'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' 2013ലാണ് പുറത്തെത്തിയത്. രഞ്ജിത്തിന്റെ സംവിധാനത്തില്‍ അവസാനമെത്തിയ മമ്മൂട്ടിചിത്രം. ഛായാഗ്രാഹകന്‍ വേണു ഉണ്ണി.ആറിന്റെ തിരക്കഥയില്‍ ഒരുക്കി, 2014ല്‍ പുറത്തുവന്ന 'മുന്നറിയിപ്പി'ന്റെ നിര്‍മ്മാതാവുമായിരുന്നു രഞ്ജിത്ത്. ദുല്‍ഖറും മോഹന്‍ലാലും ബിജു മേനോനുമായിരുന്നു പിന്നീട് സംവിധാനം ചെയ്ത സിനിമകൡ രഞ്ജിത്തിന്റെ നായകന്മാര്‍.
എന്നാല്‍ രഞ്ജിത്ത് ഒരു മമ്മൂട്ടി പ്രോജക്ടിന്റെ ഒരുക്കങ്ങളിലാണെന്നും 'വമ്പന്‍' എന്നാണ് പേരെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ എല്ലാം സത്യമല്ലെന്ന് പ്രതികരിക്കുകയാണ് രഞ്ജിത്ത്. മമ്മൂട്ടി പ്രോജക്ട് ചെയ്യുന്നുണ്ടെന്നും എന്നാല്‍ 'വമ്പന്‍' എന്നല്ല അതിന്റെ പേരെന്നും പറയുന്നു രഞ്ജിത്ത്.എന്റെ അടുത്ത ചിത്രം മമ്മൂട്ടിയുമൊത്താണ്. പക്ഷേ അത് ‘വമ്പന്‍’ അല്ല. സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നതും ഞാന്‍ തന്നെയാണ്. പക്ഷേ ഇതുവരെ ചിത്രത്തിന് പേരിട്ടിട്ടില്ല. ഞാനും മമ്മൂട്ടിയും ഇതിനുമുന്‍പ് ഒന്നിച്ച പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്നിവയില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും പുതിയ ചിത്രം. അതേസമയം നവാഗതനായ ഹനീഫ് അദേനിയുടെ 'ദി ഗ്രേറ്റ് ഫാദറാ'ണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ഫാമിലി ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ് ചിത്രം. സ്‌നേഹ നായികയാവുന്ന ചിത്രത്തില്‍ ആര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉറുമി,ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ഇത്. ക്രിസ്മസ് റിലീസാണ് ചിത്രം.


Post A Comment:
0 comments: