മിഷന്‍ ഇംപോസിബിളിന്റെ ആറാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നായകന്‍ ടോം ക്രൂസിന് പരുക്ക് പറ്റി. ഒരു കെട്ടിടത്തിന് മുകളില്‍ നിന്നും മറ്റൊരു കെട്ടിടത്തിന് മുകളിലേക്ക് ചാടുന്നതിനിടെ ചാട്ടം പിഴച്ചാണ് 55കാരനായ താരത്തിന് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ താരത്തെ വൈദ്യ പരിശോധനയക്ക് വിധേയമാക്കി. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. 2018 ജൂലൈയിലാണ് മിഷന്‍ ഇംപോസിബിള്‍ ആറാം ഭാഗം പ്രദര്‍ശനത്തിനെത്തുക. ത്രീഡിയില്‍ ചിത്രീകരണത്തിനെത്തുന്ന മിഷന്‍ ഇംപോസിബിള്‍ പരമ്ബരയിലെ ആദ്യ ചിത്രം കൂടെയാണിത്. ചിത്രത്തേക്കുറിച്ചുള്ള മറ്റുവിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ അഞ്ചാം ഭാഗം 2015ലാണ് പുറത്തിറങ്ങിയത്. ക്രിസ്റ്റഫര്‍ മാക്യൂറിയായിരുന്നു സംവിധായകന്‍. ആക്ഷന്‍ രംഗങ്ങളും സാഹസീക പ്രകടനങ്ങളുമായിരുന്നു ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം.

ഈ വര്‍ഷം പുറത്തിറങ്ങിയ ദ മമ്മിയായിരുന്നു ടോം ക്രൂസ് നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബോക്സ് ഓഫീസില്‍ വന്‍ പരാജയം നേരിടാനായിരുന്നു ചിത്രത്തിന്റെ വിധി. ടോം ക്രൂസ് ചിത്രീകരണത്തിനിടെ നടത്തിയ ഇടപെടലുകളാണ് സിനിമയുടെ പരാജയത്തിന് കാരണമായതെന്ന അണിയറ പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദമായി മാറിയിരുന്നു

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: