തെരി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആറ്റ്‌ലി -വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മേര്‍സല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഈ സിനിമയില്‍ വിജയ്‍ക്ക് വന്‍ പ്രതിഫലം. മെര്‍സല്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് 35 കോടി രൂപയാണ് വിജയ‍്ക്ക് പ്രതിഫലം എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ മൊത്തം ബജറ്റ് 130 കോടി രൂപയാണെന്നുമാണ് റിപ്പോര്‍ട്ട്. ശ്രീ തെന്‍ട്രല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന നൂറാമത് ചിത്രമാണ് ഇത്.

കാജല്‍, സാമന്ത, നിത്യ എന്നിവരാണ് നായികമാര്‍. ചിത്രത്തില്‍ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പില്‍ വിജയ് എത്തുന്നു. നേതാവിന്റെയും ഡോക്ടറുടെയും മജീഷ്യന്റെയും വേഷങ്ങളില്‍ വിജയ് എത്തുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് എ ആര്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. വിജയ്യുടെ 61-ാംചിത്രമായ മെര്‍സല്‍, ദീപാവലി റിലീസിന് തയ്യാറെടുക്കുകയാണ്.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: