ദീപികയോട് ഒടുങ്ങാത്ത പ്രണയം, അവളോടൊത്തുള്ള നിമിഷങ്ങള്‍ വലപ്പെട്ടതും മനോഹരവുമെന്ന് ഹോളിവുഡ് താരം വിന്‍ഡീസല്‍. ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപ്പിള്‍ എക്‌സിലെ നായകനാണ് വിന്‍ഡീസല്‍. ഹോളിവുഡിന്റെ മസില്‍മാനായ വിന്‍ഡീസലാണ് ദീപികയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.റിലീസ് ചെയ്യാനിരിക്കുന്ന ട്രിപ്പിള്‍ എക്‌സ് എന്ന ചിത്രത്തെ കുറിച്ച് ഒരു ടിവി ചാനലിന് അഭിമുഖം നല്‍കി സംസാരിക്കുമ്പോഴാണ് വിന്‍ഡീസല്‍ ദീപികയോട് തനിക്ക് പ്രണയമാണെന്ന് പറഞ്ഞത്.

ദീപികയെ കുറിച്ച് ചോദിച്ചപ്പോള്‍ നൂറു നാക്കായിരുന്നു വിന്‍ഡീസലിന്. വിന്‍ഡീസലിന്റെ വാക്കുകള്‍ ഇങ്ങനെ; ദീപികയോടൊത്തുള്ള ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതും മനോഹരവുമാണ്. ദീപികയെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു, അവളോടുള്ള സ്‌നേഹം വെറും വാക്കുകളില്‍ ഒതുക്കാനാവില്ല എന്നുമാണ്. ട്രിപ്പിള്‍ എക്‌സില്‍ ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. ദീപികയോടൊപ്പം വെള്ളത്തില്‍ എടുത്ത സീനുകളാണ് എനിക്ക് ഏറെ ഇഷ്ടമായത്. ട്രിപ്പിള്‍ എക്‌സിലൂടെ ഇന്ത്യയില്‍ നിന്നുള്ള മികച്ച താരത്തെയാണ് ഹോളിവുഡിനു ലഭിക്കുന്നതെന്നും വിന്‍ ഡീസല്‍ അഭിപ്രായപ്പെട്ടു
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: