ബാങ്കില്‍ നിന്നും അബദ്ധത്തില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് ആറര കോടി രൂപ . അടിച്ചു പൊളിച്ചു ചിലവാക്കിയ പെണ്‍കുട്ടിയുടെ പിന്നാലെ ബാങ്കും
ദക്ഷിണാഫ്രിക്കയിലേ ഒരു കോളജ് വിദ്യാര്‍ഥിനിക്കാണ് ഒരു ദിവസത്തേക്ക് കോടീശ്വരിയാകാനുള്ള അപൂര്‍വഭാഗ്യം ലഭിച്ചത്. വിദ്യാര്‍ഥികളുടെ പഠനത്തിനുള്ള തുക സംഭാവന ചെയ്തിരുന്ന കമ്ബനിക്ക് അബദ്ധം പറ്റിയതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ പണം എത്തിയത്
1400 റാന്‍ഡ് (107 ഡോളര്‍) കൈമാറ്റം ചെയ്യേണ്ട സ്ഥാനത്ത് 14,00,000 റാന്‍ഡ് (ആറര കോടി ഇന്ത്യന്‍ രൂപ ) കന്പനി, വിദ്യാര്‍ഥിനിയുടെ അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു . പണം അക്കൗണ്ടിലേക്ക് എത്തിയ ഉടന്‍തന്നെ വിദ്യാര്‍ഥിനി ആഘോഷങ്ങള്‍ ആരംഭിച്ചു. വില കൂടിയ ഫോണ്‍ സ്വന്തമാക്കിയും അത്യാഡംബര ഹോട്ടലില്‍ താമസിച്ചുമൊക്കെയാണ് പണം ചെലവിട്ടത്.
പെണ്‍കുട്ടിയില്‍ പെട്ടെന്നുണ്ടായ മാറ്റം കണ്ട് മറ്റൊരു വിദ്യാര്‍ഥിനിയാണ് വിവരം അധികൃതരെ അറിയിച്ചത്. അബദ്ധം തിരിച്ചറിഞ്ഞ കന്പനി അധികമായി നല്കിയ പണം പിന്‍വലിച്ചപ്പോഴേക്കും വിദ്യാര്‍ഥിനി തുകയുടെ നല്ലൊരു ശതമാനം ചെലവാക്കിയിരുന്നു. ചെലവിട്ട തുക പെണ്‍കുട്ടിയില്‍നിന്നുതന്നെ ഈടാക്കാന്‍ വേണ്ടി പിന്നാലെ കൂടിയിരിക്കുകയാണ് ബാങ്കും കമ്ബനിയും


Post A Comment:
0 comments: