സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് നടന്‍ സന്തോഷ് പണ്ഡിറ്റും രംഗത്തെത്തിയിരിക്കയാണ്. ഇരുവരുടേയും ആഗ്രഹം ഒന്നായതിനാല്‍ ഇനി പണ്ഡിറ്റ് തന്നെ ആകുമോ സണ്ണിയുടെ മലയാളത്തിലെ നായകന്‍ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് തന്റെ ആഗ്രഹം അറിയിച്ചത്. സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് ഇങ്ങനെയാണ്;
കേരളത്തില്‍ പ്രമുഖ ഹിന്ദി നടി സണ്ണി ലിയോണ്‍ വന്നു. തിരിച്ചു പോയി എന്നറിഞ്ഞു.. അവരോടൊപ്പം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കണം എന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നേ..അതോ നടക്കുന്നില്ല..
മറിച്ച് അവരെ നേരില്‍ കാണാനും പറ്റിയില്ല..കഷ്ടം.(പാവം ഞാന്‍).(സുഖമില്ലാതെ ബെഡ് റെസ്ററ് എടുത്തത് പാരയായ് മക്കളേ. യോഗമില്ലാാാാ) എന്നായിരുന്നു പോസ്റ്റ്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഫോണ്‍4 ന്റെ ഉദ്ഘാടനത്തിനെത്തിയ തനിക്ക് മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് സണ്ണിയും പറഞ്ഞിരുന്നു. കേരളം അതിമനോഹരമായ നാടാണെന്നും എവിടെയും പുഞ്ചിരിക്കുന്ന മുഖങ്ങളെ കാണാന്‍ സാധിക്കുന്നതിനാലാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്നതെന്നും സണ്ണി പറഞ്ഞിരുന്നു. കേരളത്തിലെ കായലുകളും പുഴകളും ആനന്ദം നിറയ്ക്കുന്നതാണെന്നും സണ്ണി അറിയിച്ചിരുന്നു.
മലയാളികളുടെ സ്നേഹത്തിനും സ്വീകരണത്തിനും നന്ദിയുണ്ടെന്നും ഉദ്ഘാടനച്ചടങ്ങിന് ശേഷം സണ്ണി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തനിക്ക് പറയാന്‍ വാക്കുകളില്ലെന്നും കൊച്ചിയിലെ ആളുകള്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്നും സണ്ണി ഫേസ്ബുക്കില്‍ കുറിച്ചു.
Post A Comment:
0 comments: