പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം വസ്ത്രത്തില്‍ തുന്നിയ നടി രാഖി സാവന്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. രാജസ്ഥാനിലെ കാങ്ക്രോലി പോലീസ് സ്‌റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അശ്ലീല പ്രദര്‍ശനത്തിനും പ്രധാനമന്ത്രിയെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ഫോട്ടോയുടെ അടിസ്ഥാനത്തില്‍ പ്രജീത് തിവാരി എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് നടപടി. പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച വസ്ത്രം ധരിച്ചതിലൂടെ രാഖി സാവന്ത് അദ്ദേഹത്തെ അപമാനിച്ചതായി പരാതിക്കാരന്‍ ആരോപിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം. അമേരിക്കന്‍ യാത്രയിലാണ് രാഖി മോഡിയുടെ ചിത്രം പതിച്ച വസ്ത്രം ധരിച്ചത്.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: