സത്യന്‍ അന്തിക്കാട് -ശ്രീനിവാസന്‍ കൂട്ടുകെട്ട് വീണ്ടും. അടുത്ത വര്‍ഷം ശ്രീനിവാസന്‍റെ തിരക്കഥയില്‍ സിനിമ ഒരുക്കുമെന്ന് സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തി. സന്ദേശം എന്ന ചിത്രത്തിന്‍റെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസനൊപ്പമുള്ള പുതിയ ചിത്രത്തക്കുറിച്ച് പറഞ്ഞത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യസ്വഭാവമുള്ള സിനിമയില്‍ മോഹന്‍ലാലിനെയാണ് നായകനായി പരിഗണിക്കുന്നതെന്നും സത്യന്‍ അന്തിക്കാട്.

നാടോടിക്കാറ്റ് സീരീസിലെ നാലാം ഭാഗത്തിനായി ശ്രീനിവാസനും സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ ആലോചന താല്‍ക്കാലികമായി ഉപേക്ഷിച്ചതായി പിന്നീട് സത്യന്‍ അന്തിക്കാട് തന്നെ അറിയിച്ചിരുന്നു. ഗാന്ധിനഗർ സെക്കന്‍ഡ് സ്ട്രീറ്റ്, ടിപി ബാലഗോപാലന്‍ എംഎ, നാടോടിക്കാറ്റ്, വരവേല്‍പ്പ് എന്നിവയാണ് സത്യന്‍-ശ്രീനിവാസന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ പ്രധാന ചിത്രങ്ങള്‍. 2002ല്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനായാണ് സത്യനും ശ്രീനിയും അവസാനമായി ഒരുമിച്ചത്. എന്നും എപ്പോഴും ആണ് മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒടുവില്‍ ഒരുക്കിയ ചിത്രം.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: