മലയാളികൾ മാത്രമല്ല തമിഴ് സിനിമയ്ക്കകത്തെ പല പ്രമുഖ താരങ്ങളും മോഹന്‍ലാലിന്റെ കടുത്ത ആരാധകരാണ്. തങ്ങള്‍ മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ ഓരോ ചലനവും കണ്ടു നിന്ന് പഠിക്കുകയാണെന്ന് സൂര്യ ഉള്‍പ്പടെ തമിഴകത്തെ പല പ്രമുഖ താരങ്ങളും പറഞ്ഞിട്ടുണ്ട്.


ഇപ്പോഴിതാ തമിഴ് യുവസൂപ്പര്‍സ്റ്റാര്‍ ശിവകാര്‍ത്തികേയനും മോഹന്‍ലാലിനെ പുകഴ്ത്തി രംഗത്തെത്തിയിരിയ്ക്കുന്നു. തന്റെ പുതിയ ചിത്രമായ റെമോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ എത്തിയപ്പോഴാണ് താരം മലയാളത്തിന്റെ വികാരമായ മോഹന്‍ലാലിനെ കുറിച്ച് സംസാരിച്ചത്.



മോഹന്‍ലാലിന് വേണ്ടി ദൃശ്യം മൂന്ന് തവണ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട് എന്ന് ശിവകാര്‍ത്തികേയന്‍. താന്‍ മലയാള സിനിമകളെ എപ്പോഴും നിരീക്ഷിക്കാറുണ്ട് എന്നും മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമൊക്കെ ഒരുപാട് ഇഷ്ടമാണെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു

കൂടുതൽ കൂടുതൽ വാർത്തകൾക്കായി  ലൈക്  ചെയ്യൂ

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: