തമിഴ് സിനിമാ സംവിധായകൻ സമുദ്രക്കനി ആദ്യമായി മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുന്നു. തമിഴിൽ ഏറെ പ്രശംസ നേടിയ 'അപ്പാ' എന്ന ചിത്രമാണ് മലയാളത്തിലേക്ക് സമുദ്രക്കനി റീമേക്ക് ചെയ്യുന്നത്. ജയറാമും ആശാ ശരതുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന് സമുദ്രക്കനി അറിയിച്ചു.
നവംബറോടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പത്മകുമാറിനൊപ്പം പൂർത്തിയാക്കി വരികയാണ് സമുദ്രക്കനി ഇപ്പോൾ. ജയറാമിന്റെ മകൻ കാളിദാസ് അപ്പാ കാൺകയും ജയറാമിനോട് ചിത്രം കാണാൻ പറയുകയും ചെയ്തു. ചിത്രം കണ്ട ജയറാം സമുദ്രക്കനിയോട് മലയാളം റീമേക്കിന് താൽപര്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു.
മലയാളത്തിന്റെ രീതി അനുസരിച്ച് ചെറിയ മാറ്റങ്ങൾ വരുത്തി ആയിരിക്കും ചിത്രം പുറത്തിറങ്ങുക. അച്ഛനും മകനും തമ്മിലുള്ള ബന്ധവും ഇപ്പോഴത്തെ വിദ്യാഭ്യാസ രീതികളെയും കുറിച്ചാണ് ചിത്രം പറയുന്നത്.



Post A Comment:
0 comments: