വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ഹിറ്റ് ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു നടന്‍ അജു വര്‍ഗീസ്. എന്നാല്‍ അരങ്ങേറ്റ ചിത്രത്തോടുകൂടി തന്നെ സംവിധായകനാകാനുള്ള മോഹം താന്‍ ഉപേക്ഷിച്ചുവെന്ന് അജു പറയുന്നു. അതിന് കാരണമായി അജു പറയുന്നതാവട്ടെ, ആ ചിത്രത്തില്‍ നായകനായ നിവിന്‍ പോളിയുടെ പെരുമാറ്റവും.
മെനക്കേടുള്ള ഡെഡിക്കേഷന്‍ ആവശ്യമായ ഒരു ജോലിയാണ് സംവിധായകന്റേത്. അത്രത്തോളം ബുദ്ധിമുട്ടാനുള്ള ക്ഷമയൊന്നും തനിക്കില്ലെന്നും അതിലും എത്രയോ എളുപ്പമാണ് അഭിനയമെന്നുമാണ് വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അജു പറയുന്നത്. ഇനി അഭിനയിക്കുമ്ബോള്‍ സംവിധായകന്റെ ഭാഗത്ത് നിന്നു കൂടി ചിന്തിക്കുമെന്നും അജു വ്യക്തമാക്കുന്നുണ്ട്. ആദ്യമെല്ലാം ഷോട്ട് റെഡിയായി എന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ പറയുമ്ബോള്‍ ഒരു 'അഞ്ചു മിനുറ്റേ' എന്ന് പറയുന്ന വ്യക്തിയായിരുന്നു ഞാന്‍. ജേക്കബിന്റെ സെറ്റില്‍ വച്ചാണ് അതിന്റെ ബുദ്ധിമുട്ട് ശരിക്കും മനസിലായത്. ഷോട്ട് എടുക്കാറായാല്‍ നിവിനോട് ചെന്നു പറയും. 'അളിയാ, ഷോട്ട് റെഡി'. പക്ഷെ നിവിന്‍ 'ദാ വരുന്നെടാ' എന്നു പറഞ്ഞ് അവിടെതന്നെ ഇരിക്കും. അന്നേരം വരുന്ന ദേഷ്യമുണ്ടല്ലോ, പിടിച്ചാല്‍ കിട്ടില്ലെന്നും അജു കൂട്ടിച്ചേര്‍ത്തു.

Post A Comment:
0 comments: