കഴിഞ്ഞദിവസം ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണിന്റെ കൊച്ചി എംജി റോഡിലെ റീട്ടെയില്‍ മൊബൈല്‍ ഷോറും ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. പല പ്രമുഖരും ഇതിനോടകം കൊച്ചിയിലെ ഉദ്ഘാടന മാമാങ്കത്തെ കുറിച്ച് പുകഴ്ത്തിയും വിമര്‍ശിച്ചും അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നു പ്രശസ്ത ബോളിവുഡ് ഡയറക്ടര്‍ രാം ഗോപാല്‍ വര്‍മ്മ തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞത് 'സണ്ണി ലിയോണിന്റെ ആരാധകരെ കണ്ട് മോഹന്‍ലാലും മമ്മുട്ടിയും കരഞ്ഞിട്ടുണ്ടാകും! ' എന്നാണ്.
എട്ടു മാസം മുന്‍പ് ജ്യുഡീഷല്‍ കസ്റ്റഡിയില്‍ ആയിരുന്നപ്പോള്‍ വ്യാജ അഭിമുഖം നടത്തിയതിന് താന്‍ മനോരമയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പിന്നീട് ഇപ്പോള്‍ ആണ് മനോരമയില്‍ നിന്ന് ഒരു കമ്മ്യൂണിക്കേഷന്‍ ഉണ്ടാകുന്നത് എന്ന് രശ്മി നായര്‍ പറയുന്നു.
രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
മനോരമ ന്യൂസില്‍ നിന്നും ഒരു കാള്‍, ഇന്നത്തെ ന്യൂസ് ഡിബേറ്റില്‍ പങ്കെടുക്കുമോ എന്ന്, വിഷയമെന്താ 'സണ്ണിലിയോണ്‍'
ഏകദേശം എട്ടു മാസം മുന്‍പാണ് ഞാന്‍ ജ്യുഡീഷല്‍ കസ്റ്റഡിയില്‍ ആയിരുന്നപ്പോള്‍ എന്റെ പേരില്‍ വ്യാജ അഭിമുഖം നല്‍കിയതിന് ഈ മ മ മാധ്യമത്തിന് ഞാന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. അതിനു ശേഷം മ മ യില്‍ നിന്നും ഇന്നാണ് ഒരു കമ്മ്യൂണിക്കേഷന്‍ ഉണ്ടാകുന്നത്. സ്യൂഡോ മൊറാലിറ്റിക്കെതിരെ എനിക്ക് ഭയങ്കര സ്റ്റേറ്റ്മെന്റ് നല്‍കാന്‍ കഴിയുമത്രേ, ഞാന്‍ ഇടപെടുന്ന 99% രാഷ്ട്രീയവും സംഘപരിവാര്‍ വിരുദ്ധമാണ് അതിലൊന്നും ഇല്ലാത്ത അഭിപ്രായ ഗാംഭീര്യം മ മ സണ്ണിലിയോണിന്റെ കാര്യത്തില്‍ കണ്ട് പുടിച്ചതു. ഒരു 'വെടി'യെ പറ്റി മറ്റൊരു 'വെടി' പറയുന്നത് കേള്‍ക്കാനുള്ള തലച്ചോറില്‍ ലിംഗം ഉള്ളവന്മാരുടെ വ്യൂ കൗണ്ട് നോക്കി ഒന്നും അല്ല കേട്ടോ. ഉളുപ്പുണ്ടോ എന്ന് മനോരമയോട് ചോദിക്കുന്നത് ഹിംസയാണ് എന്നറിയാം എന്നാലും ഉളുപ്പില്ലായ്മയ്ക്കും ഒരു പരിധി ഇല്ലേ ചങ്ങായീ.
Post A Comment:
0 comments: