ഫേസ്ബുക്കിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദ റിപ്പോര്‍ട്ടുകള്‍ പുറത്തുന്നു. ഇതുപ്രകാരം 7.01 ബില്യണ്‍ ഡോളറാണ് (ഏകദേശം 46,718 കോടി ഇന്ത്യന്‍ രൂപ ) ഫേസ്ബുക്കിന്റെ നിലവിലെ വരുമാനം.

പുതിയ കണക്കുകള്‍ പ്രകാരം പ്രതിമാസ ഫേസ്ബുക്ക്‌ ഉപയോക്താക്കളുടെ എണ്ണം 179 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. പ്രതിദിന ഉപയോക്താക്കളുടെ എണ്ണം 118 കോടിയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 113 കോടിയായിരുന്നു. 17 ശതമാനമാണ് പ്രതിദിന സന്ദര്‍ശകരുടെ എന്നതിലെ വര്‍ധന. പ്രതിമാസ മൊബൈല്‍ യൂസര്‍മാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. രണ്ടാം പദത്തില്‍ 157 കോടിയായിരുന്ന മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 166 കോടിയായി ഉയര്‍ന്നു. 109 കോടി പേരാണ് മൊബൈല്‍ വഴി പ്രതിദിനം ഫേസ്ബുക്ക്‌ സന്ദര്‍ശിക്കുന്നത്.

മൊബൈല്‍ ഫേസ്ബുക്ക്‌ പരസ്യവരുമാനത്തിലും വന്‍ വര്‍ധനയുണ്ടായി. 84% വര്‍ധനവാണ് മൊബൈല്‍ പരസ്യമേഖലയില്‍ നിന്നുണ്ടായത്. കഴിഞ്ഞവര്‍ഷം ഇതേപാദത്തില്‍ ഇത് 78 % ആയിരുന്നു. അതായത് ഫേസ്ബുക്കിന്റെ മൊത്തം പരസ്യവരുമാനമായ 680 കോടി ഡോളറില്‍ 570 കോടി ഡോളറും നേടിയത് മൊബൈല്‍ പരസ്യത്തില്‍ നിന്നാണ്.മൂന്നാം പാദത്തിലെ കമ്പനിയുടെ മൂലധന ചെലവ് 110 കോടി ഡോളറാണ്. മികച്ച മറ്റൊരു മൂന്നു മാസമാണ് കടന്നുപോയതെന്നും വിഡിയോ രംഗത്ത് മികച്ച നേട്ടം കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചെന്നും മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രസ്താവനയില്‍ അറിയിച്ചു
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: