‘പ്രേമ’ത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലടക്കം നാല് ഭാഷകളിലെന്ന് തമിഴ് എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റുകള്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ചിമ്പുവാണ് നായകനാവുകയെന്നും റിപ്പോര്‍ട്ടുകള്‍. ചിത്രം റൊമാന്റിക് ഡ്രാമ വിഭാഗത്തിലുള്ളതല്ലെന്നും മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആവുമെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹിന്ദിയില്‍ പടം ചെയ്യാന്‍ അല്‍ഫോന്‍സിന് കരണ്‍ ജോഹറിന്റെ ഓഫര്‍ ഉണ്ടായിരുന്നെന്നും രണ്‍ബീര്‍ കപൂറിനെ നായകനാക്കാനായിരുന്നു കരണിന് താല്‍പര്യമെന്നും ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ രണ്‍ബീര്‍ പ്രോജക്ടില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നും പിന്നീട് ചിമ്പുവിലേക്ക് എത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകളില്‍ വരുന്നത് യാഥാര്‍ഥ്യമായാല്‍ ചിമ്പുവിന്റെ മലയാളം, തെലുങ്ക്, ഹിന്ദി അരങ്ങേറ്റമാവും ചിത്രം.


Post A Comment:
0 comments: