Articles by "Tech"
Showing posts with label Tech. Show all posts

തീയ്ക്ക് അരികിൽ നിന്ന് കഷ്ടപ്പെട്ട് ദോശ ചുടുന്ന കാലം കഴിയാറായി. ഇതാ ദോശയുണ്ടാക്കുന്ന യന്ത്രം എത്തിക്കഴിഞ്ഞു. ദോശ മാറ്റിക് എന്ന പേരിൽ ഒരു ഇന്ത്യൻ കമ്പനിയാണ് ഈ ദോശയുണ്ടാക്കുന്ന യന്ത്രത്തിന്റെ നിർമാതാക്കൾ.

മാവും എണ്ണയും വെള്ളവും ഒഴിച്ച് കൊടുത്താൽ മതി നല്ല ചൂടൻ ദോശകൾ ഈ യന്ത്രം ചുട്ട് തരും. അമ്പതു തരത്തിൽ പരം ദോശകൾ ഈ യന്ത്രം ചുട്ടു തരുമെന്ന് കമ്പനി  അവകാശപ്പെടുന്നു.


ദോശ പരത്തി ചുട്ട് മടക്കി തരുമെങ്കിലും , വേറെ ചില മനുഷ്യ സഹായങ്ങളൊക്കെ ഈ യന്ത്രത്തിന് ആവശ്യമുണ്ട്. അവശ്യമനുസരിച്ച് മസാലയോ നെയ്യോ ചേർത്ത് കൊടുക്കേണ്ടി വരും. ദോശയുടെ വലിപ്പം എണ്ണയുടെ അളവ് എന്നിവയൊക്കെ യന്ത്രത്തിലെ ബട്ടൺ ഉപയോഗിച്ച് ക്രമപ്പെടുത്താൻ.


വൻകിട ഹോട്ടലുകൾക്ക് വേണ്ടിയാണ് ഈ ദോശ ചുടൽ യന്ത്രം നിർമ്മിച്ചിരിക്കുന്നത് . അത് കൊണ്ട് തന്നെ വിലയും കൂടുതലായിരിക്കും എന്നാണ് കമ്പനി നൽകുന്ന സൂചന . ഏതൊരു പുതിയ സാങ്കേതിക വിദ്യ വരുമ്പോഴും സാധാരണക്കാരന് അത് ഒരു സ്വപ്നമായി അവസാനിക്കാറാണ് പതിവ് . ആ പതിവ് ഇവിടെയും തുടരുമെന്നാണ് ദോശ ചുടൽ യന്ത്രത്തിന്റെ വിലയെ കുറിച്ച് കമ്പനി നൽകുന്ന സൂചന


വീഡിയോ കാണാം :

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടോയെന്നും, നിങ്ങളുടെ അക്കൗണ്ടിൽ മറ്റാരെങ്കിലും ലോഗിൻ ചെയ്തിട്ടുണ്ടോയെന്നും എങ്ങനെ മനസ്സിലാക്കാം. അത് അറിയുന്നതിന് ഫേസ്ബുക്ക് തന്നെ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്.

എങ്ങനെ അറിയാം ?

ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഇത് ഫേസ്ബുക്കിന്റെ ഡെസ്ക്ടോപ്പ് വേർഷനിൽ മാത്രമേ അറിയാൻ സാധിക്കൂ. മൊബൈലിൽ ഈ ഓപ്ഷൻ ലഭ്യമല്ല. 

ഡെസ്ക്‌ടോപ്പിൽ നിങ്ങളുടെ അക്കൗണ്ട് തുറന്നതിന് ശേഷം. വലതു വശത്ത് മുകളിൽ കാണുന്ന സെറ്റിംഗ്സ് ക്ലിക്ക് ചെയ്യുക.  അവിടെ Security & log in എന്ന ഓപ്ഷൻ സെലക്ട്‌ ചെയ്യുക.  അതിൽ where you are logged in എന്ന് കാണാം സാധിക്കും.  അതിൽ നിങ്ങളുടെ അക്കൗണ്ട് ഏതൊക്കെ ഡിവൈസുകളിൽ നിന്നും ഏതൊക്കെ സമയത്ത് എവിടെ വച്ച് ലോഗിൻ ചെയ്തിട്ടുണ്ട് എന്ന് കാണിക്കും. 

നിങ്ങൾക്ക് പരിചയമില്ലത്ത ഡിവൈസിൽ നിന്നും നിങ്ങൾ അറിയാത്ത സമയത്ത് നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്തതായി കണ്ടാൽ. നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് മനസ്സിലാക്കാം.

നിങ്ങൾക്ക് പരിചയമില്ലാത്ത ഏതെങ്കിലും ഡിവൈസിൽ നിങ്ങൾ ആക്റ്റീവ് ആണെന്ന് കണ്ടാൽ അപ്പോൾ തന്നെ ആ ഡിവൈസിൽ നിന്നും ലോഗൗട്ട് ചെയ്യാൻ നിങ്ങൾക്ക് സാധിക്കും.

നിങ്ങൾക്ക് പരിചയമില്ലാത്ത ഏതെങ്കിലും ഡിവൈസിൽ നിന്നും നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്തതായി കണ്ടെത്തിയാൽ അപ്പോൾ തന്നെ നിങ്ങളുടെ പാസ്സ്‌വേർഡ്‌ മാറ്റി നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കുക

Source : Chayakkada
മൊബൈൽ ഫോൺ എന്നത് നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു. മറ്റൊരാളുമായി സംസാരിക്കാൻ മാത്രമായി ഉപയോഗിച്ച് കൊണ്ടിരുന്ന ഫോണുകളിൽ നിന്നും മാറി ഇപ്പോൾ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട്‌ ഫോണുകളാണ് നമ്മളിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത്.

നമ്മുടെ ഈ സ്മാർട്ട്‌ ഫോണുകളിൽ നമുക്ക് ഉപകാരപ്രദവും അല്ലാത്തതുമായ ആപ്ലിക്കേഷനുകൾ ഉണ്ടാകും. ഇല്ലാത്തവ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യുന്നു. പ്ലേ സ്റ്റോറുകളിലും ആപ്പിൾ സ്റ്റോറുകളിലും പ്രധാനമായും രണ്ടു തരം അപ്ലിക്കേഷനുകളാണ് ലഭിക്കുക.   സൗജന്യമായതും, പണം കൊടുത്തു വാങ്ങേണ്ടതും.  എന്നാൽ നമ്മൾ ഭൂരിപക്ഷം ആൾക്കാരും സൗജന്യമായി ലഭിക്കുന്ന അപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. പണം കൊടുത്തു വങ്ങേണ്ട അപ്ലിക്കേഷനുകൾ നമ്മൾ ഉപയോഗിക്കുന്നേയില്ലന്നു തന്നെ പറയാം

പല സ്മാർട്ട്‌ ഫോണുകളും ഇത്തരം സൗജന്യ ആപ്ലിക്കേഷനുകളാൽ കുത്തി നിറക്കപ്പെട്ടവയാണ്. ഇത്തരത്തിൽ കുത്തി നിറക്കപ്പെട്ട പല അപ്ലിക്കേഷനുകളും നമുക്ക് മുട്ടൻ പണി തരുന്നവയാണെങ്കിലോ ?

അതെ.  സംഭവം ശരിയാണെന്നു താഴെയുള്ള വീഡിയോ കാണുമ്പോൾ നമുക്ക് മനസ്സിലാകും.

Britco & Bridco ഗ്ലോബൽ അലുമിനി മീറ്റിലെ വീഡിയോയിലാണ് സൗജന്യ ആപ്ലിക്കേഷനുകൾ എങ്ങനെ നമ്മുടെ  സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്

ഈ വീഡിയോ കണ്ടു കഴിയുമ്പോൾ,  സമ്മാനങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിൽ നമ്മൾ ഉപയോഗിക്കുന്ന പല പ്രമുഖ അപ്ലിക്കേഷനുകളും നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുണ്ടോയെന്ന സംശയം നമ്മളിൽ ജനിപ്പിക്കുമെന്നത് തീർച്ച.

വീഡിയോ കാണാം :


സ​ത്യ​സ​ന്ധ​ത​യു​ടെ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ എ​ത്തി​യ സ​റ​ഹ പലര്‍ക്കും പണികൊടുക്കുമെന്ന് റിപ്പോര്‍ട്ട്. സ്വ​യം വെ​ളി​പ്പെ​ടു​ത്താ​തെ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു എ​ന്ന​താ​ണ് സ​റ​ഹ എ​ന്ന ആ​പ്പി​നെ ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​നു​പേ​ർ അ​തി​നു​പി​ന്നാ​ലെ പോ​കു​ക​യും ചെ​യ്തു. ആ​പ്ലി​ക്കേ​ഷ​നു പു​റ​മേ വെ​ബ് സ​ർ​വീ​സ് ആ​യും സ​റ​ഹ ല​ഭ്യ​മാ​ണ്.

സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ടാ​യി​രു​ന്നവര്‍ അന്നും ഇന്നും ഈ അപ്പില്‍ നിന്നും അകലം പാലിച്ചു. അ​വ​രു​ടെ സം​ശ​യം ശ​രി​വ​യ്ക്കു​ന്ന വി​ധ​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ഐ​ടി സെ​ക്യൂ​രി​റ്റി ക​ണ്‍​സ​ൾ​ട്ടിം​ഗ് സ്ഥാ​പ​ന​മാ​യ ബി​ഷ​പ് ഫോ​ക്സി​ലെ സാ​ക്ക​റി ജൂ​ലി​യ​ൻ ക​ണ്ടെ​ത്തി​യ​ത് ഗൗ​ര​വ​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്.

ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന ഫോ​ണു​ക​ളി​ൽ​നി​ന്ന് സ​റ​ഹ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ടു​ക്കു​ന്നു എ​ന്നാ​ണ് വി​വ​രം. കോ​ണ്ടാ​ക്ട്സ് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ഒ​രു മോ​ണി​റ്റ​റിം​ഗ് സോ​ഫ്റ്റ്‌വെ​യ​ർ സ്യൂ​ട്ട് ഉ​പ​യോ​ഗി​ച്ച് സ​റ​ഹ സ്വ​ന്തം സെ​ർ​വ​റു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.

ആ​പ്ലി​ക്കേ​ഷ​നി​ലേ​ക്ക് ലോ​ഗ് ഇ​ൻ ചെ​യ്യു​ന്ന നി​മി​ഷം മു​ത​ൽ ഇ-​മെ​യി​ൽ, ഫോ​ണ്‍ ന​ന്പ​റു​ക​ൾ എ​ന്നി​വ ട്രാ​ൻ​സ്മി​റ്റ് ചെ​യ്ത് എ​ടു​ക്കു​ക​യാ​ണ് സ​റ​ഹ ചെ​യ്യു​ന്ന​ത​ത്രേ. അ​ടു​ത്ത അ​പ്ഡേ​റ്റ് മു​ത​ൽ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ൾ സ​റ​ഹ സ്ഥാ​പ​ക​ൻ സൈ​ൻ അ​ൽ-​ആ​ബി​ദീ​ൻ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

സിനിമയിൽ മാത്രം കണ്ടു പരിചയമുള്ള പറക്കും ബൈക്കുകൾ യാഥാർഥ്യമാകുന്നു.  അടുത്ത വർഷം ഈ പറക്കും ബൈക്കുകൾ വിപണിയിലെത്തുമെന്നാണ് റഷ്യയിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ പറയുന്നത്. ഡ്രോണുകളും ഹെലിക്യാമുകളും നിർമിക്കുന്ന ഹോവർ സർഫ് എന്ന റഷ്യൻ കമ്പനിയാണ് ഈ ബൈക്കുകളുടെ നിർമാതാക്കൾ.

അവസാനഘട്ട പരിക്ഷണത്തിലാണ് ബൈക്കുകൾ ഇപ്പോൾ.  പരീക്ഷണങ്ങൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കുന്നതിന് ഒരു റഷ്യൻ ബാങ്ക് ദശലക്ഷകണക്കിന് ഡോളർ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രീ ഓർഡറുകൾ ലഭിച്ചു കഴിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് മോസ്കോ റേസ് വേയിൽ പൊതു ജനങ്ങൾക്കായി ഈ പറക്കും ബൈക്കിന്റെ പ്രദർശനം കമ്പനി സംഘടിപ്പിച്ചിരുന്നു.

വീഡിയോ കാണാം.


എന്തായാലും സാധാരണക്കാർക്ക് ഈ പറക്കും ബൈക്കുകൾ ഒരു സ്വപ്നം മാത്രമായിരിക്കുമെന്നാണ് ബൈക്കിന്റെ വില നൽകുന്ന സൂചന.  ഏകദേശം ഇരുപത് ലക്ഷത്തിനും നാല്പതു ലക്ഷത്തിനും ഇടയിലായിരിക്കും ഈ പറക്കും ബൈക്കുകളുടെ വിലയെന്നാണ് കമ്പനി പറയുന്നത്
5ജി സര്‍വീസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ബിഎസ്‌എന്‍എല്‍. ഈ സാമ്ബത്തിക വര്‍ഷം അവസാനത്തോടെ ട്രയല്‍ തുടങ്ങും എന്ന് കമ്ബനി ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു. 5ജിയുടെ കാര്യത്തില്‍ നോക്കിയ കമ്ബനിയുമായി ഞങ്ങള്‍ കഴിഞ്ഞ ആഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഫീല്‍ഡ് ട്രയല്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തീകരിക്കണം. ഈ സാമ്ബത്തിക വര്‍ഷം തന്നെ ഇത് ആരംഭിക്കുമെന്നാണ് ബിഎസ്‌എന്‍എല്‍ മേധാവി പറയുന്നത്.

5 ജി ഡിവൈസുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി ലാര്‍സന്‍ ആന്‍ഡ് ടൌബ്രോ, എച്ച്‌ പി തുടങ്ങിയ കമ്ബനികളുമായി ബിഎസ്‌എന്‍എല്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. നെറ്റ്വര്‍ക്കിംഗ് സ്ഥാപനമായ കോറിയന്റുമായി എഗ്രിമെന്‍റുകളും തയ്യാറായിക്കഴിഞ്ഞു എന്നാണു റിപ്പോര്‍ട്ട്. 5ജി ശൃംഖലയുടെ രൂപീകരണം തല്ക്കാലം ഏല്‍പ്പിച്ചിരിക്കുന്നത് കോറിയന്‍റിനെയാണ്. എന്നാല്‍ ഇത് വിവരങ്ങള്‍ കൈമാറുന്നതിന് വേണ്ടി മാത്രമുള്ള പരസ്പര ധാരണയാണെന്നും 5ജി ടെക്നോളജിയെക്കുറിച്ച്‌ മറ്റിടങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ബിഎസ്‌എന്‍എല്‍ മേധാവി പറയുന്നു.
3 ജി, 4 ജി സര്‍വീസുകളുടെ അതേ ശ്യംഖല തന്നെയായിരിക്കും 5ജിയ്ക്കും ഉപയോഗിക്കുക. പക്ഷേ ഇത് കൂടുതല്‍ വേഗതയാര്‍ന്നതായിരിക്കും. ഏറ്റവും വലിയ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് സ്വന്തമായുള്ള ബിഎസ്‌എന്‍എലിനെ സംബന്ധിച്ചിടത്തോളം മികച്ച വേഗത 5 ജി യിലും ഉറപ്പു വരുത്താനാവും.

റിലയന്‍സ് ജിയോയെ വെല്ലുന്ന കിടിലന്‍ ഓഫറുകളുമായി ഭാരതി എയര്‍ടെല്‍. ടെലികോം വിപണിയിലേയ്ക്ക് റിലയന്‍സ് ജിയോ കടന്നുവന്ന് ഒരു വര്‍ഷം തികയുമ്പോഴാണ് എയര്‍ടെല്‍ കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് അഞ്ച് രൂപയ്ക്ക് നാല് ജിബി ഡാറ്റയാണ് എയര്‍ടെല്‍ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചിട്ടുള്ള ഓഫര്‍. 8രൂപ, 15 രൂപ, 40 രൂപ, 349 രൂപ, 399 രൂപ എന്നിങ്ങനെയാണ് എയര്‍ടെല്‍ അടുത്ത ദിവസങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള മറ്റ് ഓഫറുകള്‍. റിലയന്‍സ് ജിയോയുടെ കടന്നുവരവോടെയാണ് രാജ്യത്ത് ടെലികോം വിപണിയില്‍ മത്സരം ശക്തമായതും അത്യാകര്‍ഷക ഓഫറുകള്‍ മത്സരിച്ച് കൊടുക്കാന്‍ ടെലികോം കമ്പനികള്‍ തയ്യാറായതും.

അഞ്ചുരൂപ ഓഫര്‍
ഡാറ്റയും വോയ്സ് കോളും ഉള്‍പ്പെടുന്ന അഞ്ച് രൂപ മുതലുള്ള ഓഫറുകളാണ് ​എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഓരോ മേഖലകള്‍ക്കനുസരിച്ച് ഓഫറില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുമെന്ന് മാത്രം. ഏഴ് ദിവസത്തേയ്ക്ക് നാല് ജിബി 3ജി /4ജി ഡാറ്റയാണ് അഞ്ചുരൂപയുടെ ഓഫറില്‍ ലഭിക്കുക. എന്നാല്‍ 4ജി സിം അപ്ഗ്രേഡ് ചെയ്തവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂവെന്ന പ്രത്യേകതയുമുണ്ട്. ഒരിക്കല്‍ മാത്രം ലഭ്യമാകുന്ന ഈ ഓഫര്‍ എല്ലാ പ്രീപെയ്ഡ് ഉപയോക്താകള്‍ക്കും ലഭിച്ചേക്കില്ല.

8 രൂപക്ക്
എയര്‍ടെല്‍ പുതുതായി അവതരിപ്പിച്ച 8 രൂപയുടെ പ്ലാനില്‍ ലോക്കല്‍, എസ്ടിഡി കോളുകള്‍ മിനിറ്റില്‍ 30 പൈസ നിരക്കില്‍ ലഭിക്കും. 56 ദിവസമാണ് ഓഫര്‍ കാലാവധി. ഇക്കാലയളവിനുള്ളില്‍ മറ്റ് നിബന്ധനകളൊന്നുമില്ലാതെ ഉപയോഗിക്കാന്‍ കഴിയും.

27 രൂപ റീച്ചാര്‍ജ്
27 രൂപ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 37 രൂപയുടെ ടോക്ക് ടൈമാണ് ലഭിക്കുക. ഇത് ഒരു ദിവസത്തേയ്ക്കാണ് ഉപയോഗിക്കാന്‍ കഴിയുക. ഇതിനെല്ലാം പുറമേ എയര്‍ടെല്‍ നമ്പരുകളിലേയ്ക്ക് മൂന്ന് എസ്എംഎസുകളും ഈ ഓഫറില്‍ ലഭിക്കും.

30 രൂപ റീച്ചാര്‍ജ്
30 രൂപയുടെ എയര്‍ടെല്‍ റീച്ചാര്‍ജില്‍ 27 രൂപയുടെ ടോക്ക് ടൈമാണ് ലഭിക്കുക. എന്നാല്‍ ഓഫറിന് വാലിഡിറ്റി ഉണ്ടായിരിക്കുകയില്ല.

40 രൂപയ്ക്ക് ടോക് ടൈം!
40 രൂപയുടെ പ്ലാനില്‍ 35 രൂപ ടോക്ക് ടൈമാണ് ലഭിക്കുക. അതും അണ്‍ലിമിറ്റഡ് വാലിഡിറ്റിയില്‍.

99 രൂപ പ്ലാനില്‍ പ്രതിദിനം ഒരു ജിബി
എയര്‍ടെല്ലിന്റെ 399 പ്ലാനില്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു. ഇതില്‍ 84ജിബി 4ജി ഡാറ്റയും ലഭിക്കും. 84 ദിവസമാണ് വാലിഡിറ്റി. 1ജിബിയാണ് പ്രതി ദിന ലിമിറ്റ്.

60 രൂപയുടെ ഓഫര്‍
60 രൂപയുടെ പ്ലാനില്‍ 58 രൂപയാണ് ടോക്ക് ടൈമായി ലഭിക്കുക. ഈ പ്ലാനിലും വാലിഡിറ്റി അണ്‍ലിമിറ്റഡ് ആണ്.

149 രൂപയുടെ പ്ലാന്‍
149 രൂപയുടെപ്ലാനില്‍ എയര്‍ടെല്‍ ടു എയര്‍ടെല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങ് സൗകര്യം നല്‍കുന്നുണ്ട്. ഇതിനും പുറമേ 2ജി 4ജി ഡാറ്റയും നല്‍കുന്നു. 28 ദിവസമാണ് ഓഫര്‍ വാലിഡിറ്റി.

198 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫര്‍
198 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി കോളുകളും 1 ജിബി ഡാറ്റയും 28 ദിവസ കാലയളവിനുള്ളിലേയ്ക്ക് ലഭിക്കും. എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്ക് വഴി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് പത്ത് ശതമാനം ക്യാഷ് ബാക്ക് ഓഫറും ലഭിക്കും.
ഇന്ത്യയില്‍ ഉപഭോക്താക്കളുടെ കൈവശമുള്ള ചൈനീസ് നിര്‍മ്മിത സ്മാര്‍ട്ട്ഫോണുകള്‍ ഏതുനിമിഷവും പ്രവര്‍ത്തനരഹിതമാകാമെന്നു മുന്നറിയിപ്പ്. നിയമപ്രകാരം 91 സീരിസില്‍ തുടങ്ങുന്ന ഐഎംഇഐയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്കാണു ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനാനുമതിയുള്ളത്. എന്നാല്‍ ഓപ്പോ, വിവോ, ഷാവോമി, വണ്‍ പ്ലസ് തുടങ്ങിയ ചൈനീസ് നിര്‍മ്മിത ഫോണുകള്‍ സാങ്കേതികവിദ്യയില്‍ കൃത്രിമം കാണിച്ചു രാജ്യത്തു വില്‍ക്കാന്‍ അനുമതിയില്ലാത്ത ഫോണുകളാണു അനധികൃതമായി വിറ്റുകൊണ്ടിരിക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. രാജ്യസുരക്ഷയെ ഗുരുതരമായിബാധിക്കുന്നതാണു ഐഎംഇഐ നമ്ബറില്‍ കൃത്രിമം കാണിച്ചു ഇന്ത്യന്‍ വിപണിയിലെ ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന.
അതിനാല്‍ തന്നെ 91 സീരിസില്‍ തുടങ്ങാത്ത ഫോണുകളെല്ലാംകേന്ദ്ര സര്‍ക്കാര്‍ നിശ്ചലമാക്കുമെന്നാണു ലഭിക്കുന്ന വിവരം. രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കടക്കം വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നെന്നു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കു നോട്ടീസ് അയച്ചിരുന്നു. കമ്ബനികളില്‍ നിന്നും ലഭിക്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഫോണുകള്‍ വിശദപരിശോധനയ്ക്കു വിധേയമാക്കുമെന്നും വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പരിശോധനയില്‍ ചൈനീസ് നിര്‍മ്മിത ഫോണുകള്‍ ഇന്ത്യന്‍ ഐഎംഇഐ അടിസ്ഥാനമാക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തുന്നതോടെ ഫോണുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണു വിദഗ്തര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഐഎംഇഐ നമ്ബറിന്റെ അടിസ്ഥാനത്തിലാണു രാജ്യത്തു ഉപയോഗത്തിലുള്ള ഓരോ ഫോണും അധികൃതര്‍ക്കു ട്രാക്ക് ചെയ്യാന്‍ സാധിക്കുക.

ഇതിനായി പ്രത്യേക ആപ്ലിക്കേഷനും കേന്ദ്ര സര്‍ക്കാര്‍പുറത്തിറക്കിയിട്ടുണ്ട്. നിയമപ്രകാരമുള്ള ഐഎംഇഐ നമ്ബറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിച്ചുകൊണ്ട് തീവ്രവാദ, രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ കണ്ടെത്താന്‍ എളുപ്പമാണ്. അതിനാല്‍ ഐഎംഇഐ നമ്ബറില്‍ കൃത്രിമം കാണിച്ചു വിപണിയിലിറങ്ങുന്ന ചൈനീസ് സ്മാര്‍ട്ട്ഫോണുകള്‍ രാജ്യസുരക്ഷയ്ക്കു കനത്ത വെല്ലുവിളിയുയര്‍ത്തുന്നവയാണ്. ചൈനയില്‍ നിന്നും ഇന്ത്യയിലേക്കു കടത്തുന്നതിനിടെ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചൈനീസ് ഐഎംഇഐ സീരിസില്‍പ്പെട്ട ഫോണുകള്‍ അടുത്തിടെപിടികൂടിയിരുന്നു.
ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുള്ള ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളുടെ പേരിലെത്തിയതായിരുന്നു ഈ കൊറിയറുകള്‍.

ഏതുനിമിഷവും ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന കാര്യം മുന്നില്‍ക്കണ്ട് ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങാനുള്ള ശ്രമവും ഓപ്പോ, വിവോ എന്നീ കമ്ബനികള്‍ തുടങ്ങിയിട്ടുണ്ട്. വ്യാജ ഉല്‍പ്പന്നമാണെന്നുകണ്ടെത്തിയതിനെ തുടര്‍ന്ന്, മൊബൈല്‍ ഫോണ്‍ സ്ക്രീനില്‍ പോറല്‍ വീഴാതിരിക്കാന്‍ ഒട്ടിക്കുന്ന ടെംപേഡ് ഗ്ലാസ് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍നിരോധനം ഏര്‍പ്പെടുത്തിയതും ഇതോടൊപ്പം ചേര്‍ത്തു കാണേണ്ടതാണ്. നിലവില്‍ കൈവശമുള്ള സ്റ്റോക്കുകള്‍ ഓണവിപണിയില്‍ വിറ്റുതീര്‍ക്കാനുള്ള ശ്രമങ്ങളാണു കമ്ബനികള്‍ നടത്തുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നടപടി വരുന്നതിനു മുമ്ബ് വിപണിയില്‍ നിന്നും പിന്‍വാങ്ങാനുള്ളതന്ത്രമാണു കമ്ബനി പ്രയോഗിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള രാഷ്ട്രീയസംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം.

ചൈനയുമായി യുദ്ധം പോലെയുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന പക്ഷം ഇന്ത്യയിലെ ജനങ്ങളുടെ ആശയവിനിമയമാര്‍ഗംറദ്ദാക്കി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചൈനീസ് കമ്ബനികള്‍ ഇന്ത്യന്‍ വിപണി കൈയ്യാളാന്‍ ശ്രമം നടത്തുന്നത്. ഇപ്പോള്‍ ചൈനീസ് കമ്ബനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത് ഈ നീക്കത്തിനേറ്റ തിരിച്ചടിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നടപടിയെ തുടര്‍ന്നു പ്രവര്‍ത്തനരഹിതമാകുന്ന സ്മാര്‍ട്ട്ഫോണുകള്‍ കമ്ബനി തിരിച്ചെടുക്കില്ലെന്നതും ഉപഭോക്താവിനു പണം തിരികെ നല്‍കില്ല എന്നതുമാണ് ഇതില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത. നഷ്ടപരിഹാരം ആവശ്യപ്പെട്ടു ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും നിലവില്‍ തടസ്സമുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രപ്രശ്നങ്ങള്‍ മൂലം ഇത്തരത്തില്‍ ഇന്ത്യ ഉന്നയിക്കുന്ന എന്തെങ്കിലും ആവശ്യം ചൈന മുഖവിലക്കെടുക്കില്ല എന്നു മാത്രമല്ല ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതിനായി ഇന്ത്യന്‍വിപണിയില്‍ സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കാന്‍ ചൈന സാമ്ബത്തിക സഹായം ലഭ്യമാക്കുന്നുമുണ്ട്.
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്ബനികളുടെ ഇന്ത്യയിലെ ചുമതല നിലവില്‍ ചൈനീസ് പൗരന്മാരാണു വഹിക്കുന്നത്.

മൊബൈല്‍, ഡെസ്ക്ടോപ് പതിപ്പുകളിലെ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തി യൂട്യൂബ്. ഒപ്പം യൂട്യൂബ് ലോഗോയും പരിഷ്കരിച്ചു. യൂട്യൂബിന്റെ സ്വന്തം പ്ലേ ബട്ടണ്‍ അക്ഷരങ്ങള്‍ക്ക് മുമ്ബ് വരുന്ന വിധത്തിലാണ് പുതിയ ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്. ബുധനാഴ്ച മുതല്‍ മൊബൈല്‍ ഡെസ്ക്ടോപ് പതിപ്പുകളില്‍ പുതിയ മാറ്റങ്ങള്‍ കാണാനാവും.
മൊബൈല്‍ ആപ്പിലേക്ക് വരുമ്ബോള്‍, ആപ്പിലെ നാവിഗേഷന്‍ ടാബ് എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കും വിധം സ്ക്രീനിന് താഴേക്ക് മാറ്റി. ഒപ്പം പുതിയ ലൈബ്രറിയും അക്കൗണ്ട്സ് ടാബുകളും കൊണ്ടുവന്നിട്ടുണ്ട്. അതൊടൊപ്പം തന്നെ വീഡിയോകള്‍ പ്ലേ ചെയ്യുന്ന വേഗത കുറയ്ക്കാനും വര്‍ധിപ്പിക്കാനും ഇനി ആപ്ലിക്കേഷനില്‍ സാധിക്കും. ഈ സൗകര്യം ഡെസ്ക്ടോപ് പതിപ്പുകളില്‍ ലഭ്യമാണ്.

യൂട്യൂബ് വീഡിയോ പ്ലെയറില്‍ കാര്യമായ പരിഷ്കാരണങ്ങളാണുള്ളത്. മുന്‍ വീഡിയോ (Previous Video) കാണാനും അടുത്ത വീഡിയോ (Next Video) കാണാനും ഇനി സ്ക്രീനില്‍ യഥാക്രമം ഇടത്തോട്ടും വലത്തോട്ടും സൈ്വപ്പ് ചെയ്താല്‍ മതി. ഈ ഫീച്ചര്‍ പക്ഷെ ഉപയോഗത്തില്‍ വരണമെങ്കില്‍ ദിവസങ്ങളെടുക്കും. എന്നാല്‍ വീഡിയോ പിന്നോട്ട് നീക്കാനും (Rewind) മുന്നോട്ട് നീക്കാനും (Forward) സക്രീനിന്റെ ഇടതു ഭാഗത്തും വലത് ഭാഗത്തും രണ്ട് തവണ തട്ടിയാല്‍ മതി.
യൂട്യൂബിലെ മറ്റൊരു മാറ്റമാണ് ഏറ്റവും ശ്രദ്ധേയം. വീഡിയോ ഫോര്‍മാറ്റിനനുസരിച്ച്‌ വീഡിയോ വെര്‍ട്ടിക്കല്‍, ലാന്‍സ്കേപ്, സ്ക്വയര്‍ രൂപങ്ങളിലേക്ക് ഓട്ടോമാറ്റിക് ആയി മാറും. ഒപ്പം വീഡിയോ ഫുള്‍ സ്ക്രീനില്‍ കാണുന്ന സമയത്ത് നിര്‍ദ്ദേശങ്ങളായി വരുന്ന വീഡിയോകളുടെ പട്ടിക സ്ക്രീനില്‍ കാണാന്‍ സാധിക്കുന്ന പുതിയ ഫീച്ചറും യൂട്യൂബില്‍ ചേര്‍ത്തിട്ടുണ്ട്. ഡെസ്ക് ടോപ് പതിപ്പിലും പശ്ചാത്തലം ഇരുണ്ട നിറത്തിലാക്കുന്ന ഡാര്‍ക്ക് തീം പുതിയ ഫീച്ചറുകള്‍ ചേര്‍ത്തിട്ടുണ്ട്.


ഇന്റര്‍നെറ്റില്‍ പോണ്‍ വീഡിയോകള്‍ കാണുവര്‍ ജാഗ്രതെ. നിങ്ങള്‍ ഹാക്കര്‍മാരുടെ നിരീക്ഷണത്തിലാണ്. പോണ്‍ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ വെബ് കാമറകള്‍ ഹാക്ക് ചെയ്താണ് ഹാക്കര്‍മാരുടെ പുതിയ തട്ടിപ്പ്. പിന്നീട് ഹാക്ക് ചെയ്ത വീഡിയോകള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി മോചന ദ്രവ്യം ആവശ്യപ്പെടും. വഴങ്ങിയില്ലെങ്കില്‍ അത് ഇന്റര്‍നെറ്റിലൂടെ ഇവര്‍ പരസ്യമാക്കും.  ഇത്തരം വിഡിയോകള്‍ കാണും മുന്‍പ് വെബ് ക്യാമറകള്‍ മറക്കാനാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ഇത്തരത്തില്‍ 500 ഡോളര്‍ വരെ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ടു ചെയ്തതായും സൈബര്‍ സുരക്ഷാ വിദഗ്ധരായ സിഇആര്‍ടിയും നെറ്റ് സേഫും ഓര്‍മിപ്പിക്കുന്നു.

ഇരകളുടെ കംപ്യൂട്ടറുകളിലേക്കും ഫോണുകളിലേക്കും കയറാന്‍ ഹാക്കര്‍മാര്‍ വിവിധ മാര്‍ഗങ്ങളാണ് ഉപയോഗിക്കാറുള്ളത്. ഇന്റര്‍നെറ്റിലൂടെ സോഫ്റ്റ്വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്ബോഴും ഇമെയില്‍ സന്ദേശങ്ങള്‍ തുറക്കുമ്ബോഴുമൊക്കെയാണ് മാല്‍വെയറുകള്‍ കംപ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. പിന്നീട് ഈ കംപ്യൂട്ടറുകള്‍ വഴി അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുമ്ബോള്‍ വെബ് കാമറകളിലെ ദൃശ്യങ്ങള്‍ ചോര്‍ത്തുന്ന രീതിയിലാണ് ഈ പ്രോഗ്രാമുകള്‍ ഹാക്കര്‍മാര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇമെയിലിലെ കോണ്‍ടാക്ടുകളിലേക്ക് ഈ ദൃശ്യങ്ങള്‍ അയക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഹാക്കര്‍മാര്‍ പണം തട്ടുന്നത്.
ഏകദേശം മൂന്ന് വര്‍ഷം മുമ്ബ് സെലിബ്രിറ്റികളുടെ നൂറുകണക്കിന് സ്വകാര്യ ദൃശ്യങ്ങള്‍ ഈ രീതിയില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി പ്രചരിപ്പിച്ചത് വന്‍ വിവാദമായിരുന്നു. ദ ഫാബനിംങ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചോര്‍ത്തലില്‍ പുറത്തെത്തിയ ദൃശ്യങ്ങള്‍ വലിയ തോതിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

കട്ടൻ കാപ്പി ഓൺലൈനിൽ നിന്നുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ വേഗത്തിൽ  ലഭിക്കാൻ
 1 .  പേജ് Like ബട്ടണിൽ ക്ലിക്ക് ചെയ്യുക
2 . വലത് വശത്ത് കാണുന്ന Follow ക്ലിക്ക് ചെയ്യുക
3  . നോട്ടിഫിക്കേഷൻ ഓണാക്കി വയ്ക്കുക

4 . ചിത്രത്തിൽ കാണുന്നത് പോലെ See First എന്നാക്കുക 

 ഇനി മൊബൈല്‍ ഫോണുകളില്‍ മലയാളം ടൈപ്പ് ചെയ്ത് ആരും പ്രയാസപ്പെടേണ്ടതില്ല. നമ്മുടെ സംസാരം തിരിച്ചറിഞ്ഞ് പറയുന്ന കാര്യങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഗൂഗിള്‍ വോയ്‌സ് സംവിധാനത്തില്‍ മലയാളവും ലഭ്യമായി തുടങ്ങി. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ജി ബോര്‍ഡ്(g board) ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അതിന്റെ സെറ്റിങ്‌സില്‍ മലയാള ഭാഷ തിരഞ്ഞെടുക്കുകയേ വേണ്ടൂ.

ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇമെയില്‍ തുടങ്ങിയവയിലെ ടെക്സ്റ്റ് ടൈപ്പ് ചെയ്യുന്ന സ്ഥലത്ത് ക്ലിക്ക് ചെയ്ത് കീബോര്‍ഡ് ആക്ടീവാക്കി മൈക്രോഫോണ്‍ ഓണാക്കിയതിനു ശേഷം സംസാരിച്ചു തുടങ്ങാം. നിരവധി പേരുടെ ഭാഷാ സാമ്പിളുകള്‍ പരിശോധിച്ചു നോക്കിയാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രാദേശിക ഭാഷാ കംപ്യൂട്ടിങില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി തുറക്കുന്ന സംവിധാനമാണിതെന്ന് വിലയിരുത്തുന്നു


വിദേശ വെബ്‌സൈറ്റുകളില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് പണി പിന്നാലെ വരുന്നു. ഇനി ഓരോ ഡൗണ്‍ലോഡിങ്ങിനും 15 ശതമാനം നികുതിയായി അടക്കേണ്ടിവരും.ഡിസംബര്‍ ഒന്നു മുതല്‍ ഡൗണ്‍ലോഡുകള്‍ക്ക് പുതിയ നികുതി ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം. സിനിമകള്‍ മാത്രമല്ലപാട്ടുകള്‍, ടെലിവിഷന്‍ ഷോ ,ഇ .ബുക്ക് തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും നികുതി ബാധകമായിരിക്കും.

ഡൗണ്‍ലോഡ് ചെയ്യുന്നത് വിദേശത്തു നിന്നാണെങ്കില്‍ നികുതി ബാധകമല്ല. ഇത്തരം വിദേശ സൈറ്റുകള്‍ ഇന്ത്യയില്‍ രജിസ്ട്രര്‍ ചെയ്ത് സേവന നികുതി കൂടി അടക്കേണ്ടതായി വരും


ഇന്ന് സ്മാര്‍ട്ട് ഫോണ്‍ സര്‍വ്വസാധാരണമാണ്. പ്രായവ്യത്യാസമില്ലാതെ കൂടുതല്‍ പേരും ഉപയോഗിക്കുന്നത് സ്മാര്‍ട്ട് ഫോണ്‍ തന്നെ. സ്മാര്‍ട്ട്‌ഫോണിനൊപ്പം കൂടതല്‍ സമയം ചെലവഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പഠനം. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നിങ്ങളുടെ ഉറക്കം കെടുത്തുമെന്നാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലെ പുതിയ കണ്ടെത്തല്‍. 653 പേരെ ഒരു മാസത്തോളം പഠനത്തിനു വിധേയമാക്കി. ഇതില്‍ കൂടുതല്‍ സമയം ഉറങ്ങുന്നതിന് മുമ്പ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഉറക്കം കുറയുന്നതായി കണ്ടെത്തി.

എത്ര സമയം ഫോണ്‍ സ്‌ക്രീന്‍ ഓണായിരിക്കുന്നുവെന്ന് കണ്ടെത്തിയത് ഒരു ആപ്ലീക്കേഷന്റെ സഹായത്തോടെയാണ് പഠനത്തിനായി തിരഞ്ഞെടുത്തവരുടെ ഫോണുകളില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചാണ് പഠനം നടത്തിയത്

ഫേസ്ബുക്കിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദ റിപ്പോര്‍ട്ടുകള്‍ പുറത്തുന്നു. ഇതുപ്രകാരം 7.01 ബില്യണ്‍ ഡോളറാണ് (ഏകദേശം 46,718 കോടി ഇന്ത്യന്‍ രൂപ ) ഫേസ്ബുക്കിന്റെ നിലവിലെ വരുമാനം.

പുതിയ കണക്കുകള്‍ പ്രകാരം പ്രതിമാസ ഫേസ്ബുക്ക്‌ ഉപയോക്താക്കളുടെ എണ്ണം 179 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. പ്രതിദിന ഉപയോക്താക്കളുടെ എണ്ണം 118 കോടിയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 113 കോടിയായിരുന്നു. 17 ശതമാനമാണ് പ്രതിദിന സന്ദര്‍ശകരുടെ എന്നതിലെ വര്‍ധന. പ്രതിമാസ മൊബൈല്‍ യൂസര്‍മാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. രണ്ടാം പദത്തില്‍ 157 കോടിയായിരുന്ന മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 166 കോടിയായി ഉയര്‍ന്നു. 109 കോടി പേരാണ് മൊബൈല്‍ വഴി പ്രതിദിനം ഫേസ്ബുക്ക്‌ സന്ദര്‍ശിക്കുന്നത്.

മൊബൈല്‍ ഫേസ്ബുക്ക്‌ പരസ്യവരുമാനത്തിലും വന്‍ വര്‍ധനയുണ്ടായി. 84% വര്‍ധനവാണ് മൊബൈല്‍ പരസ്യമേഖലയില്‍ നിന്നുണ്ടായത്. കഴിഞ്ഞവര്‍ഷം ഇതേപാദത്തില്‍ ഇത് 78 % ആയിരുന്നു. അതായത് ഫേസ്ബുക്കിന്റെ മൊത്തം പരസ്യവരുമാനമായ 680 കോടി ഡോളറില്‍ 570 കോടി ഡോളറും നേടിയത് മൊബൈല്‍ പരസ്യത്തില്‍ നിന്നാണ്.മൂന്നാം പാദത്തിലെ കമ്പനിയുടെ മൂലധന ചെലവ് 110 കോടി ഡോളറാണ്. മികച്ച മറ്റൊരു മൂന്നു മാസമാണ് കടന്നുപോയതെന്നും വിഡിയോ രംഗത്ത് മികച്ച നേട്ടം കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചെന്നും മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രസ്താവനയില്‍ അറിയിച്ചു

ടെലികോം സേവനമേഖലയിലെ പുതിയ കമ്പനിയായ റിലയൻസ് ജിയോയുടെ വെൽകം ഓഫർ മാർച്ച് വരെ നീട്ടിയതായി റിപ്പോർട്ട്. നേരത്തെ ഡിസംബർ 31 വരെയാണ് വെൽകം ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ വരിക്കാരെ ചേർക്കാൻ ലക്ഷ്യമിട്ട് ജിയോ വെൽകം ഓഫർ കാലാവധി നീട്ടുകയായിരുന്നു.

ജിയോയുടെ ഔദ്യോഗിക അറിയിപ്പ് വന്നാൽ നിലവിലെ വരിക്കാർക്കെല്ലാം മാർച്ച് വരെ ദിവസവും 4ജിബി 4ജി ഡേറ്റ ഉപയോഗിക്കാൻ കഴിയും. പത്തു കോടി വരിക്കാരാണ് ജിയോയുടെ ലക്ഷ്യം. ഇതിനായി ഫ്രീ സേവനം തുടർന്നാൽ 100 ദശലക്ഷം വരിക്കാരെ ചേർക്കാൻ കഴിഞ്ഞേക്കും. വെൽകം ഓഫർ ഡിസംബർ മൂന്നിനു അവസാനിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, ട്രായ് നിയമങ്ങൾ പ്രകാരം ഒരു ടെലികോം കമ്പനിക്ക് മൂന്നു മാസത്തിൽ കൂടുതൽ ഫ്രീ സേവനം നൽകാൻ കഴിയില്ല. എന്നാൽ ലോഞ്ചിങ് നടത്തി കമ്പനിയുടെ ചിലവിൽ ഫ്രീ ഓഫറുകൾ നൽകാവുന്നതാണ്.

പിസികളിലും, സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പടെയുള്ള ഗാഡ്ജറ്റുകളിലും വീഡിയോ ആസ്വദിക്കുവാനുള്ള സംവിധാനമായ യൂട്യൂബ് കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു. യൂടൂബ് വിഡിയോകള്‍ ഇനി ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ഓഫ്ലൈന്‍ ആയി ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. യൂടൂബ് ഗോ എന്ന ആപ്പ് വഴിയാണ് നെറ്റില്ലാതെ വീഡിയോ കാണാനുള്ള അവസരം ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വീഡിയോ ശേഖരത്തിന്റെ ഉടമകളായ യൂടൂബ് ഒരുക്കുന്നത്.
വീഡിയോകള്‍ ഓഫ്ലൈനായി കാണാനും ഷെയര്‍ ചെയ്യാനുമുള്ള സൗകര്യമൊരുക്കുന്ന യൂടൂബ് ഗോ ആപ്പ് കണക്ടിവിറ്റി പരിമിതിയുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കളെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. ഓഫ്ലൈന്‍ ആയി വീഡിയോ കാണുന്നതിന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ വീഡിയോ ക്വാളിറ്റിക്ക് അനുസരിച്ച് ഏതു ഫയല്‍ സൈസ് വേണം എന്നുള്ളത് തിരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് അവസരമുള്ളത് ഗോയെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാക്കും.

അടുത്തുള്ളവരുടെ ഫോണിലേക്ക് യാതൊരു ഡാറ്റാ ചെലവുമില്ലാതെ വീഡിയോ അയക്കുന്നതിനും ഗോ ഉപയോഗിക്കാം. ഡല്‍ഹിയില്‍ നടന്ന യൂടൂബ് ഇവന്റില്‍ വച്ചാണ് ഗോ എന്ന ആപ്പ് പ്രഖ്യാപിച്ചത്. മറ്റ് നിരവധി സേവനങ്ങളും ഈ പരിപാടിയില്‍ യൂട്യൂബ് അവതരിപ്പിച്ചെങ്കിലും ശ്രദ്ധ നേടിയത് ഗോ എന്ന ഈ കിടിലന്‍ ആപ്പാണ്.

ഇന്ത്യയില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് http://youtubego.com/signup/ എന്ന ലിങ്കില്‍ പ്രവേശിച്ച് ഗോ പരീക്ഷിച്ചു നോക്കാന്‍ കമ്പനി അവസരമൊരുക്കിയിട്ടുണ്ട്. മൊബൈല്‍ വീഡിയോ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യൂട്യൂബ് ഗോ ആപ്പ് ഉടന്‍ തന്നെ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.