സ്ത്രീകളും ആണുങ്ങളെ പോലെ ഷർട്ടും ടീ ഷർട്ടും ധരിക്കുന്നത് ഇപ്പോൾ സാധാരണമായിരിക്കുന്നു. പക്ഷെ ആണുങ്ങളുടെതിൽ നിന്നും സ്ത്രീകളുടെ വസ്ത്രധാരണ രീതിയിൽ ചില വ്യത്യാസങ്ങൾ ഉണ്ടെന്നു മാത്രം.
എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? എന്തു കൊണ്ടാണ് സ്ത്രീകളുടെ വസ്ത്രങ്ങൾക്ക് പോക്കറ്റില്ലാത്തതെന്ന്....
എന്തു കൊണ്ടാണ് സ്ത്രീകളുടെ വസ്ത്രങ്ങൾക്ക് പോക്കറ്റില്ലാത്തത് എന്നതിന് ശാസ്ത്രീയമായ വിശദീകരണങ്ങളൊന്നുമില്ല. അത് നമ്മുടെ പാരമ്പര്യവും സാംസ്‌കാരവുമായി ബന്ധപ്പെട്ടതായിരിക്കാമെന്ന ഊഹം മാത്രമേയുള്ളൂ....
ചരിത്രപരമായ വീക്ഷണം
സ്ത്രീകൾ പോക്കറ്റില്ലാത്ത വസ്ത്രങ്ങൾ ധരിക്കുന്നത് പുരാതന കാലം മുതൽ തുടർന്ന് വരുന്നു. ആ കാലത്തെ സ്ത്രീകൾ പോക്കറ്റില്ലാത്ത വസ്ത്രങ്ങൾ ധരിക്കാനുണ്ടായ കാരണമായി പറയുന്നത്. പോക്കറ്റിൽ എന്തെങ്കിലും വയ്ക്കുമ്പോൾ, അത് സ്ത്രീകളുടെ രൂപഭംഗിയിൽ മാറ്റം വരുത്തുമെന്നും, പോക്കറ്റുള്ള ഭാഗം ഏത് തിരിക്കിലും ശ്രദ്ധിക്കപ്പെടുമെന്നുള്ളത് കൊണ്ടാണെന്നാണ്.
പതിനേഴാം നൂറ്റാണ്ടിനു മുൻപ് സ്ത്രീകളുടെ വസ്ത്രങ്ങൾ പോലെ പുരുഷൻമാരുടെ വസ്ത്രങ്ങൾക്കും പോക്കറ്റ് ഉണ്ടായിരുന്നില്ല. ആ സമയത്ത് സ്ത്രീയും പുരുഷനും എന്തെങ്കിലും സാധനങ്ങൾ സൂക്ഷിച്ചിരുന്നത് അവരുടെ അരയിലെ വസ്ത്രങ്ങളിലായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പോക്കറ്റുള്ള വസ്ത്രങ്ങൾ പുരുഷൻമാർ ധരിക്കാൻ തുടങ്ങിയത്. സ്ത്രീകൾ അപ്പോഴും അവരുടെ വസ്ത്രധാരണ രീതി പഴയപോലെ തുടർന്ന് പോന്നു.
ഫാഷൻ വ്യവസായം
ഫാഷൻ ഉത്പന്നങ്ങളുടെ വിപണന തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് സ്ത്രീകളുടെ വസ്ത്രങ്ങൾക്ക് പോക്കറ്റ് വയ്ക്കാത്തത്. പോക്കറ്റ് ഉള്ള വസ്ത്രങ്ങൾ ധരിച്ചാൽ ഹാൻഡ് ബാഗ് പോലുള്ള ഉത്പന്നങ്ങളുടെ വിപണിയെ ബാധിക്കുമെന്ന ചിന്ത കൂടി ഇതിനു പുറകിലുണ്ട്. പോക്കറ്റിൽ വയ്ക്കാവുന്നതിൽ കൂടുതൽ ഹാൻഡ് ബാഗിൽ വയ്ക്കാവുന്നത് കൊണ്ട് സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ സ്ത്രീകൾ കൂടെ കൊണ്ട് നടക്കുകയും ഉപയോഗിക്കുകയും ചെയ്യും. അത് ആ ഉത്പന്നങ്ങളുടെ വിൽപ്പനയെ എങ്ങനെ സഹായിക്കുമെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ....
ചില ഫാഷൻ ഡിസൈനർമാർ അവരുടെ പുതിയ ഡിസൈനുകളിൽ ചെറിയ പോക്കററ്റുകൾ വച്ചു പിടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും. അത് വളരെ ചെറുതായത് കൊണ്ട് സ്ത്രീകൾക്ക് ആവശ്യംമുള്ള ഒന്നും തന്നെ അതിൽ കൊണ്ടു നടക്കാൻ കഴിയാറില്ല
Post A Comment:
0 comments: