെ ആവര്‍ത്തിച്ചത്. മോഹന്‍ലാലിനും ഈ റെക്കോര്‍ഡ് സ്വന്തമായിരിക്കുന്നു. നാല് തവണ മഹാദേവന്‍ എന്ന സൈനിക ഉദ്യോഗസ്ഥനാവുകയാണ് മോഹന്‍ലാല്‍.
മേജര്‍ രവിയുടെ ആദ്യ ചിത്രമായ കീര്‍ത്തിചക്രയില്‍ മേജര്‍ മഹാദേവനായും പിന്നീട് കുരുക്ഷേത്രയില്‍ കേണല്‍ മഹാദേവനായും വിമാനറാഞ്ചല്‍ പ്രമേയമായ കാന്ധഹാറില്‍ വീണ്ടും മേജറുടെ റോളിലും മോഹന്‍ലാല്‍ കഥാപാത്രമായി. മേജര്‍ രവിയുടെ സംവിധാനത്തില്‍ 1971 ബിയോണ്ട് ദ ബോര്‍ഡര്‍ തുടങ്ങുമ്പോള്‍ മമ്മൂട്ടിയുടെ പേരിലുള്ള അപൂര്‍വ്വ നേട്ടത്തിന് മോഹന്‍ലാലും ഉടമയാകും. ഒരേ നായകകഥാപാത്രമായി നാല് തവണ അഭിനയിക്കാന്‍ അവസരം ലഭിച്ച താരം. നേരത്തെ ദാസന്‍ എന്ന കഥാപാത്രമായി നാടോടിക്കാറ്റ്, അക്കരെ അക്കരെ അക്കരെ, പട്ടണപ്രവേശം എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. വിജയനായി മൂന്ന് വട്ടം ശ്രീനിവാസനും അഭിനയിച്ചു. ഓഗസ്റ്റ് ഒന്ന് ചിത്രത്തിലെ പെരുമാളിനെ മമ്മൂട്ടി രണ്ട് വട്ടം അവതരിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 എന്ന സിനിമയില്‍. മണിച്ചിത്രത്താഴിലെ ഡോ.സണ്ണി എന്ന കഥാപാത്രത്തെ രണ്ടാം വട്ടം ഗീതാഞ്ജലിയിലും മംഗലശേരി നീലകണ്ഠനെ ദേവാസുരം രാവണപ്രഭു എന്നീ സിനിമകളിലും ലാല്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
കെ. മധുവിന്റെ സംവിധാനത്തില്‍ സിബിഐ സീരീസിലെ അഞ്ചാം ചിത്രം അടുത്തവര്‍ഷം എത്തുമെന്നറിയുന്നു. ഈ ചിത്രമെത്തിയാല്‍ കൂടുതല്‍ തവണ നായകകഥാപാത്രത്തെ ആവര്‍ത്തിച്ച നായകനെന്ന നേട്ടം മമ്മൂട്ടിക്കൊപ്പമാകും


Post A Comment:
0 comments: