’ക്ഷമയുണ്ടോ നിങ്ങൾക്ക്? സാധാരണ ക്ഷമയല്ല, നല്ല ക്ഷമ! എങ്കിൽ എന്റെ പുതിയ ചിത്രമായ പൂമരത്തിൽ ചെറിയ വേഷത്തിൽ അഭിനയിക്കാം,’ പറയുന്നത് സംവിധായകൻ എബ്രിഡ് ഷൈനാണ്. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ആരംഭിച്ച കാളിദാസൻ നായകനായ ക്യാംപസ് ചിത്രത്തിലേക്ക് ചെറിയ വേഷങ്ങളിലേക്ക് പുതിയ മുഖങ്ങളെ തേടുകയാണ് ഷൈൻ. നല്ല ക്ഷമയും പ്രായം പതിനെട്ടിനും ഇരുപത്തഞ്ചിനും മധ്യേയുള്ളവരെയാണ് ഷൈൻ ക്ഷണിക്കുന്നത്.

‘‘ക്ഷമ അഭിനയത്തിൽ ഒരു വലിയ ഘടകമാണ്. നിങ്ങൾക്ക് ചിലപ്പോൾ അൽപ്പം കാത്തിരിക്കേണ്ടി വരും. പക്ഷെ അതിൽ മുഷിച്ചിൽ തോന്നേണ്ട കാര്യമില്ല. അങ്ങനെ മനസ്സുള്ളവരെയാണ് ഞാൻ തേടുന്നത്. അതുകൊണ്ടാണ് ക്ഷമയുള്ളവർ മതിയെന്നു പറഞ്ഞത്. എന്റെ ഫോൺ നമ്പറിൽ നേരിട്ടു വിളിച്ച് അഭിനയിക്കാനായി വരാം. 9947355966, 8157841880 നമ്പരുകൾ സോഷ്യൽ മീഡിയയിലൂടെ നൽകുകയാണ് ’’– ഷൈൻ പറഞ്ഞു.

ആക്ഷൻ ഹീറോ ബിജുവിൽ ഓഡീഷനിലൂടെ ഷൈൻ തിരഞ്ഞെടുത്ത അരിസ്റ്റോ സുരേഷുൾപ്പെടെയുള്ള അഭിനേതാക്കൾ ഒറ്റ ചിത്രം കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ടതിനാൽ പൂമരത്തിന്റെ സെറ്റിലെ ഫോണുകൾക്ക് വിശ്രമമില്ലാതായിരിക്കുകയാണ്
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: