ഫാസ്റ്റ് ഫുഡ് തീൻ മേശയിൽ സ്ഥാനം പിടിച്ചപ്പോൾ പരമ്പരാഗതമായ നമ്മുടെ ഭക്ഷണ ശീലങ്ങളെല്ലാം മാറി മറിഞ്ഞു. അതിനൊപ്പം തന്നെ ആരോഗ്യവും ക്ഷയിച്ച് തുടങ്ങി. എന്നും ആരോഗ്യ പ്രശ്നങ്ങൾകൊണ്ട് പരക്കം പായുകയാണ് നാം ഓരോരുത്തരും. പണ്ട് കാലങ്ങളിൽ ഏറ്റവും പ്രധാന ഭക്ഷണം പഴങ്കഞ്ഞിയായിരുന്നു.
രാവിലെ തന്നെ പഴങ്കഞ്ഞി കുടിച്ച് എല്ലുമുറിയെ അധ്വാനിച്ചിരുന്ന പൂർവികർ നമുക്ക് ഉണ്ടായിരുന്നു. ആൻ അത്പോലെ തന്നെ എല്ലാവരും ആരോഗ്യവാന്മാരുമായിരുന്നു. രാവിലത്തെ പഴങ്കഞ്ഞി മതിയായിരുന്നു പകൽ മുഴുവൻ ഊർജത്തോടുകൂടി ഏതു കഠിന പ്രവർത്തിയും ചെയ്യാൻ. എന്നാൽ ഇന്ന് എല്ലാം മാറി മറിഞ്ഞിരിക്കുന്നു. പഴങ്കഞ്ഞി രാവിലെ കുടിക്കുന്നതിന്റെ ആരോഗ്യ ഗുണം അതൊന്നു വേറെ തന്നെയാണ്. ഇന്നത്തെ ജീവിത ശൈലി രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ പറ്റിയ മരുന്നുകൂടിയാണ് പഴങ്കഞ്ഞി.
പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് പഴങ്കഞ്ഞി കുടിയ്ക്കുന്നതുകൊണ്ട് ഗുണമേറെയാണ്. സ്തനാര്‍ബുദത്തെ ചെറുക്കാന്‍ പഴങ്കഞ്ഞി കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ദഹനത്തിന് സഹായിക്കുന്നു. സുഗമമായ ദഹനത്തിന് ഇത്രയേറെ സഹായിക്കുന്ന മറ്റൊരു ഭക്ഷണമില്ല.
പഴങ്കഞ്ഞി കഴിയ്ക്കുന്നത് ശരീരത്തെ തണുപ്പിക്കുന്നതിനാല്‍ ശരീരത്തിനെ ബാധിക്കുന്ന അണുബാധ ഇല്ലാതാകുന്നു. അതിനാൽ ക്യാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, സന്ധിവാതം, കിഡ്‌നി പ്രശ്‌നം എന്നിവയെ തടയുന്നു. ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാവുകയും ചെയ്യുന്നു.
രാത്രി മുഴുവൻ വെള്ളത്തിൽ കിടക്കുന്നതിനാൽ ലാക്ടിക് ആസിഡ് എന്ന ആരോഗ്യകരമായ ബാക്ടീരിയ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വസ്തുവാണ് പഴങ്കഞ്ഞി. മറ്റു ഭക്ഷണങ്ങളില്‍ നിന്ന് വളരെ വിരളമായി മാത്രം ലഭിയ്ക്കുന്ന ബി 6, ബി12 വൈറ്റമിനുകള്‍ പഴങ്കഞ്ഞിയില്‍ നിന്ന് സമൃദ്ധമായ ലഭിയ്ക്കുന്നതിനാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ഇരട്ടിയാക്കുന്നു.
എല്ലുകള്‍ക്ക് ബലം നല്‍കുന്നതിന് ബി 12 വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മസിലിന് ബലം നല്‍കുന്നതിന് ഏറ്റവും ഉത്തമമാണ് പഴങ്കഞ്ഞി കുടിയ്ക്കുന്നത്. വെറുതേ ജിമ്മിലും മറ്റും പോയി കഷ്ടപ്പെടുന്നവര്‍ എന്നും രാവിലെ പഴങ്കഞ്ഞി കഴിക്കുന്നത് മസിലിന് ബലം നല്‍കുന്നതിന് ഏറ്റവും ഉത്തമമാണ്.
Post A Comment:
0 comments: