ഹെലികോപ്ടര്‍ ചിത്രീകരണത്തിനിടെ കന്നട നടന്മാര്‍ തടാകത്തില്‍ വീണു മുങ്ങി മരിച്ച സംഭവത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. നടന്മാരുടെ മരണത്തിന് ഉത്തരവാദി നിര്‍മ്മാതാവും മറ്റ് അണിയറ പ്രവര്‍ത്തകരുമാണെന്ന് നടന്‍ പറഞ്ഞു.

ലൈഫ് ജാക്കറ്റുപോലും നല്‍കാതെ ഇത്തരം രംഗങ്ങള്‍ ചിത്രീകരിച്ചത് അപലപനീയമാണ്. മരിച്ചരില്‍ ഒരാള്‍ തനിക്ക് ശരിക്ക് നീന്താനറിയില്ലെന്നു പറഞ്ഞെങ്കിലും അതിന് യാതൊരു വിലയും നല്‍കിയില്ലെന്നാണറിയുന്നതെന്നും ജോണ്‍ എബ്രഹാം പറയുന്നു. യാതൊരു വിധ സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് രംഗം ചിത്രീകരിച്ചതെന്നും മനുഷ്യ ജീവന് ഒരു വിലയും നല്‍കാത്ത തരത്തിലുള്ള നടപടിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നടന്‍ വ്യക്തമാക്കി.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: