മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ചിത്രമാണ് ഒപ്പം. മോഹന്‍ലാല്‍ അന്ധന്‍ വേഷത്തില്‍ എത്തി മികച്ച പ്രകടനം കാഴ്ച വച്ച ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സിനിമാ ലോകത്തുള്ള പലരും ഒപ്പത്തിനെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ അന്ധന്റെ കഥ പറയുന്ന മറ്റൊരു ചിത്രം തമിഴില്‍ ഒരുങ്ങുന്നു. ഹോളിവുഡില്‍ പ്രേക്ഷക ശ്രദ്ധ നേടിയ 'ഡോണ്ട് ബ്രീത്ത്' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് തമിഴില്‍ ഒരുങ്ങുന്നത്. വിക്രമാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് ലൈക് ചെയ്യൂ



Post A Comment:
0 comments: