ആരാധകരില്‍നിന്നുമുണ്ടായ മോശം പെരുമാറ്റത്തിനെതിരെ തുറന്നടിച്ച്‌ നടി ഇല്യാന. തന്നോട് അപമര്യാദയായി പെറുമാറിയ ആരാധകന് ട്വിറ്ററിലൂടെയാണ് താരം ചുട്ട മറുപടി നല്‍കിയത്. മനോഹരമായ ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഒരു പബ്ലിക് ഫിഗറാണ് ഞാന്‍. ആഡംബരം നിറഞ്ഞതോ അജ്ഞാതമായതോ ആയ ജീവിതമല്ല എന്റേതെന്ന് എനിക്ക് പൂര്‍ണബോധ്യമുണ്ട്. എന്നോട് അപമര്യാദയായി പെരുമാറാന്‍ ഒരു പുരുഷനും ഞാന്‍ അവകാശം നല്‍കിയിട്ടില്ലെന്നും താരം പറയുന്നു.
ഇതില്‍ എന്റെ ആരാധകര്‍ ആശയക്കുഴപ്പത്തിലാകരുത്. ഒരു ദിവസത്തിന്റെ അവസാനംവരെയും ഞാനൊരു സ്ത്രീയാണെന്നായിരുന്നു ഇല്യാന പറഞ്ഞു.

ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനായി കാറില്‍ പോകുന്ന സമയത്താണ് സംഭവം. ട്രാഫിക് സിഗ്നല്‍ മാറുന്നതിനായി തന്റെ കാര്‍ കാത്തുകിടക്കുമ്ബോഴാണ് ആറു യുവാക്കള്‍ തന്നെ ശല്യം ചെയ്യാനായി എത്തിയത്. തങ്ങളുടെ കാറിനോട് ചേര്‍ന്ന് മറ്റൊരു കാര്‍ കിടപ്പുണ്ടായിരുന്നു.
തന്റെ കാറാണെന്ന് മനസ്സിലായതോടെ അതിലുണ്ടായിരുന്ന ചെറുപ്പക്കാര്‍ വളരെ മോശമായി പെരുമാറാന്‍ തുടങ്ങി. കാറിന്റെ ജനല്‍ച്ചില്ലില്‍ തട്ടി ശബ്ദമുണ്ടാക്കി, അതിനിടെ ഒരാള്‍ കാറിന്റെ മുകളിലെ ബോണറ്റ് തുറന്ന് അതില്‍ കമിഴ്ന്നുകിടന്ന് തന്നെ നോക്കി കളിയാക്കി ചിരിക്കാന്‍ തുടങ്ങി. ചെറുപ്പത്തില്‍ തനിക്ക് പൂവാല ശല്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ പ്രായത്തില്‍ ആണുങ്ങളില്‍നിന്നും മോശം പെരുമാറ്റം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: