ക്യാമറക്ക് മുമ്പില്‍ നഗ്‌നയായി എത്തുമ്പോഴാണ് തനിക്ക് ഏറ്റവും സംതൃപ്തി ലഭിക്കുന്നതെന്ന വിവാദ വെളിപ്പെടുത്തലുമായി കാമസൂത്ര നായിക ഷെര്‍ലിന്‍ ചോപ്ര. പ്ലേബോയിക്ക് വേണ്ടി മോഡലായാണ് ഇന്ത്യന്‍ യുവത്വത്തെ ഷെര്‍ലിന്‍ ഞെട്ടിച്ചത്. പ്ലേ ബോയിക്ക് വേണ്ടി പൂര്‍ണ നഗ്‌നയായി പോസ് ചെയ്താണ് ഷെര്‍ലിന്‍ ഫാഷന്‍ ലോകത്ത് തരംഗമായത്. പൂര്‍ണ നഗ്‌നയായി പോസ് ചെയ്തപ്പോള്‍ തനിക്ക് ലഭിച്ചത് സംതൃപ്തിയായിരുന്നുവെന്ന് ഷെര്‍ലിന്‍ ചോപ്ര തുറന്നു പറയുന്നു.
നാം ജനിച്ച് വീഴുന്നത് നഗ്‌നരായിട്ടാണ്. എന്നാല്‍ ചെറുപ്രായത്തില്‍ നമ്മളാരും നഗ്നതയെക്കുറിച്ച് ബോധവാന്‍മാരല്ല. അതുകൊണ്ട് തന്നെ യാതൊരു പ്രശ്നവും ഇല്ല. സമൂഹമാണ് നമ്മളെ നഗ്നത നല്ലതോ, ചീത്തയോ എന്ന ബോധ്യത്തിലേക്ക് നയിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളില്‍ താന്‍ ആകുലപ്പെടാറില്ലെന്നും ഷെര്‍ലിന്‍ ചോപ്ര പറയുന്നു. എന്നാല്‍, ഇനി അതുപോലെ നഗ്‌ന ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ താല്‍പര്യമില്ല എന്നാണ് ഷെര്‍ലിന്റെ നിലപാട്. ഇനി പുതിയതെന്തെങ്കിലും ചെയ്യാനാണ് ഇഷ്ടമെന്നും ഷെര്‍ലിന്‍ ചോപ്ര പറയുന്നു. വീട്ടുകാര്‍ നല്‍കുന്ന പൂര്‍ണ പിന്തുണയാണ് തന്റെ ശക്തി. മനസിന് സന്തോഷം തരുന്നത് എന്തായാലും അത് ചെയ്യാനാണ് വീട്ടുകാര്‍ തന്നോട് പറയുന്നതെന്നും ഷെര്‍ലിന്‍ ചോപ്ര വ്യക്തമാക്കുന്നു.
Post A Comment:
0 comments: